ഞെട്ടിത്തരിച്ച് സഖാക്കള്‍... മാരത്തോണ്‍ ചോദ്യം ചെയ്തിട്ടും ഒന്നുമില്ല ഒന്നുമില്ല എനിക്കറിയില്ല എന്നു പറഞ്ഞ എം. ശിവശങ്കറെ കൊണ്ട് എല്ലാം പറയിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ്; ശിവശങ്കര്‍ മൂടിവച്ചത് സ്വപ്നയെക്കൊണ്ടെടുപ്പിച്ച് ഇഡിയുടെ വജ്രായുധം; ശിവശങ്കര്‍ ഊരാക്കുടുക്കിലേക്ക്

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ എന്താണോ മൂടി വച്ചത് അതെല്ലാം മാന്തിയെടുത്തിരിക്കുകയാണ് എന്‍ഫോഴ്‌സ്‌മെന്റ്. മാരത്തോണ്‍ ചോദ്യം ചെയ്തിട്ടും തനിക്കൊന്നും അറിയില്ലെന്ന് ഉരുണ്ടുകളിച്ച ശിവശങ്കറില്‍ നിന്നും സത്യം പുറത്തെത്തിക്കാന്‍ മാരത്തോണ്‍ ചോദ്യം ചെയ്യല്‍ തന്നെ വേണ്ടി വന്നു. മുള്ളിനെ മുള്ള് കൊണ്ടെടുക്കുക എന്ന ശൈലിയാണ് ഇഡി അവലംബിച്ചത്. അവസാനം ബാങ്ക് ലോക്കറെന്ന വജ്രായുധം പുറത്തെടുത്തതോടെ എല്ലാം ശിവശങ്കറും സ്വപ്നയും പറഞ്ഞു.
കടുത്ത സാമ്പത്തിക ബുദ്ധിമുട്ടുള്ള സ്വപ്നയെ താന്‍ പലപ്പോഴും പണം നല്‍കി സഹായിച്ചിട്ടുണ്ടെന്നു മൊഴി നല്‍കിയ അതേ ശിവശങ്കര്‍ തന്നെ സ്വപ്നയുടെ പൊന്നും പണവും സൂക്ഷിക്കാന്‍ ബാങ്ക് ലോക്കറെടുക്കാന്‍ നിര്‍ദേശിച്ചതാണ് അന്വേഷണ സംഘത്തിനു പിടിവള്ളിയായത്. തിരുവനന്തപുരത്തെ മറ്റു 2 ബാങ്കുകളില്‍ സ്വപ്നയുടെ പേരില്‍ ലോക്കറുള്ളപ്പോഴാണു വിശ്വസ്തനായ സ്വന്തം ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ കൂട്ടുടമസ്ഥതയില്‍ അവരുടെ പേരില്‍ പുതിയ ലോക്കര്‍ തുറപ്പിച്ചത്. പുതിയ ലോക്കര്‍ തുറന്നോയെന്ന ശിവശങ്കറിന്റെ സന്ദേശത്തിന് ഇല്ലെന്നു മറുപടി അയച്ചപ്പോള്‍ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിച്ചതായും സ്വപ്ന മൊഴി നല്‍കി. ലോക്കറില്‍ വച്ചിരിക്കുന്ന പണത്തെ കുറിച്ചും പിന്‍വലിക്കുന്ന പണത്തെക്കുറിച്ചും അപ്പപ്പോള്‍ വിവരം നല്‍കാന്‍ ശിവശങ്കര്‍ നിര്‍ദേശിച്ചിരുന്നു.
ഈ ലോക്കറില്‍ സൂക്ഷിച്ച പണം ശിവശങ്കറിനുമുള്ളതാണെന്ന സ്വപ്നയുടെ മൊഴിയും അതിനുള്ള തെളിവും കേസില്‍ അദ്ദേഹത്തിനു വിനയാകും. ഇതു സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്നു ശിവശങ്കര്‍ ഒഴിഞ്ഞുമാറിയിരുന്നു.
