ബിനീഷ് രണ്ടാഴ്ച പരപ്പന അഗ്രഹാര ജയിലില്‍... കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ ബംഗളുരുവിലെ പ്രത്യേക കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു

ബിനീഷ് രണ്ടാഴ്ച പരപ്പന അഗ്രഹാര ജയിലില്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയെ ബംഗളുരുവിലെ പ്രത്യേക കോടതി 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കസ്റ്റഡി കാലാവധി അവസാനിച്ചതോടെ ഇന്നലെ 11.30 നാണു ബിനീഷിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) ഉദ്യോഗസ്ഥര്‍ കോടതിയില്‍ ഹാജരാക്കിയത്.
ലഹരിമരുന്നു കേസില്‍ അറസ്റ്റിലായ അനൂപ് മുഹമ്മദിന്റെ ഇടപാടുകള്‍ പലതും ബിനീഷ് കോടിയേരിക്കു വേണ്ടിയായിരുന്നെന്ന് ഇ.ഡി. കോടതിയില്‍ ബോധിപ്പിച്ചു. ഹോട്ടല്‍ പങ്കാളിയുമായി അനൂപ് ഇടപാട് നടത്തിയതു ബിനീഷിനായാണ്. ബിനീഷിന്റെ അക്കൗണ്ടിലേക്കു പണം നിക്ഷേപിച്ച എസ്. അരുണിനെ ചോദ്യംചെയ്യേണ്ടതുണ്ട്. ബിനീഷിന്റെ വീട്ടില്‍നിന്നു കണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളും വിശദമായി പരിശോധിക്കണം.
പ്രതി അന്വേഷണത്തോടു സഹകരിക്കാത്തതിനാല്‍ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിട്ടില്ലെന്നും ഏഴു ദിവസം കൂടി കസ്റ്റഡി അനുവദിക്കണമെന്നും ഇ.ഡി. ആവശ്യപ്പെട്ടു. എന്നാല്‍, കസ്റ്റഡി അപേക്ഷ കോടതി തള്ളി. വരുന്ന പതിനെട്ടിന് ജാമ്യാപേക്ഷ പരിഗണിക്കും.
"
https://www.facebook.com/Malayalivartha