Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....


ആരോഗ്യപരമായി വളരെയധികം വീക്കാണ് രേണു; കീമോ ഒക്കെ കഴിയുമ്പോള്‍ ഫുഡിനോട് വെറുപ്പാണ്; ഭയങ്കരമായിട്ടുള്ള വേദനയും, ഛര്‍ദ്ദിയും, വയറിളക്കവുമുണ്ട്; രേണുവിന്റെ ഇപ്പോഴത്തെ അവസ്ഥ


മൂന്ന് സ്കൂൾ വിദ്യാർഥികളെ ഒടുവിൽ കണ്ടെത്തി.. വനത്തിൽ ദിവസങ്ങളോളം ക്യാമ്പ് ചെയ്ത് കഴിയാൻ പദ്ധതിയിട്ട് ഒളിച്ചോടി.. ടാർപായ, അരി, ബ്രെഡ്, പാത്രങ്ങൾ, കത്തി തുടങ്ങി ആവശ്യ സാധനങ്ങൾ എല്ലാം കരുതിയാണ് ഇവർ യാത്ര തിരിച്ചത്..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..


സർക്കാർ അഭിഭാഷകക്കെതിരെ സർക്കാർ ഹൈക്കോടതിയിലേക്ക്..ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം ആദ്യമാണ്..ഇതിനാവശ്യമായ മുന്നൊരുക്കങ്ങളും ചർച്ചകളും കൊച്ചിയിൽ തുടങ്ങിക്കഴിഞ്ഞു..

പാലാരിവട്ടം പാലം അഴിമതിക്കേസ്... മുന്‍ മന്ത്രി ഇബ്‌റാഹീംകുഞ്ഞ് കുടുങ്ങിയത് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ സൂരജിന്റെ മൊഴിയില്‍

18 NOVEMBER 2020 10:16 PM IST
മലയാളി വാര്‍ത്ത

പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്‌റാഹീംകുഞ്ഞ് കുടുങ്ങിയത് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയും കേസില്‍ നാലാം പ്രതിയുമായ ടി.ഒ സൂരജിന്റെ മൊഴിയില്‍. വിജിലന്‍സിനു നല്‍കിയ മൊഴി തന്നെ പുറത്ത് മാധ്യമങ്ങള്‍ക്കു മുന്നിലും വ്യക്തമാക്കി ഇബ്‌റാഹീംകുഞ്ഞിനു സൂരജ് കുരുക്ക് കൂടുതല്‍ മുറുക്കി.

ഇബ്‌റാഹീംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ പ്രവര്‍ത്തിച്ചതെന്നായിരുന്നു സൂരജ് നല്‍കിയ മൊഴി. അറസ്റ്റിലായ ആദ്യ ദിവസങ്ങളില്‍ മിണ്ടാതിരുന്ന സൂരജ് തുടര്‍ച്ചയായി റിമാന്‍ഡ് ചെയ്യപ്പെടുകയും ആരും തുണയ്ക്കാനെത്തുന്നില്ലെന്നു മനസിലാക്കുകയും ചെയ്തതോടെയാണ് നിലപാട് മാറ്റി മുന്‍ മന്ത്രിയെ കുരുക്കിയത്. തന്നെ മന്ത്രി കുടുക്കിയതാണെന്നായിരുന്നു ആദ്യ പ്രതികരണം. അത് അടുത്ത ദിവസങ്ങളില്‍ പിന്നെയും കടുപ്പിച്ചു. പിന്നെ ഓരോ കോടതിക്കും മുന്നിലേക്കുള്ള ഓരോ വരവിലും സൂരജ് ഇബ്‌റാഹീംകുഞ്ഞിനെതിരേ സൂചനകള്‍ നല്‍കിക്കൊണ്ടേയിരുന്നു. പലിശ വാങ്ങാതെ ആര്‍.ഡി.എസ് കമ്ബനിക്ക് മുന്‍കൂറായി പണം നല്‍കാന്‍ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ എം.ഡി ശുപാര്‍ശ ചെയ്തതായും സൂരജ് ആരോപിച്ചു. ഹൈക്കോടതിയിലെ തന്റെ ജാമ്യ ഹരജിയിലും സൂരജ് നിലപാടുകള്‍ ആവര്‍ത്തിച്ചു. അതേസമയം സൂരജിന്റെ ആരോപണങ്ങളെ റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷന്‍ മുന്‍ എം.ഡി മുഹമ്മദ് ഹനീഷ് തള്ളിയിരുന്നു. എല്ലാം രേഖകളിലുണ്ടെന്നും ആര്‍ക്കു വേണമെങ്കിലും രേഖകള്‍ പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞിരുന്നു. കേസില്‍ മുഹമ്മദ് ഹനീഷിനെയും ചോദ്യം ചെയ്തിരുന്നു.
പാലം നിര്‍മിച്ച ആര്‍.ഡി.എസ് പ്രൊജക്ട്‌സ് മാനേജിങ് ഡയരക്ടര്‍ സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. കോര്‍പറേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ എം.ടി തങ്കച്ചന്‍ രണ്ടാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ മൂന്നാം പ്രതിയുമാണ്. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പറേഷനായിരുന്നു പാലത്തിന്റെ നിര്‍മാണച്ചുമതല. പദ്ധതിയുടെ കണ്‍സള്‍ട്ടന്‍സിയായിരുന്ന കിറ്റ്‌കോയ്ക്കായിരുന്നുരൂപരേഖ തയാറാക്കാനുള്ള ചുമതലയും . ചുമതലകളില്‍ വന്ന വീഴ്ചയായിരുന്നു ഇവരുടെ കുറ്റം. വിജിലന്‍സിന്റെ തുടരന്വേഷണത്തില്‍ കൂടുതല്‍ അന്വേഷണത്തിനു വിധേയരാക്കേണ്ട സര്‍ക്കാര്‍ ഉദ്യോഗസ്ഥരുള്‍പ്പെടെ 17 പേരുടെ വിവരങ്ങളും രേഖപ്പെടുത്തിയിരുന്നു. പലതവണ ഇബ്‌റാഹീംകുഞ്ഞിനെ ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റുണ്ടായില്ല. മുന്‍ മന്ത്രിയെന്ന നിലയില്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ടെന്നായിരുന്നു വിജിലന്‍സ് നല്‍കിയ സൂചനകള്‍. ഇതിനിടെ അറസ്റ്റിലായ നാലുപേരും കോടതിയില്‍ നിന്ന് ജാമ്യം നേടി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാലക്കാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ് ജീവനൊടുക്കി...  (35 minutes ago)

