കടുത്ത പനി മൂലം ഒന്നനങ്ങാന്‍ പോലുമാകാതെ മൂത്രത്തില്‍ കുളിച്ച് കിടന്നത് മൂന്ന് ദിവസം; തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോവിഡ് രോഗി

ഒരു വിവാദം കൂടി ആരോഗ്യവകുപ്പിനെ കാത്തിരിക്കുകയാണോ? തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കോവിഡ് രോഗി രംഗത്ത് എത്തിയിരിക്കുകയാണ്. വട്ടപ്പാറ സ്വദേശി ലക്ഷ്മിയാണ് ആശുപത്രി അധികൃതര്‍ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് രംഗത്തെത്തിയിരിക്കുന്നത് തന്നെ. പനി മൂര്‍ച്ഛിച്ച് അനങ്ങാനാകാതെ കിടന്നിട്ടും ഡോക്ടര്‍മാരോ, നഴ്സുമാരോ തിരിഞ്ഞ് നോക്കിയിട്ടില്ലെന്നും ലക്ഷ്മി പറയുകയുണ്ടായി. നവംബര്‍ 26നാണ് കോവിഡ് പോസിറ്റീവായ ലക്ഷ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത് തന്നെ.
അതേസമയം കടുത്ത പനി മൂലം ഒന്നനങ്ങാന്‍ പോലുമാകാതെ മൂന്ന് ദിവസമാണ് മൂത്രത്തില്‍ കുളിച്ച് കിടന്നതെന്നും ലക്ഷ്മി പറയുന്നു. തന്റെ ആരോഗ്യാവസ്ഥ മോശമായിട്ടും പരിചരണം കിട്ടിയില്ലെന്നും യുവതി ആരോപിക്കുകയുണ്ടായി. എന്നാൽ ലക്ഷ്മിയുടെ ആരോപണങ്ങള്‍ ആശുപത്രി അധികൃതര്‍ പൂര്‍ണമായും തള്ളിക്കളഞ്ഞു. ചില മരുന്നുകളോട് അലര്‍ജി ഉണ്ടെന്ന് പറഞ്ഞിട്ടും പരിശോധന നടത്താതെ കുത്തിവെപ്പുകള്‍ എടുത്തുവെന്നും ലക്ഷ്മി വ്യക്തമാക്കി. കോവിഡ് മുക്തയായെങ്കിലും, ആരോഗ്യസ്ഥിതി പൂര്‍ണമായും വീണ്ടെടുത്തിട്ടില്ലെന്നും ലക്ഷ്മി പറയുകയുണ്ടായി. ആരോഗ്യമന്ത്രിക്ക് പരാതി നല്‍കാനാണ് ലക്ഷ്മിയുടെ തീരുമാനം എന്നത്.
https://www.facebook.com/Malayalivartha