പാചക വാതക വില വര്‍ധിപ്പിച്ചു; ഇന്ധന വില ഇന്നും കൂട്ടി; അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണെന്നാണ് നിഗമനം

പാചക വാതക വില വര്‍ധിപ്പിച്ചു . അന്‍പതു രൂപയാണ് ഗാര്‍ഹിക സിലിണ്ടറിന് ഇപ്പോൾ വര്‍ധിപ്പിച്ചിരിക്കുന്നത്. ഇതോടെ ഗാര്‍ഹിക സിലിണ്ടറിന്റെ വില ഇനി 651 രൂപയായി മാറുകയാണ് . 55 രൂപയാണ് വാണിജ്യ സിലിണ്ടറിന് വര്‍ധിപ്പിച്ചിരിക്കുന്നത്. വാണിജ്യ സിലിണ്ടറിന്റെ വില ഇതോടെ 1293 രൂപയാകും. പാചക വാതക വില വര്‍ധിപ്പിക്കുന്നത് അഞ്ചുമാസത്തെ ഇടവേളയ്ക്കുശേഷമാണ്. പാചക വാതകത്തിന്റെ വില വര്‍ധിപ്പിക്കുന്നത് അന്താരാഷ്ട്ര വിപണിയിലുണ്ടായിരിക്കുന്ന വിലവര്‍ധനവിന്റെ ഭാഗമായാണെന്നാണ് വിവരം.
ഇന്ധന വില ഇന്നും കൂടിയിരുന്നു . പെട്രോളിന് 17 പൈസയും ഡീസലിന് 19 പൈസയുമാണ് കൂടിയത്. കൊച്ചിയില്‍ പെട്രോളിന്റെ ഇന്നത്തെ വില 82.55 രൂപ. ഡീസലിന് 76.37 രൂപ. കഴിഞ്ഞ 11 ദിവസത്തിനിടെ പെട്രോളിന് 1.29 രൂപയാണ് വര്‍ധിച്ചത്. ഡീസലിന് 1.99 രൂപയും കൂടി. രാജ്യാന്തര വിപണിയിലെ വിലക്കയറ്റമാണ് വില വര്‍ധിക്കാനുള്ള കാരണം.കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യന്‍ ഓയില്‍ കമ്ബനികള്‍ നിര്‍ത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബര്‍ 20ന് പുന്നരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്. കോവിഡ് സാമ്ബത്തിക പ്രതിസന്ധിക്കിടെ ജനങ്ങളുടെ നടുവൊടിക്കുന്നതാണ് ഇന്ധന വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധനവ് എന്ന് രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിക്കുന്നു. എന്നിട്ടും ഇതുസംബന്ധിച്ച് യാതൊരു പ്രതികരണവും നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല.
https://www.facebook.com/Malayalivartha
























