സന്ദേശം മാറുമ്പോള്‍... മുഖ്യമന്ത്രിയുടെ പേരു പറയാന്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്ന സ്വപ്ന സുരേഷിന്റെ ടെലിഫോണ്‍ സന്ദേശത്തിന് പിന്നില്‍ ഗൂഢാലോചനയോ? വൈകാതെ ഇത് സംബന്ധിച്ച് അന്വേഷണം നടക്കണം

മുഖ്യമന്ത്രിയുടെ പേരു പറയാന്‍ കേന്ദ്രഅന്വേഷണ ഏജന്‍സികള്‍ തന്നെ നിര്‍ബന്ധിക്കുകയാണെന്ന സ്വപ്ന സുരേഷിന്റെ ടെലിഫോണ്‍ സന്ദേശത്തിന് പിന്നില്‍ ഗൂഢാലോചനയോ? സുപ്രീം കോടതി അഭിഭാഷകനായ എം. ആര്‍. അഭിലാഷാണ് ഇക്കാര്യം സ്ഥിതികരിച്ചത്. വൈകാതെ ഇത് സംബന്ധിച്ച് അന്വേഷണം നടക്കണം എന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്.
സ്വപ്ന സുരേഷിന്റെ ഫോണ്‍ സംഭാഷണം പുറത്തു വന്നത് സംബന്ധിച്ച് തങ്ങള്‍ക്ക് അന്വേഷണം നടത്താനാവില്ലെന്ന കേരള പോലീസിന്റെ നിലപാട് നിര്‍ഭാഗ്യകരമാണെന്ന് നിയമവിദഗ്ദധര്‍ പറയുന്നു. ഇത് ചില പ്രതികളെ രക്ഷിക്കാന്‍ വേണ്ടിയാണെന്ന് നിയമലോകം സംശയിക്കുന്നു. ജയിലില്‍ നടന്നതായി കരുതുന്ന ഫോണ്‍ സംഭാഷണം ജയില്‍ മേധാവി ഋഷിരാജ് സിംഗ് വളരെ ഗൗരവമായെടുത്തിരുന്നു. അദ്ദേഹം തന്നെയാണ് പോലീസ് അന്വേഷണം ആവശ്യപ്പെട്ടത്. എന്നാല്‍ അന്വേഷിക്കാന്‍ നിയമില്ലെന്ന് പറഞ്ഞ് പോലീസ് പിന്‍മാറി.
എന്‍ ഐ എ നിയമത്തിന്റെ എട്ടാം വകുപ്പ് അനുസരിച്ച് പോലീസിന്റെ നിലപാട് എന്‍ ഐ എ അന്വേഷിക്കണമെന്ന് അഡ്വ. അഭിലാഷ് ആവശ്യപ്പെട്ടു. ഇതില്‍ ഒരു പ്ലോട്ടുണ്ട്. അത് പുറത്തു വരണം. ഫോണ്‍ സംഭാഷണം പുറത്തു വന്നപ്പോള്‍ തന്നെ പോലീസ് അന്വേഷണം നടന്നിരുന്നുവെങ്കില്‍ സ്വപ്ന ആരോപിക്കുന്നതു പോലെ അവരുടെ ജീവന് ഭീഷണി ഉണ്ടാകുമായിരുന്നില്ലെന്നും അഡ്വ. എം.ആര്‍. അഭിലാഷ് പറഞ്ഞു.
സംസ്ഥാന പോലീസിന്റെ നിറം കെടുത്തിയ സംഭവമായി സ്വപ്നയുടെ വെളിപ്പെടുത്തല്‍ മാറിയിരിക്കുന്നു. കോഫോപോസ പ്രതിയായ സ്വപ്നക്ക് ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് പുറത്തുള്ളവരെ കാണാന്‍ അനുവാദം. ജയിലില്‍ നേരത്തെ എഴുതി കൊടുത്തിട്ടുള്ള അടുത്ത ബന്ധുക്കളെ കാണാന്‍ മാത്രമാണ് അനുവാദം. ഇതിനര്‍ത്ഥം പുറത്ത് നിന്നാരും സ്വപ്നയെ കണ്ടിട്ടില്ല എന്നാണ്. എങ്കില്‍ ജയില്‍ ഉദ്യോഗസ്ഥരോ പോലീസ് ഉദ്യോഗസ്ഥരോ ആയിരിക്കണം സ്വപ്നയെ കണ്ടതെന്ന് നിയമവിദഗ്ദന്‍ പറയുന്നു. ഇതാണ് സാഹചര്യമെങ്കില്‍ സേന തന്നെ സംശയത്തിലായിരിക്കുകയാണെന്ന് നിയമലോകം കരുതുന്നു.
