Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ഒന്നും മനസിലാക്കുന്നില്ല... ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ മുഖ്യമന്ത്രി പിണറായി വിജയനെ ധനമന്ത്രി തോമസ് ഐസക്ക് ഇല്ലാതാക്കും; അതിനൊരു കാരണം നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ പഴയ മൂപ്പിലാന്‍മാരുടെ കൊനഷ്ട്!

03 DECEMBER 2020 10:09 AM IST
മലയാളി വാര്‍ത്ത

സി.എം. രവീന്ദ്രനെ ഇഡി അറസ്റ്റ് ചെയ്യുകയും അദ്ദേഹം ഉള്ളതൊക്കെ പറയുകയും ചെയ്താല്‍ പിണറായി വിജയന് മുഖ്യമന്ത്രി ഉത്തരം പറയേണ്ടി വരുമെന്നാണ് സിപിഎം ദേശീയ നേതൃത്വം കരുതുന്നത്. എം. ശിവശങ്കര്‍ പിടിയിലായപ്പോള്‍ തന്നെ നാലുപാടു നിന്നും മുഖ്യന്ത്രിയുടെ രാജിക്കായി മുറവിളിയുണ്ടായിരുന്നു. എന്നാല്‍ ശിവശങ്കര്‍ ഐ. എ. എസ്. ഉദ്യോഗസ്ഥനായതു കൊണ്ട് തത്കാലം രക്ഷപ്പെട്ടു. എന്നാല്‍ സി. എം. രവീന്ദ്രന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനല്ല. അദ്ദേഹം പിണറായി വിജയന്റെ നോമിനിയാണ്. രവീന്ദ്രന്‍ ആരോപണ വിധേയനായാല്‍ അത് മുഖ്യമന്ത്രിക്ക് നേരെയുള്ള ചുരുകയായി മാറും. അതോടെ മുഖ്യമന്ത്രിക്ക് നേരെയാകും കാര്യങ്ങള്‍.

അങ്ങനെയൊരു പ്രതിസന്ധി ഉണ്ടായി പിണറായി രാജിവച്ചാല്‍ മന്ത്രി തോമസ് ഐസക്കിനെയും കെ.കെ. ശൈലജ ടീച്ചറും മുഖ്യമന്ത്രി സ്ഥാനത്തേക്ക് കേന്ദ്രനേതൃത്വം ആലോചിക്കുന്നത്. ഇതില്‍ ശൈലജ ടീച്ചര്‍ക്ക് പ്രത്യേകിച്ച് താത്പര്യങ്ങളൊന്നുമില്ല. മാത്രവുമല്ല കണ്ണൂര്‍ സ്വദേശിയാണ് ടീച്ചര്‍. കണ്ണൂരുകാരെ പൂര്‍ണമായി ഒഴിവാക്കാനാണ് കേന്ദ്രകമ്മിറ്റിയുടെ തീരുമാനം. അങ്ങനെയാണ് തോമസ് ഐസക്കിനെ പരിഗണിച്ചത്. ഐസക്ക് സാമ്പത്തിക ശാസ്ത്രജ്ഞനാണ്. അഴിമതിയുടെ നിഴല്‍ പോലും ഏല്‍ക്കാത്ത വ്യക്തിത്വം. ഇതാണ് സത്യത്തില്‍ പിണറായിയെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രിയാവാന്‍ നടക്കുന്ന ഐസക്കിനെ ഇല്ലാതാക്കണം.

അങ്ങനെയാണ് സി എജി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങള്‍ വലിയ സംഭവമാക്കി പിണറായി മാറ്റിയത്. സഭാ ചരിത്രത്തില്‍ ആദ്യമായി അദ്ദേഹത്തെ എത്തിക്‌സ് കമ്മിറ്റിയുടെ മുന്നിലേക്ക് തള്ളിവിട്ടതും പിണറായി തന്നെയാണ്. ഇത്തരത്തില്‍ തന്നെ വകവരുത്താനുള്ള മുഖ്യമന്ത്രിയുടെ നീക്കമാണ് ഡോ. ഐസക്കിനെ പ്രകോപിപ്പിക്കുന്നത്.

സിഎജിക്ക് എതിരേ വീണ്ടും ആരോപണങ്ങളുമായി ധനമന്ത്രി തോമസ് ഐസക്ക് രംഗത്തെത്തിയതിന് പിന്നിലെ കാരണവും ഇതു തന്നെയാണ് .

തനിക്കെതിരായ വി ഡി സതീശന്റെ പരാതി എത്തിക്‌സ് കമ്മിറ്റിക്ക് വിട്ടതിന് പിന്നിലും മുഖ്യമന്ത്രി പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന വിശ്വാസത്തിലാണ് ഐസക്കുള്ളത്. തന്റെ വിശദീകരണത്തില്‍ കഴമ്പുണെന്ന് പറഞ്ഞ സ്പീക്കര്‍ പക്ഷേ തനിക്ക് എതിരെ പരാതി നല്‍കിയ സതീശനെ അനുകൂലിച്ചതില്‍ ശക്തമായ അമര്‍ഷമാണ് ഐസക്കിനുള്ളത്. മുഖ്യന്ത്രിയുടെ വിശ്വസ്തരായ ഇ.പി. ജയരാജനും ജി. സുധാകരനും തനിക്കെതിരെ രംഗത്തെത്തിയതിലും ഐസക്കിന് പ്രതിഷേധമുണ്ട്. തനിക്കെതിരായ നീക്കങ്ങള്‍ ശക്തമാണെന്ന് അറിയുമ്പോഴും ബി ജെ പിയെയും കേന്ദ്ര സര്‍ക്കാരിനെയും കടന്നാക്രമിക്കാനാണ് ഐസക്ക് ലക്ഷ്യമിടുന്നത്.

