Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

കണ്ണ് നിറഞ്ഞുപോയി... വിഎസ് അച്യുതാനന്ദനെപ്പോലെ വെട്ടിത്തുറന്ന് പറഞ്ഞ് ജനകീയനാകാന്‍ നോക്കിയ മന്ത്രി തോമസ് ഐസക്കിന് തലങ്ങും വിലങ്ങും അടി; മുഖ്യമന്ത്രിയും പാര്‍ട്ടിയും തള്ളിപ്പറഞ്ഞതിന് പിന്നാലെ സ്പീക്കറും കൈവിട്ടതോടെ എല്ലാം ഓക്കെയായി; തെരഞ്ഞെടുപ്പിന് ശേഷം പെരുപ്പിക്കാനുള്ള നീക്കത്തിനും തടയിട്ടു

03 DECEMBER 2020 09:42 AM IST
മലയാളി വാര്‍ത്ത

പത്രക്കാരുടെ കയ്യടി കിട്ടാനായി വലിയ ബുദ്ധികാട്ടി ഇറങ്ങിത്തിരിച്ച ധനമന്ത്രി തോമസ് ഐസക്കിന്റെ പതനത്തില്‍ ഏറ്റവും ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാരും ബിജെപിയുമാണ്. കേന്ദ്രത്തിന്റെ മൂക്ക് ചെത്തിക്കളയുമെന്നു പറഞ്ഞ് സിഎജി റിപ്പോര്‍ട്ട് പുറത്തിട്ട് ജനരോഷം ഇളക്കിവിട്ട തോമസ് ഐസക് സ്വന്തം പാര്‍ട്ടിയില്‍ നിന്നും അടി ഏറ്റുവാങ്ങുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പാര്‍ട്ടിയും എല്ലാം തള്ളിക്കളഞ്ഞിരിക്കുകയാണ്. അവസാനം സ്പീക്കറും തിരിഞ്ഞിരിക്കുകയാണ്.

കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ അടങ്ങിയ സി.എ.ജി റിപ്പോര്‍ട്ട് നിയമസഭയിലെത്തും മുമ്പ് ധനമന്ത്രി തോമസ് ഐസക് ചോര്‍ത്തി സഭയെ അവഹേളിച്ചെന്ന പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് പ്രിവിലേജസ് ആന്‍ഡ് എത്തിക്‌സ് കമ്മിറ്റിക്കു വിട്ട സ്പീക്കറുടെ അസാധാരണ നടപടിയോടെ സി.പി.എമ്മിനകത്ത് ദിവസങ്ങളായി രൂപംകൊണ്ടുവരുന്ന സമ്മര്‍ദ്ദം ഐസക്കിനെ ചുറ്റുന്ന രാഷ്ട്രീയച്ചുഴലിയാകുന്നു. സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ പരാതി സഭയുടെ അവകാശ ലംഘനവും സദാചാരവും സംബന്ധിച്ച സമിതിക്കു കൈമാറുന്നത്. കെ.എസ്.എഫ്.ഇ വിജിലന്‍സ് പരിശോധനാ വിവാദത്തില്‍ ധനമന്ത്രിയെ മുഖ്യമന്ത്രി തന്നെ തള്ളിപ്പറയുകയും സി.പി.എമ്മും മന്ത്രിമാരില്‍ പലരും അതിനെ പിന്തുണയ്ക്കുകയും ചെയ്തതിനു പിന്നാലെ, സ്വന്തം പാര്‍ട്ടിക്കാരനായ സ്പീക്കറും ഇത്തരം നടപടിക്കു തുനിഞ്ഞതാണ് തോമസ് ഐസക്കിന് കൂടുതല്‍ ക്ഷീണമാകുന്നത്. ഐസക്കിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് ആക്രമണം കടുപ്പിക്കുക കൂടി ചെയ്തതോടെ തദ്ദേശ തിരഞ്ഞെടുപ്പു പ്രചാരണത്തിലേക്കു കൂടി ഇതിന്റെ ആഘാതം പടരും.

അതേസമയം കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയെച്ചൊല്ലിയുള്ള വിവാദം അവസാനിപ്പിക്കാന്‍ സി.പി.എം. നീക്കം തുടങ്ങി. അക്കാര്യത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്ന പാര്‍ട്ടിയുടെ നിലപാട് സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എ. വിജയരാഘവന്‍ പരസ്യമായി പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനു ശേഷം ഇക്കാര്യം പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്യുമെന്നു പറഞ്ഞ ധനമന്ത്രി തോമസ് ഐസക്കിനുള്ള മറുപടി കൂടിയായിരുന്നു വിജയരാഘവന്റേത്.

