രാവിലെ ഉണരുമ്പോൾ കാണുന്നത് വീട്ടുമുറ്റങ്ങളില്‍ പൊതികളിലാക്കി വലിച്ചെറിഞ്ഞ നിലയിൽ മനുഷ്യവിസര്‍ജ്യം! അഞ്ചലിൽ നാട്ടുകാരുടെ ഉറക്കം കെടുത്തിയ വിരുതനെ പൊക്കിയത് തന്ത്രപരമായ നീക്കത്തിലൂടെ... സംഭവം ഇങ്ങനെ...

വീട്ടുമുറ്റങ്ങളില്‍ മനുഷ്യവിസര്‍ജ്യം പൊതികളിലാക്കി വലിച്ചെറിഞ്ഞ വിരുതനെ നാട്ടുകാര്‍ നിരീക്ഷണ കാമറ സ്ഥാപിച്ച് പിടികൂടി. ഏറം ചോരനാട് സ്വദേശി സുധാകരനാണ് (53) പിടിയിലായത്.
ഏതാനും ദിവസങ്ങളായി സുധാകരെന്റ അയല്‍വീടുകളുടെ മുറ്റങ്ങളിലും തിണ്ണകളിലും മനുഷ്യവിസര്‍ജ്യപ്പൊതികള്‍ കാണപ്പെട്ടിരുന്നു.
നാട്ടുകാര്‍ ഇതിെന്‍റ ഉറവിടം കണ്ടെത്താന്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും വിജയിച്ചില്ല. ഇതിനെതുടര്‍ന്ന് പരിസരവാസികളില്‍ ചിലര്‍ രഹസ്യമായി വീടുകളില്‍ നിരീക്ഷണ കാമറ സ്ഥാപിച്ചു.
കഴിഞ്ഞദിവസം ഉച്ചയോടെ ചില വീടുകളില്‍ വിസര്‍ജ്യപ്പൊതി കണ്ടതോടെ നിരീക്ഷണ കാമറ പരിശോധിച്ചു. സുധാകരനാണ് പൊതികള്‍ കൊണ്ടിടുന്നതെന്ന് തെളിഞ്ഞു. നാട്ടുകാര്‍ സംഘടിച്ച് സുധാകരനെ ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചില്ല.
തുടര്‍ന്ന് ഇയാള്‍ വീട്ടില്‍ കയറി കതകടച്ചിരുന്നു. ക്ഷുഭിതരായ നാട്ടുകാര്‍ കതക് തള്ളിത്തുറന്ന് സുധാകരനെ പുറത്തെത്തിച്ച് അഞ്ചല്‍ പൊലീസിലേല്‍പിച്ചു. സുധാകരനെതിരെ പൊലീസ് പെറ്റിക്കേസെടുത്തശേഷം വിട്ടയച്ചു.
https://www.facebook.com/Malayalivartha