അസാധാരണത്തില്‍ അസാധാരണമായ സാഹചര്യം സിഎജി റിപ്പോര്‍ട്ട് സൃഷ്ടിച്ചതായി ഐസക്ക് പറഞ്ഞു. ഇതൊരു ഗൂഢ പദ്ധതിയുടെ ഭാഗമായി കാണുന്നു. കേരളത്തിന്റെ വികസനത്തെ അട്ടിമറിക്കുന്നതിന് ഇഡിയും എന്‍ഐഎയും ചേര്‍ന്ന് ചെയ്തുകൊണ്ടിരുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചൂട്ട് പിടിക്കുന്ന നടപടിയാണെന്നും അദ്ദേഹം പറഞ്ഞു.

നിയമസഭാ സാമാജികരുടെ അവകാശലംഘന പരാതി എത്തിക്‌സ് കമ്മറ്റിക്ക് വിട്ട സ്പീക്കറുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി പറഞ്ഞു. ചട്ടം ലംഘിച്ചിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം അതീവ ഗൗരവമായ പ്രശ്‌നങ്ങള്‍ അവകാശലംഘനമുമായി ബന്ധപ്പെട്ടുണ്ടെന്നും അവ സഭ മുമ്പാകെ വിശദീകരിക്കുന്നതിനുള്ള അവസരം ലഭിക്കുന്നത് നല്ല കാര്യമായി കണാണുന്നുവെന്നും പറഞ്ഞു.

എങ്ങനെയാണ് സിഎജി ഓഡിറ്റ് നടക്കേണ്ടതെന്ന് 2007ല്‍ അവര്‍ മാര്‍ഗരേഖകള്‍ നല്‍കിയിട്ടുണ്ട്. 2020ല്‍ അവ വീണ്ടും ആവര്‍ത്തിച്ചിട്ടുണ്ട്. അത് പ്രകാരം ഓഡിറ്റ് ചെയ്യപ്പെടുന്നവരുടെ അവകാശങ്ങള്‍ കൃത്യമായി പറഞ്ഞിട്ടുണ്ട്. ഓരോ കാര്യത്തിലും വിശദീകരണംം ആവശ്യപ്പെടണം. ആ വിശദീകരണം എന്തുകൊണ്ട് തള്ളുന്നു എന്നതും പറയണം.

അതീവ ഗൗരവമായ അഭിപ്രായവൃത്യാസമുണ്ടെങ്കില്‍ അത് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കണം. എക്‌സിറ്റ് മീറ്റംഗ് നടത്തണം. എന്നാല്‍ ഇതൊന്നും ഉണ്ടായിട്ടില്ലെന്നും എക്‌സിറ്റ് മീറ്റിങ്ങിന്റെ മിനിറ്റ്‌സ് പോലും അയച്ചുതന്നില്ലെന്നും ധനമന്ത്രി ആരോപിച്ചു. ഈ കാര്യങ്ങളെല്ലാം അതീവ ഗൗരവമുള്ള കാര്യങ്ങളാണെന്നും ഇത് സംബന്ധിച്ച വിശദമായ നിലപാട് പറയുന്നതിനുള്ള അവസരമായി ഇതിനെ കാണുന്നുവെന്നും ധനമന്ത്രി പറഞ്ഞു

ഐസക്കിനെ മുഖ്യമന്ത്രിയാക്കിയാല്‍ െ്രെകസ്തവര്‍ തങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് സിപിഎം നേതൃത്വം കരുതുന്നു. വിദ്യാസസന്നനായ ഐസക്കിന് കേരളത്തില്‍ മികച്ച ഭരണം കാഴ്ചവയ്ക്കാന്‍ കഴിയുമെന്നും യച്ചൂരി വിശ്വസിക്കുന്നു. ഇതെല്ലാം പിണറായിയെ പ്രകോപിപ്പിച്ചില്ലെങ്കില്‍ മാത്രമാണ് അത്ഭുതം. ഗീതാ ഗോപിനാഥനെ കൊണ്ടുവന്ന് തന്നെ ഒതുക്കിയ കാര്യം ഐസക്ക് എങ്ങനെയാണ് മറക്കുക.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (1 hour ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (1 hour ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (1 hour ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (1 hour ago)

വി.മുരളീധരനൊപ്പമുള്ള വന്ദേഭാരതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (3 hours ago)

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി  (3 hours ago)

ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , പാഞ്ഞെത്തി M.V ​ഗോവിന്ദൻ  (3 hours ago)

ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...  (3 hours ago)

CHINA പുത്തൻ കണ്ടുപിടിത്തം  (4 hours ago)

F-35 B യുദ്ധവിമാനം ഇനി പറക്കുമോ?  (4 hours ago)

Mushroom-Murder ഉച്ചഭക്ഷണത്തിൽ ‘ഡെത്ത് ക്യാപ്’  (4 hours ago)

നവജാതശിശുവിനെ ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്  (4 hours ago)

Texas-Flood- കാണാതായവർക്കായി തെരച്ചിൽ ശക്തം  (4 hours ago)

Tamil-Nadu തീവണ്ടി വരുന്നത് കണ്ടിട്ടും ഡ്രൈവര്‍ ബസ് മുമ്പോട്ട് എടുത്തു  (5 hours ago)

Malayali Vartha Recommends