ലൈസൻസ് പുതുക്കാൻ എത്തിച്ച തോക്കിൽ നിന്നും അബദ്ധത്തിൽവെടിപൊട്ടി; കാരാപ്പുഴയിലെ താലൂക്ക് ഓഫിസിൽ ഭീകരാന്തരീക്ഷം, തോക്കിൽ നിന്നും പുറത്തേയ്ക്കു പറന്ന വെടിയുണ്ട താലൂക്ക് ഓഫിസിന്റെ ഭിത്തി തുളച്ച് പുറത്തേയ്ക്കു തെറിച്ചു

ലൈസൻസ് പുതുക്കാൻ എത്തിച്ച തോക്കിൽ നിന്നും അബദ്ധത്തിൽവെടിപൊട്ടിയതോടെ താലൂക്ക് ഓഫിസിൽ ഭീകരാന്തരീക്ഷം. കാരാപ്പുഴയിലെ താലൂക്ക് ഓഫിസിൽ ഹോട്ടൽ ഉടമ ലൈസൻസ് പുതുക്കാൻ എത്തിച്ച തോക്കിൽ നിന്നാണ് വെടിയുതിർന്നത്. തോക്കിൽ നിന്നും പുറത്തേയ്ക്കു പറന്ന വെടിയുണ്ട താലൂക്ക് ഓഫിസിന്റെ ഭിത്തി തുളച്ച് പുറത്തേയ്ക്കു തെറിച്ചു.
ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു കാരാപ്പുഴയിലെ താലൂക്ക് ഓഫിസിനെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ സംഭവം അരങ്ങേറിയത്. ആലപ്പുഴ സ്വദേശിയായ ഹോട്ടൽ ഉടമ ലൈസൻസ് പുതുക്കുന്നതിനു വേണ്ടിയാണ് തോക്കുമായി താലൂക്ക് ഓഫിസിൽ എത്തിയത്. ഈ തോക്ക് താലൂക്ക് ഓഫിസിനുള്ളിൽ വച്ച് പരിശോധിക്കുന്നതിനിടെ അപ്രതീക്ഷിതമായി വെടിപൊട്ടുകയായിരുന്നു.
തോക്കിനുള്ളിലുണ്ടായിരുന്ന തിര, താലൂക്ക് ഓഫിസിന്റെ ഭിത്തി തുളച്ച് പാഞ്ഞു പോയി. വൻ ശബ്ദം കേട്ട് താലൂക്ക് ഓഫിസിനുള്ളിലുണ്ടായിരുന്ന ജീവനക്കാർ എല്ലാവരും ഞെട്ടി. പിസ്റ്റൽ രൂപത്തിലുള്ള തോക്കാണ് ഈ വ്യവസായി ഉപയോഗിച്ചിരുന്നത്. വിവരം അറിഞ്ഞ് പൊലീസ് സംഘവും സ്ഥലത്ത് എത്തി. തുടർന്നു, തോക്ക് താലൂക്ക് ഓഫിസിൽ ഇദ്ദേഹം ഹാജരാക്കിയിട്ടുണ്ട്.
എന്നാൽ, അബദ്ധത്തിൽ വെടിപൊട്ടിയ സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ തോക്ക് ലൈസൻസ് റദ്ദ് ചെയ്യുമെന്ന സൂചനയാണ് ലഭിക്കുന്നത്. ഹോട്ടൽ ഉടമയോട് തോക്ക് താലൂക്ക് ഓഫിസർക്കു മുന്നിൽ ഹാജരാക്കാനും, അബദ്ധത്തിൽ വെടിപൊട്ടിയതിനു കാരണം വിശദമാക്കാനും നിർദേശം നൽകിയിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇദ്ദേഹത്തിന്റെ തോക്കിന്റെ ലൈസൻസ് റദ്ദായേക്കും. സൂക്ഷ്മതയില്ലാതെ തോക്ക് കൈകാര്യം ചെയ്താൽ ലൈസൻസ് റദ്ദാക്കാൻ നിവലിൽ വകുപ്പുണ്ട്.
https://www.facebook.com/Malayalivartha