കാട്ടുപന്നിയുടെ ആക്രമണത്തില്‍ എസ്എഫ്‌ഐ ഇരിട്ടി ഏരിയാ പ്രസിഡന്റിന് പരുക്ക്

കണ്ണൂര്‍ നഗരമേഖലയില്‍ കാട്ടുപന്നിയുടെ ആക്രമണം. പന്നിയുടെ കുത്തേറ്റ പരുക്കുകളോടെ എസ്എഫ്‌ഐ ഇരിട്ടി ഏരിയാ പ്രസിഡന്റ് കിരണ്‍ രാജിനെ (22) താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
എസ്എഫ്‌ഐ ഏരിയാ അംഗത്വ പരിശോധന കഴിഞ്ഞ് ഞായറാഴ്ച രാത്രി പത്തരയോടെ തിരികെ ബൈക്കില്‍ വരുമ്പോള്‍ ഗവ. ആശുപത്രി റോഡില്‍ കാട്ടുപന്നി കുറുകെ ചാടി.
കിരണ്‍ ബൈക്കുമായി മറിഞ്ഞു വീണുപോയി. അപ്പോള്‍ അത് കാലില്‍ കുത്തുകയായിരുന്നു.
കിരണിനെ സമീപവാസികള്‍ ആശുപത്രിയില്‍ എത്തിച്ചു.
കാട്ടുപന്നി ആക്രമണങ്ങള്‍ വര്‍ധിച്ചതു ജനങ്ങളെ ഭീതിയിലാക്കിയിട്ടുണ്ട്. ഒരു വര്‍ഷം മുന്‍പാണ് എടക്കാനത്തു ഗൃഹനാഥനെ കാട്ടുപന്നി കുത്തിക്കൊന്നത്.
https://www.facebook.com/Malayalivartha