ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് എം സി കമറുദ്ദീന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

എം സി കമറുദ്ദീന്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി ഇന്ന് ഉത്തരവ് പുറപ്പെടുവിക്കും. ഫാഷന്‍ ജ്വല്ലറി തട്ടിപ്പ് കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. തട്ടിപ്പിന്റെ ബുദ്ധികേന്ദ്രം കമറുദ്ദീനാണെന്നും നിക്ഷേപകരെ വലയിലാക്കാന്‍ പ്രതി തന്റെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ചെന്നും സര്‍ക്കാര്‍ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു.എന്നാല്‍, ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രത്യേക അന്വേഷണ സംഘം രജിസ്റ്റര്‍ ചെയ്ത 77 കേസുകളില്‍ 11 കേസുകളില്‍ കൂടി എം.സി കമറുദ്ദീന്റെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ കമറുദ്ദീനെ അറസ്റ്റ് ചെയ്യുന്ന കേസുകളുടെ എണ്ണം 14 ആയി. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പ്രതി എംസി കമറുദ്ദീന്‍ എംഎല്‍എ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ ഹൊസ്ദുര്‍ഗ് കോടതിയില്‍ ശക്തമായ വാദമാണ് ഇന്നലെ നടന്നത്.
കേസില്‍ തങ്ങള്‍ക്കെതിരെ ചുമത്തിയ 406, 409 വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് പ്രതിഭാഗം പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയിലല്ല കച്ചവടക്കാരന്‍ എന്ന നിലയിലാണ് ഐപിസി 409 ചുമത്തിയിരുക്കുന്നതെന്ന് കോടതി മറുപടി നല്‍കി. കമറുദ്ദീന്‍ ഒപ്പിട്ട് നിയമവിരുദ്ധ നിക്ഷേപങ്ങള്‍ വാങ്ങിയെന്നായിരുന്നു സര്‍ക്കാര്‍ വാദം.കമറുദ്ദീന്‍ ആസ്തി സംബന്ധിച്ച് വിവരങ്ങള്‍ പറയുന്നില്ലെന്ന് അന്വേഷണ സംഘം പറഞ്ഞു. കമറുദ്ദീന്‍ ഒപ്പിട്ട് നിയമവിരുദ്ധ നിക്ഷേപങ്ങള്‍ വാങ്ങി. കൂടുതല്‍ രേഖകളും തെളിവുകളും കണ്ടെത്താനുണ്ട്.
രജിസ്റ്റാര്‍ ഓഫ് കമ്ബനീസിന് 2017 ന് ശേഷം രേഖകള്‍ സമര്‍പ്പിച്ചിട്ടില്ല. കമ്ബനി പൂട്ടിയ ശേഷവും നിക്ഷേപം സ്വീകരിച്ചു. ഒരു വ്യവസ്ഥയും പാലിക്കാതെയാണ് നിക്ഷേപം വാങ്ങിയതെന്നും പ്രൊസിക്യുഷന്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് കൊണ്ട് വാദിച്ചു. പുതുതായി അറസ്റ്റ് രേഖപ്പെടുത്തിയ 11 കേസില്‍ എം.സി കമറുദ്ദീനെ കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും.
"
https://www.facebook.com/Malayalivartha