Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

മൂന്നു മണിക്കൂറുകൾ നിർണ്ണായകം ; 7 ജില്ലകളിൽ റെഡ് അലേർട്ട്; ബുറേവി ചുഴലിക്കാറ്റിന്റെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ്

03 DECEMBER 2020 11:39 AM IST
മലയാളി വാര്‍ത്ത

ആകെ ഭീതിയുയർത്തി ആശങ്കകളുടെ മണിക്കൂറിലൂടെയാണ് നാം കടന്നു പോകുന്നത് . ബുറേവി ചുഴലിക്കാറ്റിന്റെ മുന്നറിയിപ്പും മറ്റും കേരളത്തിന് മുന്നിലും ഉയർന്ന് നിൽക്കുകയാണ്. എന്നാൽ വരുന്ന മൂന്നു മണിക്കൂറുകൾ കേരളത്തെ സംബന്ധിച്ച് വളരെഅധികം പ്രാധാന്യമുള്ള സമയമാണ് . ഏഴു ജില്ലകളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം എന്നീ ജില്ലകളിലാണ് ചിലയിടങ്ങളിൽ മഴയ്ക്കു സാധ്യതയുളളത് . രാവിലെ ഏഴിനു പുറപ്പെടുവിച്ച ജാഗ്രതാനിർദേശത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത് ബുറേവി ചുഴലിക്കാറ്റിന്റെ തീവ്രത കുറയാൻ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുകയാണ് . ഏതായാലൂം അടുത്ത 3 മണിക്കൂർ കേരളത്തെ സംബന്ധിച്ച് നിർണ്ണായകമാണ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് നിർണ്ണയകമാകുന്നതും അവിടെയാണ് .

4 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .ഈ ജില്ലകളിൽ ഉള്ളവർ ജാഗ്രത പാലിച്ചിരിക്കണം. തലസ്ഥാന ജില്ലയിലും ബുറെവി സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ജില്ലയില്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. നാളെ ഉച്ചക്ക് ശേഷം ജില്ലയില്‍ ചുഴലിക്കാറ്റിന്റെ സ്വാധീനമുണ്ടാകും.കടല്‍ക്ഷോഭ സാധ്യത ഉണ്ട്. ശക്തമായ മഴക്കും കാറ്റിനും സാധ്യത ഉണ്ടെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ജില്ലയിലെ മുഴുവന്‍ ബീച്ചിലും നിയന്ത്രണം ഏര്‍പ്പെടുത്തി. അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ കളക്ടറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നതായും കളക്ടര്‍ വ്യക്തമാക്കിയിരിക്കുകയാണ് .ജില്ലയില്‍ റാപ്പിഡ് റെസ്പോണ്‍സ് ടീമിനെ വിന്യസിച്ചിട്ടുണ്ട് . KSEBക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി കഴിഞ്ഞു . 150 പേരുടെ വാളന്‍്റിയര്‍ ടീം സംഘടിപ്പിച്ചു. ദേശീയ ദുരന്തനിവാരണ സേനയുടെ 20 അംഗ സംഘം തലസ്ഥാനത്തെത്തിയെന്നും കളക്ടര്‍ അറിയിച്ചു.നാളെ ഉച്ചയോടെ ചുഴലിക്കാറ്റിന്‍്റെ സഞ്ചാരപാതയും ജില്ലയില്‍ എപ്പോള്‍ പ്രവേശിക്കുമെന്ന് അറിയാം.

