കോവിഡ് വ്യാപനത്തോത് കുറയുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങളോടെ ഇളവിന് സാധ്യത . വരുന്ന തദ്ദേശതെരഞ്ഞെടുപ്പ് കണക്കിലെടുത്തു വരും ദിവസങ്ങളിൽ നിയന്ത്രണങ്ങളിൽ അയവ് വരുമെന്ന് തന്നെയാണ് പ്രതീക്ഷ ..എന്നാൽ കൊവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് പിഴ കുത്തനെ വർധിപ്പിച്ചതടക്കം ഉള്ള നടപടികൾ ശക്തമാക്കും

കൊവിഡ് വ്യാപന നിയന്ത്രണത്തിനായി ജില്ലകളിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ ഇന്ന് അവസാനിക്കുകയാണ് . തൃശൂർ, എറണാകുളം, ആലപ്പുഴ, പത്തനംതിട്ട, വയനാട്, മലപ്പുറം ജില്ലകളിലെ നിരോധനാജ്ഞയാണ് ഇന്ന് അവസാനിക്കുന്നത്. നിരോധനാജ്ഞ തുടരണോയെന്ന കാര്യത്തിൽ ജില്ലാ കളക്ടർമാർ തീരുമാനമെടുക്കും. രോഗവ്യാപനം കുറവുള്ള തിരുവനന്തപുരം ഉൾപ്പടെ ജില്ലകളിൽ നിരോധനാജ്ഞ നീട്ടാനിടയില്ല
രോഗവ്യാപനം താരതമ്യേന ഉയർന്നുനിൽക്കുന്ന എറണാകുളം ജില്ലയിൽ നിരോധനാജ്ഞ തുടർന്നേക്കും എന്നും സൂചനയുണ്ട് . കൊവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് പിഴ കുത്തനെ വർധിപ്പിച്ചതടക്കം ഉള്ള നടപടികൾ ശക്തമാക്കും
https://www.facebook.com/Malayalivartha