പൊലീസിനെ കയ്യേറ്റം ചെയ്തതിന് അറസ്റ്റിലായ ആള്‍ക്ക് കോവിഡ്, മാസ്‌ക് ധരിക്കാത്തതിന് പിഴയടക്കാനാവശ്യ പ്പെട്ടതിന് കയ്യേറ്റം

നീലേശ്വരം സിഐ പി.സുനില്‍കുമാര്‍, ഡ്രൈവര്‍ സിപിഒ, ആര്‍.കലേഷ് എന്നിവരെ കയ്യേറ്റം ചെയ്തതിന് അറസ്റ്റിലായ 3 പേരില്‍ ഒരാള്‍ കോവിഡ് പോസിറ്റീവ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് പിഴയടക്കാനാവശ്യപ്പെട്ടതിനാണ് ഇവര്‍ പോലീസിനെ കയ്യേറ്റം ചെയ്തത്.
മടിക്കൈ ചാളക്കടവ് മണക്കടവ് മങ്കുണ്ടില്‍ ഹൗസിലെ എം.രമേശന്‍ (48), പുതുക്കൈയിലെ സി.അഭിലാഷ് (38), ചിറപ്പുറം മൈമൂന മന്‍സിലിലെ പി.വി.റാഷിദ് (39) എന്നിവരാണ് കേസില്‍ അറസ്റ്റിലായ പ്രതികള്‍. മൂവരെയും ഹൊസ്ദുര്‍ഗ് കോടതി രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.
ഇവരില്‍ മടിക്കൈ ചാളക്കടവ് മണക്കടവ് മങ്കുണ്ടില്‍ ഹൗസിലെ എം.രമേശന്റെ കോവിഡ് പരിശോധനാ ഫലമാണ് പോസിറ്റീവ് ആയത്. കോവിഡ് പോസിറ്റീവ് ആയ രമേശനെ കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ പ്രവേശിപ്പിച്ചു.
മാസ്‌ക് ധരിക്കാതിരുന്നതിന് താക്കീത് ചെയ്ത് പിഴയടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് 3 പേരും ക്രുദ്ധരായി കലേഷിനു നേരെ തിരിഞ്ഞത്. അക്രമം തടയാന്‍ ചെന്നപ്പോഴാണ് സിഐക്കു നേരെ കയ്യേറ്റമുണ്ടായത്. ഉന്തും തള്ളുമുണ്ടായതോടെ വിവരമറിഞ്ഞു എസ്‌ഐ, കെ.പി.സതീഷിന്റെ പൊലീസ് സംഘം സ്ഥലത്തേക്കു കുതിച്ചെത്തി. ഇതിനിടെ മൂവരും സ്ഥലം വിട്ടെങ്കിലും പൊലീസ് രാത്രി തന്നെ തിരഞ്ഞു പിടികൂടി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha