എല്ലാം വളരെപ്പെട്ടെന്ന്... ശിവശങ്കറിന്റെ കസ്റ്റഡി കാലാവധി അവസാനിക്കുന്നതോടെ നിര്‍ണായക നീക്കവുമായി എന്‍ഫോഴ്‌സ്‌മെന്റ്; ഇഡിയെ നിലയ്ക്ക് നിര്‍ത്താനായി ഇറങ്ങിതിരിച്ചവര്‍ക്ക് പണി പാളുന്നു; ശിവശങ്കറിന് പിന്നാലെ മുന്‍ ചീഫ് സെക്രട്ടറി ടോം ജോസില്‍ നിന്നു വിവരം തേടാന്‍ വിളിച്ചു വരുത്തുന്നു

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ രാജ്യസുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവലിന് രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്നും വ്യക്തമായ തെളിവുകള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എട്ടോളം ദേശീയ അന്വേഷണ ഏജന്‍സികളെ കേരളത്തിലേക്ക് അയച്ചത്. എന്നാല്‍ ഡോവലിനെ പോലും ഞെട്ടിക്കുന്ന കാര്യങ്ങളാണ് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ അന്വേഷണ ഏജന്‍സികളെ കയ്യടിച്ച് പ്രോത്സാഹിപ്പിച്ച സഖാക്കള്‍ പിന്നീട് തലയില്‍ കൈവയ്ക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിഞ്ഞത്. സിബിഐ ലൈഫ് പദ്ധതി അന്വേഷണത്തില്‍ സര്‍ക്കാരിനെ കുടുക്കുമെന്ന് കണ്ടതോടെ അതിന് തടയിട്ടു. ഇഡിയെ പൊട്ടന്‍ കളിപ്പിച്ച് ശിവശങ്കര്‍ ആശുപത്രിയിലായതോടെ കാര്യങ്ങള്‍ കൈവിട്ടു. സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ ഇഡി പിടികൂടിയതോടെ കാര്യങ്ങള്‍ കൈവിട്ടു. തുടര്‍ന്ന് ഇഡിയ്‌ക്കെതിരെ പ്രചാരണമാരംഭിച്ചു. മാത്രമല്ല നിയമസഭ എത്തിക്‌സ് കമ്മിറ്റി നോട്ടീസ് അയയ്ക്കുകയും ചെയ്തു. എന്നാല്‍ അതിനെയെല്ലാം മറികടന്ന് മുന്നോട്ട് പോകാനുള്ള നിര്‍ദേശമാണ് അജിത് ഡോവല്‍ നല്‍കിയത്. ഇതോടെ കൂടുതല്‍ പ്രമുഖരെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ്.
സര്‍ക്കാര്‍ പദ്ധതികളില്‍ എം. ശിവശങ്കര്‍ നടത്തിയ ഇടപെടലുകള്‍ അറിയാന്‍ അന്വേഷണ ഏജന്‍സികള്‍ മുന്‍ ചീഫ് സെക്രട്ടറി ടോം ജോസില്‍ നിന്നു വിവരം തേടും. കസ്റ്റംസ് ആകും ആദ്യം മൊഴിയെടുക്കുക.
സ്മാര്‍ട് സിറ്റി, കെഫോണ്‍, ലൈഫ് മിഷന്‍, ടോറസ് ഡൗണ്‍ടൗണ്‍ പദ്ധതികളില്‍ ശിവശങ്കറിന്റെ താല്‍പര്യം കണ്ടെത്താനാണ് പദ്ധതി നടത്തിപ്പില്‍ പങ്കാളികളായ മുന്‍ ഓഫിസര്‍മാരില്‍ നിന്ന് ഇഡി വിവരങ്ങള്‍ തേടുന്നത്.
2018 മുതല്‍ 2020 മേയ് വരെ ചീഫ് സെക്രട്ടറിയായിരുന്നു ടോം ജോസ്. ലൈഫ് മിഷന്‍ പദ്ധതി നടത്തിപ്പിനുള്ള എംപവേഡ് കമ്മിറ്റി ചെയര്‍മാന്‍ ചീഫ് സെക്രട്ടറിയാണ്. വടക്കാഞ്ചേരി പദ്ധതിയുടേത് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുത്തത് എംപവേഡ് കമ്മിറ്റിയുടെ അനുമതിയോടെയാണോ എന്ന വിവരങ്ങളാണു തേടുന്നത്.
സെക്രട്ടറി റാങ്കില്‍ താഴെയുള്ള ഉദ്യോഗസ്ഥര്‍ വിദേശ രാജ്യങ്ങളുടെ പ്രതിനിധികളുമായി ബന്ധപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും ഇതു പാടില്ലെന്നും 2020 ജനുവരിയില്‍ ചീഫ് സെക്രട്ടറി ടോം ജോസ് സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് ഏതു സാഹചര്യത്തിലാണെന്നു കസ്റ്റംസ് ആരായുന്നുണ്ട്. വിദേശരാജ്യങ്ങളുമായി വാണിജ്യബന്ധങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് ചീഫ് സെക്രട്ടറിയുടെ ഓഫിസില്‍ 'ബൈലാറ്ററല്‍ റിലേഷന്‍സ് യൂണിറ്റ്' തുടങ്ങിയത് ടോം ജോസ് ചീഫ് സെക്രട്ടറിയായപ്പോഴാണ്. യുഎഇ കോണ്‍സുലേറ്റുമായും റെഡ് ക്രസന്റുമായും നടന്ന ഇടപാടുകള്‍ ഈ വിഭാഗം അറിഞ്ഞിരുന്നോയെന്നും കസ്റ്റംസ് അന്വേഷിക്കുന്നു. ശിവശങ്കറിന്റെ വിദേശയാത്രയും വിദേശത്തു ലോക കേരളസഭ നടത്തിയതിന്റെ വിവരങ്ങളും തേടും.
സ്വര്‍ണക്കടത്തു കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിന്റെ എല്ലാ വഴിവിട്ട സാമ്പത്തിക ഇടപാടുകളും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറും മുഖ്യമന്ത്രിയുടെ ഓഫിസിലെ ശിവശങ്കറിന്റെ സംഘവും നേരിട്ട് അറിഞ്ഞിരുന്നുവെന്നാണ് ഇഡി കോടതിയെ അറിയിച്ചത്. സര്‍ക്കാര്‍ പദ്ധതികളുടെ ഇടനിലക്കാരിയായി നടത്തിയ വന്‍കോഴ ഇടപാടുകളിലെ ഗുണഭോക്താക്കളില്‍ ഒരാള്‍ മാത്രമാണു ശിവശങ്കറെന്നു സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.
മറ്റു ഗുണഭോക്താക്കളുടെ വിശദാംശങ്ങള്‍ സ്വപ്ന കൈമാറിയിട്ടുണ്ടെങ്കിലും ഈ ഘട്ടത്തില്‍ പുറത്തുവിടാന്‍ കഴിയില്ലെന്നും ശിവശങ്കറിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്തു സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഇഡി അസി. ഡയറക്ടര്‍ പി. രാധാകൃഷ്ണനും സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ ടി.എ. ഉണ്ണികൃഷ്ണനും അറിയിച്ചു. ഇഡിയുടെ ഈ സസ്‌പെന്‍സ് പലരുടേയും ഉറക്കം നഷ്ടപ്പെട്ടിട്ടുണ്ട്. അത് വരും ദിവസങ്ങളിലറിയാം.
"
https://www.facebook.com/Malayalivartha