നിയമസഭാ കൈയാങ്കളി കേസ് തിരുവനന്തപുരം സി ജെ എം കോടതി ഇന്ന് പരിഗണിക്കും.... രണ്ട് മന്ത്രിമാർ ഉൾപ്പടെ ആറ് ഇടത് നേതാക്കൾ പെട്ടു! കേസ് ഇന്ന് കോടതിയിൽ; കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുന്നതിനിടെ പൊതുമുതൽ നശിപ്പിച്ചതിൽ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഇടതു നേതാക്കൾ ഹർജി നൽകാൻ സാധ്യത

നിയമസഭാ കൈയാങ്കളി കേസ് തിരുവനന്തപുരം സി ജെ എം കോടതി ഇന്ന് പരിഗണിക്കും. രണ്ട് മന്ത്രിമാർ ഉൾപ്പടെ ആറ് ഇടത് നേതാക്കൾ പ്രതിയായ കേസിൽ കെ എം മാണിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുന്നതിനിടെ പൊതുമുതൽ നശിപ്പിച്ചുവെന്നാണ് പൊലീസ് കുറ്റപത്രം. കേസിൽ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ട് പ്രതികൾ ഇന്ന് കോടതിയിൽ ഹർജി നൽകാൻ സാധ്യതയുണ്ട്. മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും കൂടാതെ വി ശിവൻകുട്ടി, കെ അജിത്ത്, സി കെ സദാശിവൻ, കുഞ്ഞഹമ്മദ് മാസ്റ്റർ എന്നിവരാണ് കേസിലെ പ്രതികൾ. കോടതിയിൽ നേരിട്ട് ഹാജരാകുന്നതിൽ നിന്നും ഒഴിവാക്കണമന്ന മന്ത്രിമാരുടെ ആവശ്യം ഹൈക്കോടതി തളളിയതിനെ തുടർന്ന് മന്ത്രിമാർ കോടതിയിൽ ഹാജരായി ജാമ്യമെടുത്തിരുന്നു.
2015-ലെ ബജറ്റ് അവതരണസമയത്ത് നിയമസഭയില്‍ നടന്ന കൈയാങ്കളിയില്‍ അന്നത്തെ പ്രതിപക്ഷ നിയമസഭാ സാമാജികര്‍ക്കെതിരായ കേസ് പിന്‍വലിക്കണമെന്ന ഹര്‍ജി സി ജെ എം കോടതി നേരത്തെ തളളിയിരുന്നു. ഇതിനെതിരെയുളള സർക്കാരിന്റെ അപ്പീൽ ഹൈക്കോടതിയുടെ പരിഗണനയിലാണ്. പൊതുമുതല്‍ നശിപ്പിക്കൽ അടക്കമുള്ള കുറ്റകൃത്യങ്ങള്‍ പ്രതികള്‍ നടത്തിയതിനാല്‍ കേസ് പിന്‍വലിക്കാനാവില്ലെന്ന നിലപാടാണ് കോടതി അന്ന് സ്വീകരിച്ചത്.
നിയമസഭയില്‍ നടന്ന കൈയാങ്കളി പരസ്യമായി ടി.വി. ചാനലുകളിലൂടെ നാട്ടുകാര്‍ കണ്ടിട്ടുള്ളതാണ്. ഇത്തരം നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്ത പ്രതികള്‍ക്കെതിരേ യാതൊരു നിയമനടപടിയുമുണ്ടായില്ലെങ്കില്‍ അത് നിയമവ്യവസ്ഥയോടുള്ള പൊതുസമൂഹത്തിന്റെ വിശ്വാസം നഷ്ടപ്പെടുത്തുമെന്നായിരുന്നു ഹര്‍ജിക്കാര്‍ വാദിച്ചത്. പൂട്ടിക്കിടന്ന ബാറുകള്‍ തുറക്കാന്‍ മുന്‍ ധനമന്ത്രി കെ.എം.മാണി ഒരുകോടി രൂപ കൈക്കൂലി വാങ്ങിയെന്നാരോപിച്ചാണ്, ബജറ്റ് അവതരണത്തിനു ശ്രമിച്ച മാണിയെ തടയാന്‍ ഇടതുപക്ഷം സഭയ്ക്ക് അകത്തും പുറത്തും പ്രക്ഷോഭം സംഘടിപ്പിച്ചത്. ഇതിനിടയിലാണ് പ്രതിപക്ഷ എം.എല്‍.എ.മാര്‍ സ്പീക്കറുടെ ഡയസ്സില്‍ അതിക്രമിച്ചു കടന്ന് കംപ്യൂട്ടറുകളും കസേരകളും തല്ലിത്തകര്‍ത്തത്. വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍, ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീല്‍ എന്നിവരടക്കം ആറുപേരാണ് കേസിലെ പ്രതികള്‍. കെ.അജിത്, കെ.കുഞ്ഞമ്മദ് മാസ്റ്റര്‍, സി.കെ.സദാശിവന്‍, വി.ശിവന്‍കുട്ടി എന്നിവരും കേസിലെ പ്രതികളാണ്. വി.ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ അന്ന് കോടതിയെ സമീപിച്ചത്. എന്നാൽ അതിനു പിന്നാലെ തന്നെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവര്‍ തടസ്സ ഹര്‍ജി നല്‍കിയിരുന്നു.
