തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടുമെന്ന് മുഖ്യമന്ത്രി

യുഡിഎഫിന്റെ നെടുംകോട്ടകള് തകരുന്നതും ബിജെപിയുടെ കേരള പ്രതീക്ഷകള്‍ വീണ്ടും അസ്തമിക്കുന്നതുമായിരിക്കും ഈ തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തദ്ദേശസ്വയംഭരണതെരഞ്ഞെടുപ്പില് ഇടതുപക്ഷ ജനാധിപത്യമുന്നണി ചരിത്രം സൃഷ്ടിക്കുന്ന വിജയം നേടും. നാലരവര്ഷക്കാലത്തെ എല്.ഡി.എഫ് ഭരണത്തില്‌സംസ്ഥാനത്താകെ നടന്ന വികസന - ക്ഷേമ പ്രവര്ത്തനങ്ങള്ക്ക്അംഗീകാരം നല്കുന്ന ജനവികാരമാണ് നാട്ടിലുള്ളത്. സര്ക്കാരിനെതിരെവലതുപക്ഷം സംഘടിതമായി നടത്തുന്ന നുണപ്രചാരണങ്ങള്ക്ക് ജനങ്ങള് വിലകല്പ്പിക്കുന്നില്ല. സ്വന്തംജീവിതത്തില് ഈ സര്ക്കാരിന്റെ ഇടപെടല് അനുഭവിച്ചറിഞ്ഞ കേരളീയരെസ്വാധീനിക്കാന് അപവാദപ്രചാരണങ്ങള്ക്ക്കഴിയില്ലഎന്ന് ഈ തെരഞ്ഞെടുപ്പ് ഫലംതെളിയിക്കും.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങള് മുതല്‌സംസ്ഥാനതലംവരെ നടന്ന വികസന മുന്നേറ്റംചൂണ്ടിക്കാട്ടിയാണ്എല്.ഡി.എഫ്വോട്ട്‌തേടുന്നത്. രാജ്യത്തിന്റെമറ്റൊരു ഭാഗത്തുംഉണ്ടായിട്ടില്ലാത്ത ഇടപെടലുകളാണ്‌സംസ്ഥാന സര്ക്കാര് നടത്തിയത്. പ്രളയം, ഓഖി, നിപ പോലുള്ളദുരന്തങ്ങള് വേട്ടയാടിയപ്പോഴുംകോവിഡ്കാലത്തും ജനങ്ങള് പട്ടിണിയാകാതിരിക്കാനും ജനജീവിതംദുരിതക്കയത്തിലേക്ക്വീഴാതിരിക്കാനുമാണ്‌സര്ക്കാര് ശ്രദ്ധിച്ചത്.
ഇവിടെകോവിഡ് പരിശോധനയുംചികിത്സയും പൂര്ണ്ണമായുംസൗജന്യമാണ്. ലോക്ക്ഡൗണ് കാലത്ത് കമ്മ്യൂണിറ്റി കിച്ചണ് സ്ഥാപിച്ചും,മരുന്നും ഭക്ഷണവുമെത്തിച്ചും,അതിഥിതൊഴിലാളികളെസംരക്ഷിച്ചും,വൈദ്യുതി നിരക്കിലുംറോഡ് നികുതിയിലുംസബ്‌സിഡി നല്കിയുംകേരളംരാജ്യത്തിന് മാതൃകയായി. കോവിഡ്കാലത്ത് 20,000 കോടിരൂപയുടെ സാമ്ബത്തിക പാക്കേജ് പ്രഖ്യാപിച്ചു. ചെറുകിടവ്യവസായങ്ങളേയുംകാര്ഷികമേഖലയേയും സംരക്ഷിക്കാന് പ്രത്യേക പദ്ധതികള് ആരംഭിച്ചു. കോവിഡ് പ്രതിരോധം ഒരു ജനകീയമുന്നേറ്റമായാണ്‌സംസ്ഥാനത്ത് മാറിയത്. ഇത്ആരു ശ്രമിച്ചാലുംകേരളീയരുടെ മനസ്സില് നിന്ന്മാഞ്ഞുപോകുന്ന അനുഭവങ്ങളല്ല.
യു.ഡി.എഫിന് മുദ്രാവാക്യംഇല്ലാതായിരിക്കുന്നു. സര്ക്കാരിനെതിരെ അപവാദകഥകളുടെ പ്രളയംസൃഷ്ടിച്ച്'അഴിമതിക്കെതിരെഒരുവോട്ട്'എന്ന് പറഞ്ഞവര്അഴിമതിയുടെആഴങ്ങളില്മുങ്ങുകയാണ്. പ്രതിപക്ഷത്തെ ഒരുഎം.എല്.എതട്ടിപ്പ്‌കേസില്ജയിലിലാണ്. ഒരുമുന്മന്ത്രി അഴിമതിക്കേസില്‌റിമാന്റിലാണ്. പ്രതിപക്ഷ നേതാവിനെതിരെതന്നെ ഗുരുതരമായകോഴആരോപണംവന്നിരിക്കുന്നു. പാലാരിവട്ടം പാലം പോലെതകര്ന്നുവീഴുകയാണ് ആ മുന്നണി. ദുരാരോപണങ്ങള് മാധ്യമസഹായത്തോടെ പ്രചരിപ്പിക്കുന്നതല്ലാതെമറ്റൊരു രാഷ്ട്രീയവും പറയാന് കഴിയാത്ത അവസ്ഥയിലാണ്യു.ഡി.എഫ്.
ഒരോതെരഞ്ഞെടുപ്പിലുംകേരളം പിടിക്കുമെന്ന്അവകാശപ്പെടാറുള്ള ബി.ജെ.പിക്ക്ഇന്ന്അത്തരമൊരുഅവകാശവാദംഉന്നയിക്കാനുള്ളകെല്പ്പില്ല.
കേന്ദ്രഅന്വേഷണ ഏജന്‌സികളെ രാഷ്ട്രീയ നേട്ടങ്ങള്ക്കായിദുരുപയോഗിക്കുകയാണ്അവര്. പ്രചാരണരംഗത്ത്വര്ഗീയതയുടെവിഷംകലര്ത്താനും ശ്രമമുണ്ടാകുന്നു. സ്വന്തംസ്ഥാനാര്ത്ഥികളെ നിര്ത്താതെയു.ഡി.എഫിനെ സഹായിക്കാനുള്ള ബി.ജെ.പിയുടെ നീക്കവും പുറത്തുവന്നിരിക്കുന്നു. കോ-ലീ-ബിസഖ്യത്തെ ചെറുത്ത് പരാജയപ്പെടുത്തിയതാണ്‌കേരളത്തിന്റെമതനിരപേക്ഷ പാരമ്ബര്യം. അതാണ്ഇത്തവണയും ആവര്ത്തിക്കാന് പോകുന്നത്.
https://www.facebook.com/Malayalivartha