മംഗലശ്ശേരിയില്‍ പൊലീസിനെ ആക്രമിച്ച കേസില്‍ 8 പേര്‍ കീഴടങ്ങി

തളിപ്പറമ്പ് അഡീഷനല്‍ എസ്‌ഐ പട്ടുവം മംഗലശ്ശേരിയില്‍ പട്രോളിങ് നടത്തവേ ഓഗസ്റ്റ് 16-ന് ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ 8 പേര്‍ പൊലീസില്‍ കീഴടങ്ങി. അഡീഷനല്‍ എസ്‌ഐ കെ.വി.ലക്ഷ്മണനെ ആക്രമിച്ച കേസിലെ പ്രതികളാണ് പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്.
സംഭവം നടന്ന് 2 മാസത്തിന് ശേഷമാണ് നരിക്കോട് വിനീത ഹൗസില്‍ വിനീത് കുമാര്‍(38), കുറ്റിക്കോല്‍ എം.വി.ജിതേഷ്(38), പാപ്പിനിശേരി പുതിയ വീട്ടില്‍ പി.പി.അജിത് കുമാര്‍(40), നരിക്കോട് പി.പി.സുശീല്‍ രാജ്(30), കുറ്റിക്കോല്‍ തളത്തില്‍ ടി.വിജേഷ്(35), പടുവളം കെ.സുമേഷ്(35), പട്ടുവം മംഗലശ്ശേരി പി.വി.പ്രമോദന്‍(38), പടിഞ്ഞാറെചാല്‍ ടി.സുമേഷ്(36) എന്നിവര്‍് കീഴടങ്ങിയത്.
ഈ കേസില്‍ പ്രതികളായ വിപിന്‍, പി.വി.അനില്‍ എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തിരുന്നു.
https://www.facebook.com/Malayalivartha