നിയമസഭ കൈയാങ്കളി കേസിൽ സംസഥാന സർക്കാരിന് തിരിച്ചടി നൽകിയാണ് മുൻ ധനമന്ത്രി കെ.എം.മാണിയുടെ ബജറ്റ് പ്രസംഗം തടസ്സപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമത്തിനിടെ പൊതുമുതൽ നശിപ്പിച്ച കേസ് പിൻവലിക്കണമെന്ന സർക്കാർ ആവശ്യം തിരുവനന്തപുരം സിജെഎം കോടതി തള്ളിയത്. മന്ത്രിമാരായ കെടി.ജലീലും ഇ.പി.ജയരാജനും അടക്കം ആറു ഇടതുനേതാക്കളാണ് കേസിലെ പ്രതികള്‍. ബാർക്കോഴക്കസിൽ ആരോപണവിധേയനായ കെ.എം.മാണിയുടെ ബജറ്റ് പ്രസംഗ തടസ്സപ്പെടുത്താനായിരുന്നു പ്രതിപക്ഷ ശ്രമത്തിനിടെയായിരുന്നു കൈയാങ്കളി. 2015 മാർച്ച് 13ന് പ്രതിപക്ഷ പ്രതിഷേധത്തിനിടെ സ്പീക്കറുടെ കസേരയും കമ്പ്യൂട്ടറും മൈക്കും പ്രതിപക്ഷാംഗങ്ങള്‍ നശിപ്പിച്ചു. നിയമസഭ ക്ക് ഏറ്റവും നാണക്കേടുണ്ടാക്കിയ സംഭവത്തിൽ അന്വേഷണ നടത്തിയ പൊലീസ് വി.ശിവൻകുട്ടി, ഇപി ജയരാജൻ, കെടിജലീൽ, കെ.അജിത്, കെ.കുഞ്ഞഹമ്മദ് മാസ്റ്റർ, സി.കെ.സദാശിവന്‍ എന്നീ പ്രതിപക്ഷ എംഎഎമാർക്കെതിരെ കുറ്റപത്രം സമർപ്പിച്ചത്. രണ്ടരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. കഴിഞ്ഞ സർക്കാരിൻറെ കാലത്താണ് റിപ്പോർട്ട് നൽകിയത്. വി.ശിവൻകുട്ടി മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിൻറെ അടിസ്ഥാനത്തിൽ കേസ് പിൻവലിക്കാൻ പിണറായി വിജയൻ ഉത്തരവട്ടിത്. പൊതുതാൽപര്യ മുൻനിർത്തിയാണ് കേസ് പിൻവലിക്കുന്നതെന്ന സർക്കാർ വാദം കോടതി തള്ളിയതും.
എന്നാൽ തിരുവനന്തപുരം സിജെഎം കോടതിയുടെ വിധി അംഗീകരിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയനും അന്ന് പറഞ്ഞിരുന്നു . കോടതികൾ അവരുടേതായ സ്വതന്ത്ര നിലപാട് വെച്ചാണ് കാര്യം വിലയിരുത്തുക. അത് ഏത് തീരുമാനമായാലും അംഗീകരിച്ച് മുന്നോട്ട് പോകുകയേ സർക്കാർ ചെയ്യൂകയുള്ളൂവെന്നുമായിരുന്നു മുഖ്യമന്ത്രി വ്യക്തമാക്കിയതും. നിയമസഭയിൽ പല കാര്യങ്ങളിലും അംഗങ്ങൾ തമ്മിൽ ചർച്ച നടക്കുമ്പോൾ വീറോടും വാശിയോടും ഏറ്റുമുട്ടാറുണ്ട്. എന്നാൽ ആ പക വച്ചു മുന്നോട്ട് പോകുന്നതല്ല പതിവ് ചർച്ച നടത്തി പരിഹരിച്ചു മുന്നോട്ട് പോകുന്നതാണ് രീതി. എല്ലാ നിയമസഭകളിലും ഇത്തരം സംഭവങ്ങളുണ്ടായിട്ടുണ്ട്. സമാധാനപരമായി മുന്നോട്ട് പോകുക എന്ന ലക്ഷ്യം മുന്നിൽ കണ്ട് അത്തരമൊരു നിലപാട് തന്നെയാണ് ഈ കാര്യത്തിൽ സർക്കാർ സ്വീകരിച്ചതെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
https://www.facebook.com/Malayalivartha