വിവാദം മുന്നോട്ടുകൊണ്ടുപോകുന്നതില്‍ ഇടതുമുന്നണിയിലെ മറ്റു കക്ഷികള്‍ക്കും അതൃപ്തിയുണ്ട്. സി.പി.എം. ദേശീയനേതൃത്വത്തിന്റെ നിലപാടും അതുതന്നെ. എന്തൊക്കെ വിവാദമുണ്ടായെങ്കിലും പാര്‍ട്ടിയൂം മുന്നണിയും ഒരേ മനസോടെ മുന്നോട്ടുപോകുകയാണ്. അതു നശിപ്പിച്ച് പ്രതിപക്ഷത്തിന് ആയുധം നല്‍കുന്ന ചര്‍ച്ചകള്‍ വേണ്ടെന്നതിന്റെ അടിസ്ഥാനത്തിലാണ് വിവാദം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

സി.എ.ജി. റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പരാതി എത്തിക്‌സ് കമ്മിറ്റിക്കു വിട്ട നിയമസഭാ സ്പീക്കറുടെ നടപടിയും ഐസക്കിനു തിരിച്ചടിയായി. ഐസക്കിനെതിരേ ശക്തമായ നടപടിയെടുക്കാന്‍ കമ്മിറ്റിക്കു കഴിയില്ലെങ്കിലും വിവാദം അദ്ദേഹത്തെ പിന്തുടരും.

കെ.എസ്.എഫ്.ഇ. വിഷയത്തില്‍ മുഖ്യമന്ത്രി ആദ്യമേ തള്ളിപ്പറഞ്ഞതിന്റെ തുടര്‍ച്ചയായി സി.പി.എം. സെക്രട്ടേറിയറ്റ് താക്കീതിന്റെ സ്വരത്തിലാണു സമാനമായ സമീപനം സ്വീകരിച്ചത്. കേന്ദ്രകമ്മിറ്റിയംഗമായ ഐസക് അതോടെ പാര്‍ട്ടിക്കുള്ളില്‍ ഒറ്റപ്പെട്ട നിലയിലായി. ഇടതുമുന്നണിയിലും ഏതാണ്ട് ഇതേ അവസ്ഥയാണ്. കെ.എസ്.എഫ്.ഇയിലെ മിന്നല്‍ പരിശോധനയെ എതിര്‍ത്തു മുഖപത്രമായ ജനയുഗത്തില്‍ എഴുതിയ സി.പി.ഐ. ഇന്നലെ കളം മാറ്റി. ധനമന്ത്രിയുടെ പ്രതികരണം ഒഴിവാക്കേണ്ടിയിരുന്നു എന്നാണ് ഇന്നലെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പ്രതികരിച്ചത്.

പാര്‍ട്ടിക്കുള്ളില്‍ വീണ്ടുമൊരു ശാക്തികചേരി രൂപപ്പെടാന്‍ ഐസക്കിന്റെ നേതൃത്വത്തില്‍ കോപ്പുകൂട്ടുന്നോ എന്നു സി.പി.എമ്മിനുള്ളില്‍ ചര്‍ച്ച നടക്കാന്‍ പുതിയ സംഭവവികാസങ്ങള്‍ വഴിയൊരുക്കി. പോലീസ് നിയമഭേദഗതി പിന്‍വലിക്കേണ്ടിവന്നതോടെ മുഖ്യമന്ത്രി വിമര്‍ശിക്കപ്പെടുന്നു എന്നമട്ടിലുള്ള ചര്‍ച്ചകള്‍ സി.പി.എമ്മിലുയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് കെ.എസ്.എഫ്.ഇയിലെ വിജിലന്‍സ് പരിശോധനയില്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ടെന്നവിധം ഐസക്കിന്റെ വിമര്‍ശനമുണ്ടായത്. അതു ശക്തമാകാതെ തടയാന്‍ പിണറായിക്കു കഴിഞ്ഞു. ആരുടെ നേതൃത്വത്തിലും പുതിയ ചേരിക്കു ശ്രമം വേണ്ടെന്നു പാര്‍ട്ടിക്കുള്ളില്‍ വ്യക്തമായ സന്ദേശവും നല്‍കി. ഇതോടെ വിഎസ് ആകാനുള്ള മോഹം മുളയിലേ നുള്ളിക്കളഞ്ഞു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (1 hour ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (1 hour ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (1 hour ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (1 hour ago)

വി.മുരളീധരനൊപ്പമുള്ള വന്ദേഭാരതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (3 hours ago)

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി  (3 hours ago)

ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , പാഞ്ഞെത്തി M.V ​ഗോവിന്ദൻ  (3 hours ago)

ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...  (4 hours ago)

CHINA പുത്തൻ കണ്ടുപിടിത്തം  (4 hours ago)

F-35 B യുദ്ധവിമാനം ഇനി പറക്കുമോ?  (4 hours ago)

Mushroom-Murder ഉച്ചഭക്ഷണത്തിൽ ‘ഡെത്ത് ക്യാപ്’  (4 hours ago)

നവജാതശിശുവിനെ ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്  (4 hours ago)

Texas-Flood- കാണാതായവർക്കായി തെരച്ചിൽ ശക്തം  (4 hours ago)

Tamil-Nadu തീവണ്ടി വരുന്നത് കണ്ടിട്ടും ഡ്രൈവര്‍ ബസ് മുമ്പോട്ട് എടുത്തു  (5 hours ago)

Malayali Vartha Recommends