Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇസ്രായേലിന്റെ അതിശക്തമായ അന്തിമ പ്രഹരത്തില്‍ ഗാസ നഗരം കത്തിയമരുകയാണ്.. അതിശക്തമായ ബോംബിംഗിന്റെ പശ്ചാത്തലത്തില്‍ ഇന്നലെയും ഇന്നുമായി ഏഴായിരം പലസ്തീനികള്‍ ഗാസ നഗരത്തില്‍ നിന്ന് പലായനം ചെയ്തു..


യുദ്ധത്തിന്റെ ഏറ്റവും ക്രൂരമായ അധ്യായത്തിലേക്ക് കടന്ന് ഇസ്രായേൽ; കര, കടൽ, ആകാശം പിളർത്തി ജൂതപ്പടയുടെ നീക്കം...


ലക്ഷ്യം പൂർത്തീകരിക്കാത്ത പുറകോട്ട് പോകില്ല..ഇസ്രയേലിന്റെ കരയാക്രമണം ആരംഭിച്ചതിന് പിന്നാലെ, നടന്ന ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഗാസ. നൂറിലേറെപേര്‍ കൊല്ലപ്പെട്ടു..


പാലക്കാട് മണ്ഡലത്തിലും സജീവമാകാന്‍ ഒരുങ്ങുകയാണ് രാഹുല്‍.. സോഷ്യല്‍മീഡിയയില്‍ അടക്കം രാഹുല്‍ സജീവമായി കഴിഞ്ഞു...ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയനെതിരെയും പോസ്റ്റ്..


'ഒരു മൂന്നാം കക്ഷി മധ്യസ്ഥതയ്ക്കും ഇന്ത്യ ഒരിക്കലും സമ്മതിച്ചില്ല': ട്രംപിന്റെ വെടിനിർത്തൽ അവകാശവാദങ്ങളെ പൊളിച്ചടുക്കി പാകിസ്ഥാൻ

ശക്തമായ താക്കീത് നൽകാനുള്ള അവസരമാണ് വരുന്നത്; ശത്രുക്കളെ നിഗ്രഹിക്കാനുള്ള പോരാളികൾ തയ്യാറായി കഴിഞ്ഞു; സുരേഷ് ഗോപി കസറുന്നു

03 DECEMBER 2020 12:10 PM IST
മലയാളി വാര്‍ത്ത

സിനിമയിലെ ഭരത് ചന്ദ്രനെ കടത്തി വെട്ടുന്ന ഡയലോഗുകളാണ് സുരേഷ് ഗോപി തെരഞ്ഞെടുപ്പ് പ്രാചരണത്തിനിടെ പറയുന്നത് . നടനായും രാഷ്ട്രീയ പ്രവർത്തകനായും എംപിയായും അദ്ദേഹം ജനങ്ങൾക്കിടയിൽ പ്രവർത്തിച്ച് കൊണ്ടിരിക്കുകയാണ്. മാത്രമല്ല ബിജെപിയുടെ പ്രചാരണ പ്രവർത്തനങ്ങളിലും വളരെ സജീവമായി അദ്ദേഹം പ്രവർത്തിക്കുന്നു. കോവിഡാണെങ്കിലും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഒട്ടും കുറവില്ല സ്ഥാനാർത്ഥികൾക്ക് വേണ്ടി സിനിമ അദ്ദേഹം ഇറങ്ങുന്നുണ്ട് തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തതോടെ പ്രചരണത്തിനും അദ്ദേഹം മുന്‍പന്തിയിലുണ്ട്. കപടന്മാരുടെ ഭരണമാണ് കേരളത്തില്‍ നടക്കുന്നതെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ജനങ്ങളുടെ സമ്പത്തിനെ കൊള്ളയടിക്കുന്നതിനെതിരെ ഇടതു വലതു മുന്നണികള്‍ക്കുള്ള ശക്തമായ താക്കീതാവണമെന്ന് സുരേഷ് ഗോപി പറഞ്ഞു . എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറി ജനങ്ങളെ ഒരു വഴിക്കാക്കിയ കാപട്യക്കാരുടെ ഭരണമാണ് കേരളത്തിൽ നടക്കുന്നതെന്ന് സുരേഷ് ഗോപി പറഞ്ഞു.ജനങ്ങളെ വഞ്ചിച്ച സർക്കാരിനെതിേര ഒരു വിരലനക്കാൻ കെൽപ്പില്ലാത്ത പ്രതിപക്ഷമാണിവിടുള്ളത്.

ശത്രുക്കളെ നിഗ്രഹിക്കാനുള്ള പോരാളികളെയാണ് എൻ.ഡി.എ. സഖ്യം കേരളത്തിൽ അവതരിപ്പിച്ചിട്ടുള്ളത്. കേരള ജനത യുക്തിപൂർവം ചിന്തിച്ച് ഇവരെ തറപറ്റിക്കാനുള്ള അവസരം വിനിയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു.ബി.ജെ.പി. മണ്ഡലം ജനറൽ സെക്രട്ടറി സജി മുല്ലനല്ലൂർ അധ്യക്ഷനായി. ബി.ജെ.പി. നേതാക്കളായ ജെ.ആർ.പദ്മകുമാർ, നാരായണൻ നമ്പൂതിരി, ബി.ഡി.ജെ.എസ്. ജില്ലാ പ്രസിഡന്റ് അജി എസ്.ആർ.എം., ബി.ജെ.പി. സംസ്ഥാനസമിതിയംഗം ആലംകോട് ദാനശീലൻ, സംസ്ഥാന കൗൺസിൽ അംഗം ചെറുവയ്ക്കൽ ജയൻ, തച്ചോട് സുധീർ തുടങ്ങിയവർ സംസാരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി ബി ജെ പി വര്‍ക്കല മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതിരൂക്ഷമായ ആരോപണ ങ്ങളാണ് അദ്ദേഹം നടത്തിയിരിക്കുന്നത്.


