ഇരുപതുവയസുകാരിയുടെ വീട്ടിൽ പ്രാർത്ഥനയ്ക്ക് പതിവായി എത്തി പാസ്റ്റർ; ഫോണ്‍വിളികള്‍ പതിവായതോടെ ഇരുവരും പ്രണയത്തിലായി, വിവാഹാലോചനകള്‍ വന്നതോടെ നാടുവിടാമെന്നു യുവതി പാസ്‌റ്ററോട്....കത്ത് എഴുതി വച്ച ശേഷം നാടുവിട്ട പാസ്റ്ററെ കയ്യോടെപൊക്കി പോലീസ്
ആറുമാസത്തെ പ്രണയത്തെ തുടർന്ന് ഇരുപതുവയസുകാരിയോടൊപ്പം ഒളിച്ചോടിയ പാസ്‌റ്റര്‍ അറസ്‌റ്റില്‍. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എം.സി. ലൂക്കോസി(58)നെയാണു കറുകച്ചാല്‍ പോലീസ് പൊന്‍കുന്നത്തുനിന്നു കയ്യോടെ പിടികൂടിയത്. മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞ മാസമാണു പാസ്‌റ്റര്‍ ഒളിച്ചോടിയത്. യുവതിയുടെ വീട്ടുകാര്‍ നല്‍കിയ പരാതിയിലാണ് പാസ്റ്ററെ അറസ്‌റ്റ് ചെയ്തത്.
അതേസമയം ആറുമാസം മുമ്പാണ് പാസ്‌റ്റര്‍ യുവതിയുടെ വീട്ടില്‍ പ്രാര്‍ഥനയ്‌ക്കെത്തിയത്. അതിനു ശേഷം ഫോണ്‍വിളികള്‍ പതിവായതോടെ ഇരുവരും പ്രണയത്തിലായി. വീട്ടില്‍ വിവാഹാലോചനകള്‍ വന്നതോടെ നാടുവിടാമെന്നു യുവതി പാസ്‌റ്ററോട് ആവശ്യപ്പെടുകയുണ്ടായി. വീട്ടില്‍ കത്ത് എഴുതി വച്ച ശേഷമാണു പാസ്‌റ്ററും യുവതിയും ഒളിച്ചോടിയത്. കഴിഞ്ഞ 27ന് മുണ്ടക്കയതെത്തിയ ഇരുവരും മൊബൈല്‍ഫോണുകള്‍ വിറ്റ ശേഷം തമിഴ്‌നാട്ടിലേക്കു കടന്നുവെന്നാണ് പോലീസ് കണ്ടെത്തൽ. കമ്പത്ത് എത്തിയശേഷംപാസ്‌റ്ററുടെ ബൈക്കും വിൽക്കുകയുണ്ടായി.
ഇതേതുടർന്ന് കമ്പം, തേനി എന്നിവിടങ്ങളിലെ വിവിധ ലോഡ്‌ജുകളിലാണ് ഇവര്‍ കഴിഞ്ഞത്. യുവതിയുടെ മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പാസ്‌റ്ററുമായുള്ള അടുപ്പം പോലീസ് കണ്ടെത്തിയത്. കറുകച്ചാല്‍ സ്‌റ്റേഷന്‍ ഹൗസ് ഓഫീസര്‍ കെ.എല്‍. സലിമോന്റെ നേതൃത്വത്തില്‍ എ.എസ്.ഐ. ബൈജു, സിവില്‍ പോലീസ് ഓഫീസര്‍മാരായ സന്ദീപ്, രതീഷ് എന്നിവര്‍ നടത്തിയ പരിശോധനയിലാണ് ഇരുവരെയും പിടികൂടിയത്.
https://www.facebook.com/Malayalivartha