സ്വപ്നയെ ജയിലില്‍ രണ്ടാമതും ചോദ്യം ചെയ്തപ്പോഴാണ് ഇടപാടുകളില്‍ ശിവശങ്കറിന്റെ നേതൃപരമായ പങ്കാളിത്തം പുറത്തുവന്നത്. സ്വപ്നയുടെ കള്ളപ്പണ ഇടപാടുകള്‍ അറിയാമെന്നതില്‍ കവിഞ്ഞ്, കള്ളപ്പണം സ്വരൂപിക്കാനും അതു വെളുപ്പിക്കാനും ശിവശങ്കര്‍ കൂട്ടുനിന്നതായി ഇഡി കോടതിയെ അറിയിച്ചു. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ശിവങ്കറിനെ മൂന്നാം പ്രതിയാക്കി ഇഡി അനുബന്ധ കുറ്റപത്രം നല്‍കും.
ലോക്കറില്‍ കണ്ടെത്തിയ കള്ളപ്പണം എം. ശിവശങ്കറിന്റേതാണെന്ന സ്വപ്നയുടെ മൊഴി യുഎപിഎ കേസില്‍ എന്‍ഐഎ വീണ്ടും അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ വഴിയൊരുക്കും. ഇതിനു പുറമേ, കസ്റ്റംസ് കേസുകളിലും ശിവശങ്കര്‍ പ്രതിയായേക്കും. സിബിഐ അന്വേഷിക്കുന്ന ലൈഫ് മിഷന്‍ ഇടപാടിലെ വിദേശ സംഭാവന ചട്ടലംഘനത്തില്‍ സന്തോഷ് ഈപ്പനു പുറമേ ശിവശങ്കറും പ്രതിയാകുന്ന സാഹചര്യങ്ങളിലേക്കാണ് ഇഡിയുടെ വെളിപ്പെടുത്തലുകള്‍ വിരല്‍ചൂണ്ടുന്നത്.
നയതന്ത്രപാഴ്‌സല്‍ പരിശോധന ഒഴിവാക്കി വിട്ടുകൊടുക്കാന്‍ ശിവശങ്കര്‍ നടത്തിയ ഇടപെടല്‍ ഗുരുതര സ്വഭാവമുള്ള വിഷയമാണെന്ന് ഇഡി കോടതിയില്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത പദവി ദുരുപയോഗം ചെയ്ത് മറ്റൊരു സര്‍ക്കാര്‍ ഓഫിസിന്റെ പ്രവര്‍ത്തനത്തില്‍ ഇടപെട്ടതു ഗുരുതര തെറ്റാണ്.
ശിവശങ്കറിന്റെ ഇത്തരം ഇടപെടലുകളാണു സ്വപ്നയ്ക്കു മുഖ്യമന്ത്രിയുടെ ഓഫിസില്‍ ശക്തമായ ബന്ധമുണ്ടെന്ന സന്ദേശം ബന്ധപ്പെട്ടവര്‍ക്കു നല്‍കിയത്. കള്ളക്കടത്തു സ്വര്‍ണം അടങ്ങിയ പാഴ്‌സല്‍ വിട്ടുകൊടുക്കാനാണു ശിവശങ്കര്‍ ഔദ്യോഗിക പദവി ദുര്‍വിനിയോഗിച്ചതെന്നും വ്യക്തമാണ്.
ഐടി സെക്രട്ടറി, മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നീ നിലകളില്‍ ശിവശങ്കര്‍ മേല്‍നോട്ടച്ചുമതല വഹിച്ചിരുന്ന കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതിയിലും സ്വപ്ന ഇടപെട്ടിരുന്നു. സ്വപ്നയുടെ ചോദ്യം ചെയ്യല്‍ ജയിലില്‍ ഇന്നലെയും തുടര്‍ന്ന സാഹചര്യത്തിലാണ് ഒരു ദിവസം കൂടി ശിവശങ്കറിനെയും ഇഡിയുടെ കസ്റ്റഡിയില്‍ നല്‍കിയത്. എന്തായാലും സ്വപ്നയുടെ ഇപ്പോഴത്തെ മൊഴികളെല്ലാം ശിവശങ്കറിന് എതിരാണ്. നേരത്തെ ശിവശങ്കറിനെ രക്ഷിക്കാന്‍ മൊഴി നല്‍കിയ സ്വപ്ന ഇനിയും അത് തുടന്നാല്‍ ശിവശങ്കര്‍ ഊരുകയും സ്വപ്ന അകത്താകുകയും ചെയ്യുമെന്നകാര്യം ഇഡി ബോധ്യപ്പെടുത്തി. ഇതേറ്റതോടെ ശിവശങ്കറിന്റെ കാര്യം ഓക്കെയായി.
https://www.facebook.com/Malayalivartha