ജാമ്യത്തിനായി നെട്ടോട്ടമോടി റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി; ഇടക്കാല ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതോടെ ഇനി സുപ്രീം കോടതിയിലേക്ക്

ജാമ്യത്തിനായി നെട്ടോട്ടമോടി റിപ്പബ്ലിക് ടി വി എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമി . ബോംബെ ഹൈക്കോടതിയില്‍ നല്‍കിയ ഇടക്കാല ജാമ്യാപേക്ഷ നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് അര്‍ണബ് ഗോസ്വാമി സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ് . വിചാരണ കോടതിയെ മറികടന്ന് ജാമ്യം നല്‍കേണ്ട അസാധാരണ സാഹചര്യം നിലവിലില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.
ജാമ്യം നേടാന്‍ അര്‍ണബിന് സെഷന്‍സ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു. നാല് ദിവസത്തിനുള്ളില്‍ സെഷന്‍സ് കോടതി അര്‍ണബിന്റെ ജാമ്യാപേക്ഷയില്‍ തീരുമാനമെടുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു.ആത്മഹത്യപ്രേരണക്കേസില്‍ നവംബര്‍ നാലിന് അറസ്റ്റിലായ അര്‍ണബിനെ കോടതി റിമാന്‍ഡ് ചെയ്യുകയായിരുന്നു.
https://www.facebook.com/Malayalivartha