കർഷക വിരുദ്ധ നിയമം ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കില്ല;ഉടൻ സുപ്രീംകോടതിയെ സമീപിക്കും
കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിക്കും. കർഷക വിരുദ്ധ നിയമം ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കില്ലെന്നും ഈ ആഴ്ച തന്നെ സുപ്രീം കോടതിയെ സമീപിക്കുമെന്നും കൃഷി മന്ത്രി വിഎസ് സുനിൽകുമാർ വ്യക്തമാക്കി. ഇതിന്റെ പേരിൽ കേന്ദ്ര സർക്കാരിന്റെ ഏത് നടപടിയും നേരിടാൻ സംസ്ഥാനം തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.കേന്ദ്രത്തിന്റെ കോപ്പറേറ്റീവ് നയത്തെ കേരളം ചെറുക്കും. കേന്ദ്രം കൊണ്ട് വരുന്ന ഏതെങ്കിലും നിയമത്തിലെ വ്യവസ്ഥകൾ സംസ്ഥാനത്തിന് വിരുദ്ധമാണെങ്കിൽ അതിനെതിരെ നിയമം നിർമ്മിക്കാൻ കഴിയുമോയെന്ന് കേരളം പരിശോധിക്കുകയാണ്. ഏകപക്ഷിയമായ നിയമം നടപ്പിലാക്കാൻ ഉന്നതഉദ്യോഗസ്ഥരിലേക്ക് സമ്മർദ്ദം ചെലുത്താൻ പോലും കേന്ദ്രം ശ്രമിക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.അതെ സമയം കേരളം ഒഴികെയുള്ള സംസ്ഥാനങ്ങളില്‍ കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദ് നാളെ. കര്‍ഷകര്‍ കടുത്ത നിലപാട് തുടരുന്നതിനിടെ നിയമത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. സമാധാനപരമായ പ്രതിഷേധത്തിനാണ് ഭാരത് ബന്ദിലൂടെ കര്‍ഷക സംഘടനകള്‍ ആഹ്വാനം നല്‍കിയിരിക്കുന്നത്. രാവിലെ പതിനൊന്ന് മണിക്ക് തുടങ്ങി മൂന്ന് മണിക്ക് അവസാനിക്കും. അവശ്യസര്‍വ്വീസുകളെ തടസപ്പെടുത്തില്ല. തെരഞ്ഞെടുപ്പ് നടക്കുന്നതിനാലാണ് കേരളത്തെ ഒഴിവാക്കിയത്. കോണ്‍ഗ്രസും, ഇടത് പാര്‍ട്ടികളുമടക്കം 18 പ്രതിപക്ഷ കക്ഷികള്‍ ഭാരത് ബന്ദിന് പിന്തുണയറിയിച്ചിട്ടുണ്ട്. കര്‍ഷകര്‍ പ്രതിഷേധം കടുപ്പിച്ചിട്ടും നിയമത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി രവിശങ്കര്‍ പ്രസാദ് ആവര്‍ത്തിച്ചു. നിയമം കര്‍ഷകര്‍ക്ക് വേണ്ടിയാണെന്ന് വാദിച്ച നിയമമന്ത്രി പ്രതിപക്ഷം ഇരട്ടത്താപ്പ് കാട്ടുകയാണന്ന് കുറ്റപ്പെടുത്തി. എപിഎംസി നിയമം റദ്ദു ചെയ്യാന്‍ യുപിഎ സര്‍ക്കാര്‍ ആലോചിച്ചിരുന്നു. 2019ലെ പ്രകടനപത്രികയില്‍ കോണ്‍ഗ്രസ് ഇക്കാര്യം പറഞ്ഞിരുന്നുവെന്നും രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി.
ഇതിനിടെ സമരവേദിയായ സിംഘുവിലെത്തി ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ കര്‍ഷക സമരത്തിന് രാഷ്ട്രീയ പിന്തുണയറിയിച്ചു. നിയമങ്ങളില്‍ പ്രതിഷേധിച്ച് മെഡലുകള്‍ തിരിച്ച് നല്‍കാനായി രാഷ്ട്രപതി ഭവനിലക്ക് മാര്‍ച്ച് നടത്തിയ ഗുസ്തി താരം കര്‍ത്താര്‍ സിംഗിന്‍റെ നേതൃത്വത്തിലുള്ള കായിക താരങ്ങളുടെ സംഘത്തെ പോലീസ് തിരിച്ചയച്ചു. അതെ സമയം കാര്‍ഷിക നിയമത്തിനെതിരെ ദല്‍ഹിയിലും അതിര്‍ത്തി പ്രദേശങ്ങളിലും ദിവസങ്ങളായി പ്രതിഷേധിക്കുന്ന കര്‍ഷകരുടെ കാര്യത്തില്‍ എത്രയും പെട്ടെന്ന് തീരുമാനമെടുക്കണമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ്. തിങ്കളാഴ്ച കേന്ദ്രം വിളിച്ച് ചേര്‍ത്ത ഐ.സി.എ.ആര്‍ യോഗത്തിലാണ് മന്ത്രിയുടെ പ്രതികരണം.കര്‍ഷകരുടെ വരുമാനം വര്‍ധിക്കണമെങ്കില്‍ താങ്ങുവില ഉറപ്പിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.‘കഴിഞ്ഞ 11 ദിവസമായി കര്‍ഷകര്‍ കൊടും തണുപ്പില്‍ വിറച്ച് കൊണ്ടിരിക്കുകയാണ്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കണമെങ്കില്‍ സ്വാമിനാഥന്‍ കമ്മിറ്റിയില്‍ പറയുന്ന പ്രകാരം കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കേണ്ടതുണ്ട്. കര്‍ഷകര്‍ ആവശ്യപ്പെടുന്നതെന്താണോ കേന്ദ്രം ആ ആവശ്യത്തെ കേള്‍ക്കുകയും കര്‍ഷകരുടെ കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുകയും വേണം,’ ഗോപാല്‍ റായ് പറഞ്ഞു.പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നും എത്തിയ കര്‍ഷകര്‍ 11 ദിവസത്തിലേറെയായി സിംഗു, തിക്രി അതിര്‍ത്തികളില്‍ സമാധാനപരമായ പ്രതിഷേധം നടത്തുകയാണ്.കേന്ദ്രത്തിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകരുമായി ആറാം ഘട്ട ചര്‍ച്ചയ്ക്ക് തയ്യാറെടുക്കുകയാണ് കേന്ദ്രം. ബുധനാഴ്ചയാണ് ചര്‍ച്ച.
https://www.facebook.com/Malayalivartha