സ്വപ്ന സുരേഷിന്റെ മൊഴി വളരെ ഗൗരവമായാണ് കോടതി എടുത്തത്. സ്വപ്നക്ക് സംരക്ഷണം നല്‍കണമെന്ന് കോടതിയുടെ നിര്‍ദ്ദേശം നല്‍കിയത് ഈ സാഹചര്യത്തിലാണ്. ജയില്‍ ഡിജിപിക്കും സൂപ്രണ്ടിനും കോടതി ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കസ്റ്റംസ് കസ്റ്റഡി അവസാനിച്ചതിനെത്തുടര്‍ന്ന് സ്വപ്നയെ കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലിലേക്ക് കൊണ്ടുപോയി. അട്ടക്കുളങ്ങര ജയിലില്‍ ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ വീഴ്ച ഉണ്ടായാല്‍ ജയില്‍ മേധാവി കോടതിയില്‍ വിശദീകരിക്കേണ്ടി വരും.
തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ ആയിരുന്ന സമയത്ത് പൊലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ ജയിലില്‍ വന്ന് തന്നെ കണ്ടതായി സ്വപ്ന പറഞ്ഞു. കേസുമായി ബന്ധമുളള ഉന്നതരുടെ പേരുകള്‍ പറയരുതെന്ന് ആവശ്യപ്പെട്ടു. തന്നെയും കുടുംബത്തെയും അപകടപ്പെടുത്താന്‍ ശേഷിയുളളവരാണ് തങ്ങളെന്ന് അവര്‍ മുന്നറിയിപ്പ് നല്‍കിയെന്നും സ്വപ്ന കോടതിയില്‍ പറഞ്ഞിരുന്നു. ഇവര്‍ ഭരണ സ്വാധീനമുള്ള ഉദ്യോസ്ഥര്‍ ആയിരിക്കുമെന്ന് നിയമ ലോകം കരുതുന്നു.
അന്വേഷണ ഏജന്‍സിയുമായി സഹകരിക്കരുതെന്നാണ് അന്ന് വന്നവര്‍ പറഞ്ഞത്. നവംബര്‍ 25ന് മുമ്പ് പലതവണ തനിക്ക് ഭീഷണി വന്നതാണ്. 25നാണ് അവര്‍ ജയിലിലെത്തി തന്നെ കണ്ടതെന്നും സ്വപ്ന പറഞ്ഞിരുന്നു. കൊച്ചി അഡീഷണല്‍ സെഷന്‍സ് കോടതിയിലാണ് സ്വപ്ന ഇക്കാര്യങ്ങള്‍ പറഞ്ഞതും കോടതി ഇടപെട്ട് സംരക്ഷണം ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതും.
സ്വര്‍ണ്ണം , ഡോളര്‍ക്കടത്ത് കേസുകളിലെ പ്രധാന പ്രതികളായ സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവരുടെ രഹസ്യമൊഴിയെടുക്കുന്നത് ചൊവ്വാഴ്ചയും നടന്നു. കേസില്‍ ഇതുവരെ പുറത്തുവരാത്ത 'ഉന്നതരുടെ' ഇടപെടലുകളെക്കുറിച്ച് ഇരുവരും മൊഴിനല്‍കിയതായാണു സൂചന. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ സ്പീക്കര്‍ക്കെതിരെ ആരോപണം ഉന്നയിച്ച സാഹചര്യത്തില്‍ സ്വപ്നയുടെ മൊഴിക്ക് പ്രാധാന്യം വര്‍ധിക്കുന്നു.
രാഷ്ട്രീയനേതൃത്വത്തിലുള്ളവരുടെയും ഉന്നതപദവികളിലിരിക്കുന്ന ഉദ്യോഗസ്ഥരുടെയും പേരുകള്‍ പുതുതായി കേസിലേക്കു വരുമെന്ന സൂചനയാണ് രഹസ്യമൊഴിയിലുള്ളത്. കസ്റ്റംസിന്റെയും ഇ.ഡി.യുടെയും ചോദ്യംചെയ്യലുകളില്‍ ചിലരുടെ പേരുകള്‍ പരാമര്‍ശിക്കപ്പെട്ടിരുന്നുവെങ്കിലും അതൊന്നും കോടതിരേഖകളിലേക്ക് എത്തിയിരുന്നില്ല.
എന്നാല്‍, ക്രിമിനല്‍ നടപടിച്ചട്ടത്തിലെ സെക്ഷന്‍ 164 പ്രകാരം മജിസ്‌ട്രേറ്റിനുമുന്നില്‍ നല്‍കുന്ന മൊഴികളില്‍ വെളിപ്പെടുത്തിയിട്ടില്ലാത്ത കാര്യങ്ങളുണ്ടെന്നാണു കരുതുന്നത്. ചോദ്യം ചെയ്യലില്‍ ഇത്തരത്തിലുള്ള സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് ഇരുവരുടെയും രഹസ്യമൊഴിയെടുപ്പിന് കസ്റ്റംസ് തന്നെ കോടതിയെ സമീപിച്ചത്.
എറണാകുളം ജില്ലാ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതി മൂന്നിലാണ് ഇരുവരും രഹസ്യമൊഴി നല്‍കിയത്.
"
https://www.facebook.com/Malayalivartha