Widgets Magazine
08
Jul / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

ഇന്ത്യയില്‍ സിപിഎം ഇനി എത്രകാലം; പോളിറ്റ് ബ്യൂറോ ഒരു വൃദ്ധസദനം; മരണക്കുഴിയില്‍ കാലുനീട്ടി കമ്യൂണിസ്റ്റ് പാര്‍ട്ടി; എകെജി സെന്റര്‍ പൂട്ടുന്ന ചടങ്ങ് ആര് നിര്‍വഹിക്കും; ഇനി ചരിത്രത്തില്‍ ചാരമായി എത്രകാലംകൂടിയുണ്ടാകും ഇന്ത്യയിലെ സിപിഎം ദേശീയപാര്‍ട്ടിക്ക് പോളിറ്റ് ബ്യൂറോ എന്ന സംവിധാനം ?

03 DECEMBER 2020 05:05 PM IST
മലയാളി വാര്‍ത്ത


തൃപുരയില്‍ സിപിഎം ചരിത്രത്തിലെ ചാരമായി മാറിയിരിക്കുന്നു. അവിടെ ചെങ്കൊടിയെ മറച്ച് കാവിക്കൊടി പറന്നുകളിക്കുന്നു. അടുത്ത വര്‍ഷം മേയിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ മാര്‍ക്സിസ്റ്റു കമ്യൂണിസ്റ്റ് പാര്‍ട്ടി ഒറ്റസംഖ്യയിലേക്കു ചുരുങ്ങും. മേയിലെതന്നെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ പാര്‍ട്ടി തുലോം ദയനീയമായ പ്രകടമാണ് കാഴ്ചവയ്ക്കുന്നതെങ്കില്‍ ഈ പാര്‍ട്ടിയുടെ ഭാവിയെന്താകും. ഡല്‍ഹി ഭായി വീര്‍ സിംഗ് മാര്‍ഗിലെ ഗോള്‍ മാര്‍ക്കറ്റില്‍ സ്ഥിതി ചെയ്യുന്ന പാര്‍ട്ടി ദേശീയ ആസ്ഥാനമായ എകെജി ഭവന്‍പോലും പൂട്ടിപ്പോകുന്ന സ്ഥിതിയുണ്ടാകുമോ ഈ പ്രസ്ഥാനത്തിന്.

ഒരു കാര്യം തീര്‍ച്ചായായി വരികയാണ്. ഒരു പതിറ്റാണ്ടു കഴിയുമ്പോള്‍ സിപിഎമ്മിലെ പോളിറ്റ് ബ്യൂറോ എന്ന പരമോന്നത അധികാര സമിതിയില്‍ മലയാളികള്‍ മാത്രമേ ഉണ്ടാകാനിടയുള്ളു. കേന്ദ്ര കമ്മിറ്റിയിലും ഏറെക്കുറെ ഇതുതന്നെയാവും സിപിഎമ്മിന്റെ ഭാവിസാധ്യത.പോളിറ്റ് ബ്യൂറോയില്‍ ഒരുനിര വയോധികര്‍ ഇരുപ്പുറപ്പിച്ചിട്ടുണ്ടെങ്കിലും എപ്പോഴെങ്കിലും മിണ്ടിക്കാണുന്നവര്‍ സീതാറാം യൂച്ചൂരിയും പ്രകാശ് കാരാട്ടും മാത്രമാണ്. കേരള വിഷയങ്ങളില്‍ ഇവര്‍ മിണ്ടുന്നതുതന്നെ അല്‍പം ഭയത്തോടെയുമാണ്.

മധ്യവസ്‌കരും വന്ദ്യവയോധികരും മാത്രം ഉള്‍പ്പെട്ട സമിതിയാണ് സിപിഎമ്മിന്റെ കേന്ദ്രസമിതികള്‍. കൃത്യമായി പറഞ്ഞാല്‍ 97കാരന്‍ വിഎസ് അച്യുതാനന്ദന്‍ പുറത്താക്കപ്പെട്ടതുകൊണ്ടു മാത്രം 82 വയസുമുതല്‍ 64 വയസുവരെ പ്രായമുള്ളവരാണ് ഇപ്പോഴത്തെ സിപിഎം പോളിറ്റ് ബ്യൂറോയെ അലങ്കരിക്കുന്ന നേതാക്കള്‍. ഇവരുടെ കാലശേഷം പോളിറ്റ് ബ്യൂറോയ്ക്ക് പുതിയ തലമുറ സംവിധാനത്തിനു സാധ്യതയുണ്ടോ എന്നത് ഗൗരവതരമായ പഠനവിഷയമാക്കേണ്ടിയിരിക്കുന്നു.

