വ്യാജ സ്വര്‍ണക്കട്ടി നല്‍കി നിധിയായി ലഭിച്ച സ്വര്‍ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് തട്ടിപ്പ്: കൂട്ടുപ്രതിയും അറസ്റ്റില്‍

പഴയങ്ങാടിയിലെ ആറ്റക്കോയ തങ്ങള്‍ ഉള്‍പ്പെടെ ഒട്ടേറെ പേരെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ സംഘത്തിലെ ഒളിവില്‍ കഴിഞ്ഞ വയനാട്ടിലെ കമ്പളക്കാട് ചെമ്പന്‍ വീട്ടില്‍ അബ്ദുള്‍ റസാഖ് (50)നെ ഇന്നലെ ന്യൂമാഹി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ സ്വര്‍ണക്കട്ടി നല്‍കി നിധിയായി ലഭിച്ച സ്വര്‍ണമാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ നിധിയായി ലഭിച്ച സ്വര്‍ണമാണെന്ന് തെറ്റിദ്ധരിപ്പിച്ച് രണ്ടു ഘട്ടങ്ങളിലായി പത്ത് ലക്ഷം രൂപ തട്ടിപ്പ് നടത്തിയ കേസിലെ പ്രധാന പ്രതി വയനാട്ടിലെ ആര്‍.പി. ഷുഹൈലിന്റെ സംഘത്തിലുള്ളയാളാണ് പ്രതി. ഒരു വര്‍ഷത്തിലേറെയായി പ്രതി ഒളിവിലായിരുന്നു.
സ്വര്‍ണം പൂശിയ ലോഹക്കട്ടി കാണിച്ച് ഒരു കോടി വില വരുന്ന നിധിയാണെന്ന് പറഞ്ഞാണ് തട്ടിപ്പ്. പ്രതിയെ വയനാട്ടിലെ വീട്ടില്‍ വച്ചാണ് പൊലീസ് പിടികൂടിയത്. ന്യൂമാഹി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിയിലെ പാറാലിലെ ജ്വല്ലറിയില്‍ സ്വര്‍ണക്കട്ടി ഉരച്ചു നോക്കിയപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.
https://www.facebook.com/Malayalivartha