തിരുവനന്തപുരത്ത് രണ്ടു ഡാമുകളുടെ ഷട്ടറുകള്‍ തുറന്നു; പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും 10 സെന്റിമീറ്റര്‍ വീതവും അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകളും തുറന്നുവിട്ടു
തലസ്ഥാന ജില്ലയിലെ രണ്ടു ഡാമുകളുടെ ഷട്ടറുകള്‍ അധികൃതര്‍ തുറന്നുവിട്ടു. പേപ്പാറ ഡാമിന്റെ എല്ലാ ഷട്ടറുകളും 10 സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. അരുവിക്കര ഡാമിന്റെ രണ്ടു ഷട്ടറുകളും തുറന്നുവിട്ടിട്ടുണ്ട്.
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ജില്ലാ ഭരണകൂടം അതീവ ജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ്. മഴ ശക്തമായാല്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് വേണ്ടിയാണ് ഷട്ടറുകള്‍ തുറന്നതെന്ന് അധികൃതര്‍ വിശദീകരിച്ചു. തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.
https://www.facebook.com/Malayalivartha