ഏകാധ്യപത്യം, ആള്‍പ്രമാണിത്വം, അധികാരവാഴ്ച എന്നിവയ്ക്കെതിരെ സിദ്ധാന്തം ആവിഷ്‌കരിക്കാറുള്ള സിപിഎമ്മിലെ പോളിറ്റ് ബ്യുറോയില്‍, ഒരിക്കല്‍ കയറിപ്പറ്റിയവര്‍ ആ പദവിയില്‍ ഇരുന്നുമരിക്കുക എന്നതാണ് പാരമ്പര്യവും ചരിത്രവും. വിഭാഗീയത എന്നു പേരുചാര്‍ത്തിയ ഗ്രൂപ്പിസത്തിന്റെ പേരില്‍ വിഎസ് അച്യുതാനന്ദന്‍ പോളിറ്റ് ബ്യറോയില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നില്ലെങ്കില്‍ ഇപ്പോള്‍ 97 വയസു കാണുമായിരുന്നു. പോളിറ്റ് ബ്യൂറോയില്‍ 28 വര്‍ഷമായി ഇരിപ്പുറപ്പിച്ചിരിക്കുന്ന മലയാളിയായ എസ് രാമചന്ദ്രന്‍ പിള്ളയ്ക്ക് 82 വയസായിരിക്കുന്നു. കേരളത്തിലും കേന്ദ്രത്തിലും കാര്യമായ പദവിയിലൊന്നും വിരാജിച്ചിട്ടില്ലാത്ത സഖാവ് രാമചന്ദ്രന്‍പിള്ള ഉടനെയൊന്നും ആ പദിവിയില്‍ നിന്ന് മാറ്റപ്പെടാനിടയില്ല. പോളിറ്റ് ബ്യൂറോയിലെ ചെറുപ്പക്കാരുടെ നിരയിലുള്ള ജനറല്‍ സെക്രട്ടറി ആന്ധ്രക്കാരന്‍ സീതാറാം യെച്ചൂരിക്ക് പ്രായം 68 വയസ്. ചെറുപ്പക്കാരന്റെ ഭാവം കൈവിടാതെ ചിരിക്കുന്ന അര്‍ധമലയാളി പ്രകാശ് കാരാട്ടിനും ഭാര്യ വൃന്ദ കാരാട്ടിനും പ്രായം 72ലെത്തിയിരിക്കുന്നു. തമിഴ് നാട്ടുകാരന്‍ എകെ പത്മനാഭനും സീനിയര്‍ സിറ്റിസണ്‍ തന്നെ. പശ്ചിമബംഗാളില്‍ സിപിഎമ്മിനെ ശക്തിപ്പെടുത്താന്‍ വിവാഹം വരെ ഉപേക്ഷിച്ചു പാര്‍ട്ടിക്കായി ജീവിതം സമര്‍പ്പിച്ച ബിമന്‍ ബസു സഖാവിന് പ്രായം 80 കഴിഞ്ഞിരിക്കുന്നു. വടികുത്തിയവും വയ്പുപല്ലുവച്ചവരും വീല്‍ചെയറില്‍ കറങ്ങുന്നവരുമാണ് പോളിറ്റ് ബ്യൂറോയിലെ ഒരു നിര വയോധികര്‍ എന്നു പറയാതെ വയ്യ. തൃപുരയില്‍ സിപിഎമ്മിന്റെ അവശേഷിക്കുന്ന വിലാസമായ മണിക് സര്‍ക്കാരിന് 71 വയസ്. കേരള മുഖ്യമന്ത്രി പിണറായി വിജയന് പ്രായം 76 തികഞ്ഞിരിക്കുന്നു. 20 വര്‍ഷമായി പോളിറ്റ് ബ്യൂറോയെ അലങ്കരിക്കുന്ന ബംഗാളിയായും മുന്‍ മുഖ്യനുമായ ബുദ്ധ ദേബ് ഭട്ടാചാര്യക്കുമുണ്ട് 76 വയസ്. തമിഴ് നാട്ടില്‍ നിന്നുള്ള കെ വരദരാജനും ആന്ധ്രക്കാരനും 75 വയസില്‍ എത്തിയവരാണ്.

