ഗൂഡല്ലൂരില്‍ പഞ്ചായത്ത് ഓഫിസ് അടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ കാട്ടാനക്കൂട്ടം തകര്‍ത്തു

ഗൂഡല്ലൂരില്‍ ഓവാലി പഞ്ചായത്തിലെ ബാര്‍വുഡിലുള്ള കെട്ടിടങ്ങളില്‍ ആനക്കൂട്ടം കയറി.
പഞ്ചായത്ത് ഓഫിസ്, മിഡില്‍ സ്‌കൂള്‍, ലൈബ്രറി കെട്ടിടങ്ങളുടെ വാതില്‍ തകര്‍ത്ത് അകത്ത് കയറിയ കാട്ടാന കൂട്ടം സൃഷ്ടിച്ചത് കനത്ത നാശം.
പഞ്ചായത്ത് ഓഫിസിലെ ഫയലുകള്‍ വരെ ആന തിന്നു. കസേരകളും അലമാരയും തകര്‍ത്തു.
ബാര്‍വുഡിലെ ഓഫിസിന്റെ പിറകിലെ വാതില്‍ തകര്‍ത്ത് ഒരു കാട്ടാന കുട്ടി അകത്ത് കടന്നു. കുട്ടിയെ പുറത്തെത്തിക്കാന്‍ ആനകള്‍ നടത്തിയ പരിശ്രമത്തിലാണ് കെട്ടിടത്തിന് നാശനഷ്ടമുണ്ടായത്.
പ്രദേശത്തെ മിഡില്‍ സ്‌കൂളിലെ വാതില്‍ തകര്‍ത്ത് ബെഞ്ചുകള്‍ ചവിട്ടി ഒടിച്ചു. തൊട്ടടുത്ത ലൈബ്രറി കെട്ടിടത്തിന്റെ വാതിലും കാട്ടാന തകര്‍ത്തു. ബാര്‍വുഡ് ടൗണില്‍ കാട്ടാന ശല്യം രൂക്ഷമായിരിക്കുകയാണ്.
https://www.facebook.com/Malayalivartha