പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രണയം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച ശേഷം കടന്നുകളഞ്ഞ യുവാവ് അറസ്റ്റിൽ; ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ പിടികൂടിയത് നാടകീയമായി
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രേമം നടിച്ച് കടത്തിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഒളിത്താവളത്തില്‍നിന്നാണ് ഇരവിപുരം പൊലീസ് യുവാവിനെ പിടികൂടിയത്. മുണ്ടക്കല്‍ ഉദയമാര്‍ത്താണ്ഡപുരം ബീച്ച് നഗര്‍ 82 പുതുവല്‍പുരയിടത്തില്‍ വാടകക്ക് താമസിക്കുന്ന അജിത്ത് (23) ആണ് അറസ്റ്റിലായത്.
നവംബര്‍ 20ന് വൈകുന്നേരമാണ് ഇയാള്‍ പെണ്‍കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ കാണാനില്ലെന്നുകാട്ടി മാതാപിതാക്കള്‍ ഇരവിപുരം പൊലീസില്‍ പരാതി നല്കി. എസ്.എച്ച്.ഒ കെ. വിനോദിെന്റ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ച് അന്വേഷണം ഊര്‍ജിതമാക്കി. പെണ്‍കുട്ടിയുമായി പരിചയത്തിലായിരുന്ന ഇയാള്‍ പ്രേമം നടിച്ചാണ് ബൈക്കില്‍ കടത്തിക്കൊണ്ടുപോയത്. പെണ്‍കുട്ടി പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് ബോധ്യപ്പെട്ട ഇയാള്‍ പീഡനത്തിന് ശേഷം പെണ്‍കുട്ടിയെ ഉപേക്ഷിച്ചിട്ടാണ് ഒളിവില്‍ പോയത്.
പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന ഇയാള്‍ വര്‍ക്കല കനാല്‍ ഭാഗത്തുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം പ്രദേശമാകെ വളയുകയും ഒളിത്താവളം കണ്ടെത്തി പിടികൂടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതിന്റെ പേരില്‍ പോക്സോ നിയമപ്രകാരമാണ് കേസെടുത്തത്.
https://www.facebook.com/Malayalivartha