ബുറേവി ചുഴലിക്കാറ്റിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത; 15000 പേരെ ഒഴിപ്പിക്കും; പൊന്മുടി കടന്നുപോകുമെന്ന് റിപ്പോര്‍ട്ടുകൾ പുറത്തേക്ക്

ബുറേവി ചുഴലിക്കാറ്റിന് മുന്നോടിയായി തിരുവനന്തപുരം ജില്ലയില്‍ അതീവ ജാഗ്രത തുടരുകയാണ് . വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു ചുഴലിക്കാറ്റ് തീരം തൊടുമെന്ന് കരുതിയത് . എന്നാൽ കാറ്റിന്റെ പുതിയ സഞ്ചാരപാത വര്‍ക്കലയ്ക്കും ആറ്റിങ്ങലിനും ഇടയിലാണെന്നാണ് റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നത് . 15000 പേരെ ഒഴിപ്പിക്കും. ബുറേലി പൊന്മുടി കടന്നുപോകുമെന്ന് റിപ്പോര്‍ട്ടുകൾ വന്നിരുന്നു. അതുകൊണ്ടാണ് ഇവിടെ ലയങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ ഒഴിപ്പിക്കുമെന്ന റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരിക്കുന്നത് . ഇപ്പോള്‍ ചുഴലിക്കാറ്റ് കേരള തീരത്തിന് 120 കിലോമീറ്റര്‍ മാത്രം അകലെയാണ് ഉള്ളത് .
അപകടസാദ്ധ്യതാ മേഖലകളില്‍ താമസിക്കുന്നവരെ മാറ്റിപാര്‍പ്പിക്കുന്നതിനായി തലസ്ഥാനത്ത് 217 ക്യാമ്പുകള്‍ തുറന്നു . 15,840 പേരെ ക്യാമ്പുകളിലേക്ക് മാറ്റി. തിരുവനന്തപുരം താലൂക്ക് പരിധിയില്‍ 107 ക്യാമ്ബുകളുണ്ട്. ചിറയിന്‍കീഴ് 33, വര്‍ക്കല 16, നെയ്യാറ്റിന്‍കര 20, കാട്ടാക്കട 12, നെടുമങ്ങാട് 29 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ഏഴ് ജില്ലകളില്‍ ശക്തമായ മഴയും കാറ്റും ഉണ്ടാകും എന്നാണ് മുന്നറിയിപ്പ്. മൂന്ന് മുതല്‍ അഞ്ച് ദിവസം വരെയാണ് ഇത് തുടരുക.തീരദേശമേഖലയില്‍ ശക്തമായ കടല്‍ ക്ഷോഭത്തിനും സാദ്ധ്യതയുണ്ടെന്ന വിലയിരുത്തൽ ഇപ്പോൾ ഉണ്ട്.
https://www.facebook.com/Malayalivartha
