പശ്ചിമബംഗാളില്‍നിന്നുള്ള നിരുപം സെന്‍ 74 തികഞ്ഞയാള്‍. ബംഗാളില്‍ നിന്നുതന്നെയുള്ള സൂര്യകാന്ത മിശ്രയ്ക്കും 70 കടന്നിരിക്കുന്നു. ഇനിയാണ് പോളിറ്റ് ബ്യൂറോയിലെ താരതമ്യേന ചെറുപ്പക്കാരുടെ പ്രായവിശേഷങ്ങള്‍ മനസിലാക്കാനുള്ളത്. കേരളഘടകം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്തായ കോടിയേരി ബാലകൃഷ്ണനു പ്രായം 67. കൊല്ലംകാരന്‍ മറിയം അലക്സാണ്ടര്‍ ബേബി എന്ന എംഎ ബേബിക്കുമുണ്ട് 66 വയസ്. ബംഗാളികളായ തപന്‍കുമാര്‍ സെന്‍ -പ്രായം 69. പയ്യനെന്നു പറായാവുന്ന ബംഗാളി നിലോല്‍പല്‍ ബാസുവിന് 64 വയസ്.

അടുത്ത നിയമസഭാ തെരഞ്ഞെടുപ്പോടെ ബംഗാളിലും തൃപുരയിലും ചെങ്കൊടിയും പാര്‍ട്ടി ഓഫീസുകളും കാണാനിടയില്ല. ഇപ്പോള്‍തന്നെ പശ്ചിമ ബംഗാളില്‍ സിപിഎം ലോക്കല്‍, ഏരിയ കമ്മിറ്റി ഓഫീസുകള്‍ ഏറെയും വില്‍ക്കുകയോ അടച്ചുപൂട്ടുകയോ ചെയ്യപ്പെട്ടിരിക്കുന്നു.ആന്ധ്രാ, തമിഴ് നാട് സംസ്ഥാനങ്ങളില്‍ ജില്ലാ കമ്മിറ്റികള്‍ക്കു താഴെ ഒരു പാര്‍ട്ടി സംവിധാനം സിപിഎമ്മില്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. 18 സംസ്ഥാനങ്ങളില്‍ ജില്ലാ കമ്മിറ്റി സംവിധാനം പോലുമില്ല. ആറു സംസ്ഥാനങ്ങളില്‍ സംസ്ഥാ കമ്മിറ്റയിലും സിപിഎമ്മിന് ഇന്നില്ലെന്നോര്‍ക്കണം.ഇനി കേരളത്തില്‍ മാത്രമായി സിപിഎം ഒതുങ്ങുന്ന കാലത്ത് പോളിറ്റ് ബ്യൂറോയില്‍ മലയാളികള്‍ മാത്രമാവുകയും പോളിറ്റ് ബ്യൂറോ യോഗം തിരുവനന്തപുരത്ത് ചുരുങ്ങുകയും ചെയ്യപ്പെടുന്ന കാലം വന്നേക്കാം. നോക്കണേ, പി സുന്ദരയ്യയും ജ്യോതി ബസുവും എകെ ഗോപാലനും ഇഎംഎസ് നമ്പൂതിരിപ്പാടും ഹര്‍കിഷന്‍ സിംഗ് സുര്‍ജിതും ആദര്‍ശത്തിന്റെ ആള്‍രൂപങ്ങളായി നയിച്ച ദേശീയ പാര്‍ട്ടി കേരളം പോലൊരു ചെറിയ സംസ്ഥാനത്തിലേക്ക് ചുരുങ്ങിച്ചെറുതാവുന്ന ദയനീയാവസ്ഥ. പ്രത്യയശാസ്ത്രം കാലഹരണപ്പെടുമ്പോള്‍ അതില്‍ കാലോചിതമായ പൊളിച്ചെഴുത്തു വരുത്താതെ ഒരു പ്രസ്ഥാനവും നിലനില്‍ക്കില്ലെന്ന തിരിച്ചറിവ് ഇന്ത്യയിലെ കമ്മ്യൂണിസ്റ്റുകള്‍ക്ക് എന്നുണ്ടാവുമോ എന്തോ...

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (11 minutes ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (23 minutes ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (46 minutes ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (56 minutes ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (1 hour ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (1 hour ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (1 hour ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (1 hour ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (1 hour ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (3 hours ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (3 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (3 hours ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (4 hours ago)

വി.മുരളീധരനൊപ്പമുള്ള വന്ദേഭാരതില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത്  (4 hours ago)

മകളോടുളള ക്രൂരത അവസാനിപ്പിക്കാന്‍ അമ്മ കരഞ്ഞപേക്ഷിച്ചെങ്കിലും മന്ത്രവാദി നിര്‍ത്തിയില്ല  (5 hours ago)

Malayali Vartha Recommends