പ്രചാരണ പരിപാടികൾക്കെല്ലാം അദ്ദേഹം മുന്നിട്ട് നിൽക്കുന്നുണ്ട്. നേരത്തെ മാവേലിക്കര, ചെട്ടികുളങ്ങര, ചെന്നിത്തല തൃപ്പെരുന്തുറ തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളിലെ സ്ഥാനാർഥികൾക്കായി വോട്ടഭ്യർഥിക്കാൻ സൂപ്പർസ്റ്റാർ പരിവേഷത്തോടെ തന്നെയായിരുന്നു സുരേഷ് ഗോപി എത്തിയത്. മാസ്ക്കും വച്ച് കണ്ണടയും അണിഞ്ഞ് സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ട് ചോദിക്കാൻ നേരിട്ടെത്തിയ താരത്തെ കണ്ടതോടെ പലർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല വെയിലിൽ നിൽക്കുന്ന സൂപ്പർതാരത്തെ കണ്ടപ്പോൾ തൊഴിലുറപ്പു തൊഴിലാളികൾക്ക് സങ്കടം– ‘വെയിലിൽ നിന്നു മാറി നിൽക്കു സാറെ’ എന്നു പറഞ്ഞു . ‘ഈ വെയിൽ കൊള്ളുന്നതു നല്ലതാണ്, ശരീര വേദന മാറും. വെയിലിൽ വൈറ്റമിൻ ഡി ഉണ്ട്. നിങ്ങൾ വെയിലു കൊള്ളുന്നതു കൊണ്ടാണ് നല്ല ആരോഗ്യമുള്ളത്–’ സുരേഷ് ഗോപി പ്രതിക്കരിച്ചത്. ‘കണ്ണടയെടുക്ക് ആവശ്യപ്പെട്ടത് അനുസരിച്ച് കണ്ണട ഊരി മാറ്റി.എങ്കിലും കോവിഡ് സുരക്ഷ കരുതി മാസ്ക് മാറ്റിയിരുന്നില്ല അദ്ദേഹം . ഗോപൻ ചെന്നിത്തല എന്ന സ്ഥാനാർത്ഥിക്ക് വേണ്ടിയായിരുന്നു അദ്ദേഹം പ്രചാരണത്തിന് ഇറങ്ങിയത്. തന്നെ തൊടാൻ ശ്രമിച്ചവരെ സ്നേഹപൂർവം വിലക്കിയിരുന്നു. എന്നാൽ ഒരാൾ എത്തിവലിഞ്ഞ് ഒന്നു തൊട്ടു. ‘ഈ തൊട്ടത് എല്ലാവർക്കുമായി വീതിച്ചു കൊടുത്തേക്കണം’– എന്നു നയത്തിൽ പറഞ്ഞ് സുരേഷ് ഗോപി വാഹനത്തിലേക്കു കയറി പോകുകയും ചെയ്തു .

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ ഇന്ത്യ ആണവ ഭീഷണികളെ ഭയക്കുന്നില്ലെന്ന് പ്രധാനമന്ത്രി  (5 hours ago)

പ്രധാനമന്ത്രിയുടേയും അമ്മയുടേയും എ.ഐ വീഡിയോ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി  (5 hours ago)

മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എ.കെ ആന്റണി  (6 hours ago)

ശബരിമലയിലെ ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണപ്പാളി ചെന്നൈയില്‍ നിന്നും തിരികെ എത്തിച്ചപ്പോള്‍ കുറഞ്ഞത് 4 കിലോ  (6 hours ago)

ആറു വയസുകാരിയെ പീഡിപ്പിച്ച കേസില്‍ അയല്‍വാസിയും സുഹൃത്തും അറസ്റ്റില്‍  (6 hours ago)

നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി നിരവധിപേര്‍ രംഗത്ത്  (6 hours ago)

ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം  (6 hours ago)

ഇളയരാജയുടെ മൂന്ന് പാട്ടുകള്‍ അനുമതിയില്ലാതെ ഉപയോഗിച്ചു  (7 hours ago)

ഏഴാം ക്ലാസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍  (7 hours ago)

ദ്വിദിന ശില്പശാല മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം നിര്‍വഹിക്കും  (7 hours ago)

റഫറിയെ മാറ്റാതെ ഏഷ്യാ കപ്പില്‍ കളിക്കില്ലെന്ന് പാകിസ്താന്‍  (9 hours ago)

ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി  (9 hours ago)

പാലക്കാട് നിന്നും കാണാതായ പെണ്‍കുട്ടികളെ കണ്ടെത്തി  (10 hours ago)

തൃശൂര്‍ അതിരൂപത മുന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജേക്കബ് തൂങ്കുഴി കാലം ചെയ്തു  (10 hours ago)

മൂന്നാറില്‍ ഡബിള്‍ ഡക്കര്‍ ബസ് അപകടത്തില്‍പെട്ടത് ഡ്രൈവറുടെ അശ്രദ്ധ  (10 hours ago)

Malayali Vartha Recommends