നാളെയാണ് നാളെയാണ് നാളെയാണ്..... ഇഡിയുടെ കണക്കുകൂട്ടല്‍ ശരിയായാല്‍ സിഎം രവീന്ദ്രന്റെ അറസ്റ്റ് നാളെ; മുഖ്യമന്ത്രിയുടെ കസേര ഇളകി തുടങ്ങി; നെഞ്ചിടിപ്പോടെ ജീവനക്കാരും; വിശ്വസ്ഥന്‍ ചതിച്ചതോ അതോ മുഖ്യനും അറിഞ്ഞു തന്നെയോ

സിഎം രവീന്ദ്രനെ നാളെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തുതുടങ്ങുന്നതോടെ പിണറായി വിജയന്റെ മുഖ്യമന്ത്രിക്കസേര അടിത്തുടങ്ങും.സ്വര്‍ണക്കള്ളക്കടത്തിനും കള്ളപ്പണം വീതംവെപ്പിലുമുള്ള രവീന്ദ്രന്റെ പങ്കാളിത്തം മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനൊക്കെ എത്രത്തോളം ഒത്താശ ചെയ്തുവെന്നും ആര്‍ക്കൊക്കെ കോഴയുടെ വിഹിതം ലഭിച്ചു എന്നതും സംശയിക്കേണ്ട കാര്യങ്ങളാണ്
ഫോണ്‍കോളുകളുടെയും വാട്‌സ് ആപ്പ് സന്ദേശങ്ങളുടെയും നീണ്ട ലിസ്റ്റുമായി ചോദ്യം ചെയ്യല്‍ തുടങ്ങിയാല്‍ പിണറായിയുടെ അഡീഷണല്‍ സെക്രട്ടറി സിഎം രവീന്ദ്രന് ചിലപ്പോള്‍ ഏറെനേരെ പിടിച്ചുനില്‍ക്കാനാവില്ല. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെക്കാള്‍ ഉയര്‍ന്ന പങ്കാളിത്തം സ്വപ്നയും സരിത്തും ഉള്‍പ്പെടുന്ന സംഘവുമായി സിഎം രവീന്ദ്രനുണ്ടായിരുന്നതായി ഇഡി വിലയിരുത്തുന്നു. പക്കലുള്ള തെളിവുകള്‍ നിരത്തിയാല്‍ നാളെയോ ശനിയാഴ്ചയോ സിഎം രവീന്ദ്രന്‍ അറസ്റ്റുണ്ടായാലും അത്ഭുതപ്പെടനില്ല. കൂടാതെ മറ്റു പലര്‍ക്കും
വഴിവിട്ട സഹായങ്ങള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സ്വാധീനത്തില്‍ പേഴ്‌സണല്‍ സ്റ്റാഫ് ചെയ്തുകൊടുത്തിരുന്നതായുള്ള തെളിവുകള്‍ ഇഡിക്ക് ലഭിച്ചതായും അറിയാന്‍ കഴിയുന്നു.
മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമിച്ച പേഴ്‌സണല്‍ സ്റ്റാഫ് സര്‍ക്കാര്‍ വക ഫോണിലും ഓഫീസ് സംവിധാനത്തിലും സ്വര്‍ണക്കടത്തിനും അധോലോക കച്ചവടത്തിനും ഇടനിലക്കാരായി നിലകൊണ്ടിരുന്നുവെങ്കില്‍ പിന്നെ പിണറായിയുടെ കാര്യം പോക്കാ.
സ്വപ്നാ സുരേഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ നയതന്ത്രബാഗേജില്‍ എത്തി പിടികൂടിയ സ്വര്‍ണക്കട്ടികള്‍ വിട്ടുകൊടുക്കാന്‍ ആവശ്യപ്പെട്ട. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതന്‍ സിഎം രവീന്ദ്രനായിരുന്നോ എന്നുപോലും സംശയമുണ്ട്, അങ്ങനെ എന്തെങ്കിലും സംഭവിച്ചു എന്ന് വ്യക്തമായാല്‍ പിണറായി വിജയനു പിന്നെ പിടിച്ചുനില്‍ക്കാനാവില്ല. രവീന്ദ്രന്‍ മാത്രമല്ല മറ്റ് പേഴ്‌സണല്‍ സ്റ്റാഫും ഇത്തരത്തില്‍ വിഹിതം പറ്റിയിരുന്നോ എന്ന് അന്വേഷിക്കാനുള്ള നീക്കത്തിലാണ് ഇഡി.
എന്തായാലും ഇഡിയുടെ കണക്കുകൂട്ടലുകള്‍ ശെരിയായാല്‍ ഇന്നും നാളെയും ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റിനെക്കാള്‍ മാരകമായിരിക്കും കേരളത്തെ കശക്കിയെറിയുന്ന രവീന്ദ്രന്‍ചുഴലിയെന്ന് വ്യക്തം. പിണറായി വിജയനുമാത്രമല്ല പിണറായിയുടെ മൂന്നു മന്ത്രിമാര്‍ക്കും ഇവരുടെ ഒരു നിര പേഴ്‌സണല്‍ സ്റ്റാഫിനും നെഞ്ചിടിപ്പ് ഉയരുന്ന മണിക്കൂറുകളാണിത്.