  തിരുവനന്തപുരം ആറ്റുകാലിൽ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവം... ഭർത്താവ് പോലീസ് കസ്റ്റഡിയിൽ....  (44 minutes ago)

പ്ലസ് വൺ പ്രവേശനത്തിലെ മെറിറ്റ് ക്വാട്ടയുടെ മുഖ്യ ഘട്ടത്തിലെ മൂന്നാമത്തേയും അവസാനത്തേതുമായ അലോട്ട്‌മെന്റ് ഇന്ന്  (1 hour ago)

മെട്രോ സ്റ്റേഷനുകളില്‍ ഇനി മില്‍മ വെന്‍ഡിംഗ് മെഷീനുകളും 'ചില്‍ മില്‍' ഫ്രാഞ്ചൈസികളും  (1 hour ago)

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ക്രിക്കറ്റ് കോച്ചിന്റെ മൂന്നാമത്തെ കേസിൽ  പ്രതിക്ക് നാൽപത്തിയേഴ് വർഷം കഠിന തടവും എഴുപത്തിഒമ്പതിനായിരം രൂപ പിഴയും, നാലാമത്തെ കേസിലും കുറ്റക്കാരൻ…  (1 hour ago)

ഭുവനേശ്വറിൽ നടക്കുന്ന ദേശീയ ഇന്റർ സ്റ്റേറ്റ് ചാമ്പ്യൻഷിപ്പിൽ വനിത ലോങ്ജംപിൽ പുതിയ ചരി​ത്രം കുറിച്ച് ആ​ൻ​സി....  (1 hour ago)

കേരളത്തിൽ പത്തുപേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു... മലപ്പുറം , കോഴിക്കോട്, വയനാട് ജില്ലകളിൽ രോ​ഗബാധിതരരുടെ എണ്ണത്തിൽ വർദ്ധനവ്  (2 hours ago)

ആറ്റുകാലില്‍ യുവതി ജീവനൊടുക്കിയ സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയില്‍  (5 hours ago)

മോഡി സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (5 hours ago)

മെഡിക്കല്‍ ഓഫിസര്‍മാരുടെ ഒഴിവുകള്‍ നികത്തി ആരോഗ്യവകുപ്പ്  (6 hours ago)

കൊയിലാണ്ടിയില്‍ കാറപകടത്തില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു  (6 hours ago)

ഒഴുക്കില്‍പ്പെട്ട വിനോദസഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കാണാതായി  (6 hours ago)

പ്രതിശ്രുത വരന്റെ കൊലപാതകം: വിവാഹം വേണ്ടെന്ന് വയ്ക്കുന്നതിനേക്കാള്‍ എളുപ്പം കൊല്ലുന്നതെന്ന് പ്രതി  (6 hours ago)

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം  (6 hours ago)

കുടുംബവഴക്ക് അവസാനിച്ചത് കൊലപാതകത്തില്‍ : ഭാര്യയെ വെട്ടികൊന്ന ഭര്‍ത്താവ് സ്വയം കഴുത്തറുത്ത് മരിച്ചു  (6 hours ago)

Malayali Vartha Recommends