വഴിയാത്രക്കാരിയായ വീട്ടമ്മയെ ബൈക്കിലെത്തി രണ്ട് യുവാക്കള്‍ ആക്രമിച്ച് പഴ്‌സ് തട്ടിയെടുക്കാന്‍ ശ്രമം... ബഹളം വച്ചതോടെ പഴ്‌സ് ഉപേക്ഷിച്ച് കടന്നു... ഒടുവില്‍....

വഴിയാത്രക്കാരിയായ വീട്ടമ്മയെ ബൈക്കിലെത്തി രണ്ട് യുവാക്കള്‍ ആക്രമിച്ച് പഴ്‌സ് തട്ടിയെടുക്കാന്‍ ശ്രമം... ബഹളം വച്ചതോടെ പഴ്‌സ് ഉപേക്ഷിച്ച് കടന്നു.
ബൈക്കിലെത്തി വഴിയാത്രക്കാരിയെ ആക്രമിച്ച് പഴ്‌സ് തട്ടിയെടുക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ ഇരവിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ചകിരിക്കട ഷംലാ മന്‍സിലില്‍ സെയ്ദലി (18), വാളത്തുംഗല്‍ പെരുമന തൊടിയില്‍ അഷ്‌കര്‍ (18) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ തട്ടാമല സ്‌കൂളിനടുത്തുനിന്നും വാളത്തുംഗലേക്കുള്ള റോഡിലായായിരുന്നു സംഭവം.
തട്ടാമല പുള്ളിയില്‍ വീട്ടില്‍ വസന്തയുടെ പഴ്‌സാണ് ബൈക്കിലെത്തിയ ഇവര്‍ തട്ടിയെടുക്കാന്‍ ശ്രമിച്ചത്. വസന്ത ബഹളം വെച്ചതിനെ തുടര്‍ന്ന് പഴ്‌സ് ഉപേക്ഷിച്ച് യുവാക്കള്‍ കടന്നുകളഞ്ഞു. പഴ്‌സ് അപഹരിക്കാന്‍ ശ്രമിക്കുന്നതിന് ഇടയില്‍ നിലത്തുവീണ വീട്ടമ്മയുടെ മുട്ടിന് പരിക്കേറ്റിരുന്നു. ബൈക്കുകള്‍ വാടകക്കായി നല്‍കുന്ന സ്ഥലങ്ങളില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പ്രതികള്‍ സഞ്ചരിച്ച ബൈക്കും പൊലീസ് കണ്ടെടുത്തു.
" f
https://www.facebook.com/Malayalivartha