കൊച്ചി, തിരുവനന്തപുരം കസ്റ്റംസ് ഓഫീസുകളിലെ ഉന്നത ഉദ്യോഗസ്ഥരുടെ സ്വാധീനത്തിലും ബന്ധത്തിലും 21 തവണ വിമാനത്താവളത്തിലൂടെ നടന്ന സ്വര്‍ണക്കടത്തില്‍ രവീന്ദ്രനെക്കൂടാതെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ അദ്ദേഹത്തിന്റെ പേഴ്‌സണല്‍ സ്റ്റാഫിലെ പ്രമുഖനുകൂടി പങ്കാളിത്തമുണ്ടായിരുന്നുവെന്നാണ് സൂചന.
കൊച്ചി തുറമുഖത്തുനിന്നും കാര്‍ഗോയിലൂടെ ഗള്‍ഫില്‍നിന്ന് കാലങ്ങളായി സ്വര്‍ണക്കള്ളടത്ത് നടന്നിരുന്നുവെന്നും ഇതില്‍ കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടായിരുന്നവെന്നും രവീന്ദ്രന്‍ ഉള്‍പ്പെടെ സംഘം ഇതില്‍ പങ്കാളികളായിരുന്നുവെന്നും സംശയിക്കുന്നു.
തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലായ സ്വര്‍ണക്കട്ടികള്‍ വിട്ടുകിട്ടാന്‍ രവീന്ദ്രന്‍ സ്വര്‍ണം പിടിക്കപ്പെട്ട ദിവസങ്ങളില്‍ കസ്റ്റംസില്‍ എത്രത്തോളം സ്വാധീനം ചെലുത്തിയെന്നും സ്വപ്നയെ ബാംഗളൂരിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നോ എന്നതാണ് പ്രധാനം.
രവീന്ദ്രനും ശിവശങ്കരനും ഉള്‍പ്പെടുന്ന സ്വപ്നാ സംഘം കാലങ്ങളായി നടത്തിവന്ന സ്വര്‍ണക്കടത്ത് ഒറ്റിക്കൊടുത്തത് കസ്റ്റംസിലെ തന്നെ ഉദ്യോഗസ്ഥനായിരുന്നുവെന്നു എന്നതിലേക്കും സൂചനകളുയരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് പങ്കാളിത്തം സംബന്ധിച്ച് ഈ ഉദ്യോഗസ്ഥന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് രഹസ്യമൊഴി നല്‍കിയതായാണ് വിവരം. ഇതിലുപരിയായി തലശേരിയിലും വടകരയിലും രവീന്ദ്രനുമായി ബന്ധപ്പെട്ട ബിനാമി സ്വത്തുവകകളിലും നിക്ഷേപങ്ങളിലും വ്യക്തമായ ഉത്തരം കിട്ടിയേ തീരു.
സ്വപ്നാ-സരിത് സംഘത്തിന്റെ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ സെക്രട്ടറിക്ക് എത്രത്തോളം വിഹിതം ലഭിച്ചു എന്നതും അധോലോക തീവ്രവാദിസംഘങ്ങള്‍ ഈ പണം ഉപയോഗിച്ചോ എന്നതും ഇദ്ദേഹത്തിന്റെ ബിനാമി ജ്വല്ലറിയിലെ സ്വര്‍ണം കള്ളക്കടത്തിലൂടെ വന്നതാണോ എന്നതും നാളെ പുറത്തുവരും.
ഈന്തപ്പഴം ഇറക്കുമതിയില്‍ മാത്രമല്ല കുപ്പിവെള്ളം, സ്റ്റേഷനറി, ഇലക്ട്രോണിക്‌സ് സാധനങ്ങള്‍ തുടങ്ങി ഒട്ടേറെ സാധനങ്ങള്‍ തുറമുഖം വഴി പലപ്പോഴും എത്തിയിരുന്നു. യുഎഇ കോണ്‍സുലേറ്റില്‍ പാഴ്‌സലുകള്‍ എത്തുമ്പോഴൊക്കെ രവീന്ദ്രന്‍ ഉള്‍പ്പെടെ മുഖ്യമന്ത്രിയുടെ ഓഫീസ് കസ്റ്റംസില്‍ ഇടപെടലുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ മുഖ്യമന്ത്രിതന്നെ മറുപടി പറയേണ്ടിവരും.
മുഖ്യമന്ത്രിയുടെ ഓഫീസിലും സെക്രട്ടറിയേറ്റിലും കഴിഞ്ഞ അഞ്ചു വര്‍ഷത്തിനുില്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് സ്വപ്നയും സംഘവും നല്‍കി സമ്മാനങ്ങള്‍ക്കു പിന്നിലും രവീന്ദ്രന്റെ ഇടപെടല്‍ സംശയിക്കുന്നു. വിലകൂടിയ ലാപ്‌ടോപ് മൊബൈല്‍, ടാബ്ലറ്റ് സൗന്ദര്യ വര്‍ധക സാമഗ്രികള്‍ തുടങ്ങിയവയൊക്കെ യുഎഇ കോണ്‍സുലേറ്റിലേക്ക് എത്തിക്കുകയും ഇവയൊക്കെ ഐഎഎസുകാര്‍ ഉള്‍പ്പെടെ ഉദ്യോഗസ്ഥര്‍ക്ക്
സമ്മാനിക്കുകയും ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉള്‍പ്പെടെ സെക്രട്ടേറിയറ്റിലെ പലര്‍ക്കും ഈന്തപ്പഴം പതിവായി ലഭിച്ചിരുന്നുവെന്നതും സംശയത്തിന് ഇടയാക്കുന്നു. കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയുടെ അധോലോക ബിസിനസുകള്‍ക്ക് രവീന്ദ്രന്റെ പങ്കാളിത്തമുണ്ടായിരുന്നോ എന്നുപോലും സംശങ്ങള്‍ ഉയരുന്നു
https://www.facebook.com/Malayalivartha