ചപ്പുചവറുകള്‍ക്ക് തീ ഇടുന്നതിനിടെ യുവതിയുടെ വസ്ത്രത്തിലേക്ക് തീ ആളിപടര്‍ന്നു, യുവതി ഓടി ശുചിമുറിയില്‍ കയറിയെങ്കിലും വെള്ളമില്ലായിരുന്നു, നിലവിളി കേട്ട് നാട്ടുകാര്‍ ഓടിയെത്തി, ഒടുവില്‍....

ചപ്പുചവറുകള്‍ക്ക് തീ ഇടുന്നതിനിടെ യുവതിയുടെ വസ്ത്രത്തിലേക്ക് തീ ആളിപടര്‍ന്നു, യുവതി ഓടി ശുചിമുറിയില്‍ കയറിയെങ്കിലും വെള്ളമില്ലായിരുന്നു, പ്രതിഭയുടെ കരച്ചില്‍ കേട്ട് ഓടിയെത്തിയ നാട്ടുകാരാണു തീ കെടുത്തിയത്. ഉടന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
നെടുംകുന്നം പുതുപ്പള്ളിപ്പടവ് തൊട്ടിക്കല്‍ സിനോജിന്റെ ഭാര്യ കെ.പി.പ്രതിഭ (36) ആണു മരിച്ചത്. ചവറിനു തീ ഇടുമ്പോള്‍ തീ വസ്ത്രത്തിലേക്ക് പടര്‍ന്നാണ് പൊള്ളലേറ്റത്. ഇന്നലെയായിരുന്നു സംഭവം. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടു നല്‍കും
"
https://www.facebook.com/Malayalivartha