അപകട സാധ്യതാ മേഖലയിലുള്ളവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ ദുരിതാശ്വാസ ക്യാമ്ബുകളും സജ്ജമാക്കിയിട്ടുണ്ട്. അതേ സമയം ബുധനാഴ്ച രാത്രി ശ്രീലങ്കയുടെ കിഴക്കൻ തീരത്ത് ആഞ്ഞടിച്ച ബുറേവി ചുഴലിക്കാറ്റ് വ്യാപകനാശത്തിനിടയാക്കി. ജാഫ്നയിൽ കെട്ടിടങ്ങൾ തകർന്നു വീണു . പലയിടത്തും വൈദ്യുതബന്ധവും തടസ്സപ്പെദുഃയുണ്ടായി . 75,000ത്തോളം പേരെയാണ് പ്രതിരോധ നടപടിയുടെ ഭാഗമായി സർക്കാർ സുരക്ഷാ സ്ഥാനത്തേക്കു മാറ്റിയിരുന്നത്. ശ്രീലങ്കൻ തീരം വിട്ട ചുഴലിക്കാറ്റ് നിലവിൽ ഗൾഫ് ഓഫ് മാന്നാറിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോൾ കാറ്റിന്റെ വേഗം മണിക്കൂറിൽ 80 കിലോമീറ്റർ വരെ. ഉച്ചയോടെ കന്യാകുമാരിക്കും പാമ്പനും ഇടയിൽ തീരം തൊടും. ശക്തമായ കാറ്റ് അടക്കം അസാധാരണ സാഹചര്യം ആണ് മുന്നിലുള്ളത്. അപകട സാധ്യത മുന്നില്‍ കണ്ട് മുന്‍കരുതലെടുത്തണം. മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിപ്പിക്കുന്നവരെ മാറ്റി താമസിപ്പിക്കും. നിലവില്‍ സംസ്ഥാനത്താകെ 13 ക്യാമ്ബുകളിലായി 690 പേര്‍ താമസിക്കുന്നുണ്ട്. അപകട സാധ്യതയുള്ള മരങ്ങള്‍ മുറിച്ച്‌ മാറ്റാന്‍ അടക്കം നടപടി എടുക്കും.

അടിയന്തിര സാഹചര്യങ്ങളില്‍ ബന്ധപ്പെടാന്‍ 1077 എന്ന നമ്ബറില്‍ തിരുവനന്തപുരം കളക്‌ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്. 0471 2330077, 0471 2333101 എന്നീ നമ്ബറുകളില്‍ തിരുവനന്തപുരം ഫയര്‍ ഫോഴ്സ് കണ്ട്രോള്‍ റൂമിലേക്കും വിളിക്കാം.24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കും. പത്തനംതിട്ട ജില്ലയില്‍ കനത്ത കാറ്റും മഴയും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. അതുകൊണ്ട് തന്നെ ചുഴലിക്കാറ്റ് കടന്ന് പോകും വരെ ശബരിമല പ്രവേശനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തും. വേണ്ട മുന്‍കരുതലും ജാഗ്രതയും എടുക്കാന്‍ പത്തനംതിട്ട ജില്ലാ ഭരണകൂടത്തിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണത്തിനും ജാഗ്രത വേണം. കോവിഡ് സാഹചര്യം മുന്നില്‍ കണ്ട് വേണം രക്ഷാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ അടക്കം ഏകോപിപ്പിക്കാനെന്നും മുഖ്യമന്ത്രി അറിയിച്ചിട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (1 hour ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (1 hour ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (1 hour ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (1 hour ago)

വി.മുരളീധരനൊപ്പമുള്ള വന്ദേഭാരതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്  (1 hour ago)

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (3 hours ago)

ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി  (3 hours ago)

ആർലേക്കറെ ക്യാമ്പസിൽ കയറ്റില്ല , പാഞ്ഞെത്തി M.V ​ഗോവിന്ദൻ  (3 hours ago)

ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...  (4 hours ago)

CHINA പുത്തൻ കണ്ടുപിടിത്തം  (4 hours ago)

F-35 B യുദ്ധവിമാനം ഇനി പറക്കുമോ?  (4 hours ago)

Mushroom-Murder ഉച്ചഭക്ഷണത്തിൽ ‘ഡെത്ത് ക്യാപ്’  (4 hours ago)

നവജാതശിശുവിനെ ട്രെയിനിലെ ടോയ്‌ലറ്റിനുള്ളില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്  (4 hours ago)

Texas-Flood- കാണാതായവർക്കായി തെരച്ചിൽ ശക്തം  (4 hours ago)

Tamil-Nadu തീവണ്ടി വരുന്നത് കണ്ടിട്ടും ഡ്രൈവര്‍ ബസ് മുമ്പോട്ട് എടുത്തു  (5 hours ago)

Malayali Vartha Recommends