വാളയാര്‍ കേസില്‍ രാഷ്ടീയ പ്രചരണത്തിന്റെ ഭാഗമായി കുടുംബം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുകയാണ്...മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കുമെന്ന് മന്ത്രി എ.കെ ബാലന്‍

വാളയാര്‍ കേസില്‍ വിചാരണ കോടതി വിധി റദ്ദാക്കി പുനര്‍ വിചാരണ നടത്തുകയാണ് സര്‍ക്കാര്‍ നിലപാടെന്ന് മന്ത്രി എ.കെ ബാലന്‍. മാതാപിതാക്കള്‍ക്ക് മുഖ്യമന്ത്രി കൊടുത്ത ഉറപ്പുകള്‍ പാലിക്കും. പിന്നെ എന്തിനാണ് ഇപ്പോള്‍ സമരം നടത്തുന്നതെന്നാണ് താന്‍ ചോദിച്ചതെന്നും മന്ത്രി പറഞ്ഞു.
രാഷ്ടീയ പ്രചരണത്തിന്റെ ഭാഗമായി കുടുംബം സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങുകയാണ്. മാതാപിതാക്കളുടെ ആവശ്യങ്ങള്‍ക്കൊപ്പമാണ് സര്‍ക്കാര്‍. അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തന്നെ നേരിട്ട് കണ്ട് കര്യങ്ങള്‍ പറയാം. പക്ഷേ ജാഥയായി വന്ന് സമരത്തിന്റെ രീതിയില്‍ വേണ്ടിയിരുന്നില്ലന്നും അദ്ദേഹം ആവര്‍ത്തിച്ചു.
https://www.facebook.com/Malayalivartha