കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍

എംഡിഎംഎയുമായി യൂട്യൂബറും ആണ്‍സുഹൃത്തും പിടിയില്‍. റിന്‍സി, യാസിര്‍ അറാഫത്ത് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരില്‍നിന്ന് 22.55 ഗ്രാം എംഎഡിഎംഎയാണ് പിടിച്ചെടുത്തത്.
കാക്കനാട്ടെ പാലച്ചുവട്ടിലെ ഫ്‌ളാറ്റില്‍നിന്നാണ് ഇരുവരും പിടിയിലായത്. റിന്‍സിയും യാസിറും കോഴിക്കോട് സ്വദേശികളാണ്. കസ്റ്റഡിയിലെടുത്ത ഇരുവരേയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഇവര്‍ക്ക് എവിടെനിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.
നാട്ടില്‍ത്തന്നെയുള്ള ഒരാളില്‍നിന്നാണ് രാസലഹരി വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇരുവരും ഫ്‌ളാറ്റ് വാടകയ്‌ക്കെടുത്ത് താമസിച്ച് വരികയാണ്.
https://www.facebook.com/Malayalivartha