കേന്ദ്രത്തില്‍ അധികാരം ഉണ്ടെന്ന് കരുതി കേരളത്തില്‍ ക്ലച്ച് പിടിക്കുമെന്ന് ബി ജെ പി കരുതേണ്ട; കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍ ; വെല്ലുവിളിച്ച് രമേശ് ചെന്നിത്തല

സ്വര്‍ണക്കടത്ത് കേസിൽ സംസ്ഥാന സര്‍ക്കാറിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കേസ് സർക്കാർ അട്ടിമറിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു .സ്വ പ്‌നയ‌്ക്ക് എതിരായ ഭീഷണിക്ക് പിന്നില്‍ സര്‍ക്കാരാണ്. സ്വര്‍ണക്കടത്ത് അട്ടിമറിക്കാനുളള നീക്കം ഗൗരവത്തോടെ കേന്ദ്ര ഏജന്‍സികള്‍ എടുക്കണമെന്നും ചെന്നിത്തല ആവശ്യപ്പെടുകയുണ്ടായി സി എം രവീന്ദ്രന് പോലും ഭീഷണിയുണ്ട് എന്നും രമേശ് ചെന്നിത്തല ആരോപിച്ചു . എയിംസിലെ വിദഗ്ദ്ധ സംഘം രവീന്ദ്രന്റെ ആരോഗ്യ വിവരം പരിശോധിക്കണമെന്നും ആവശ്യപ്പെടുകയുണ്ടായി . ചോദ്യം ചെയ്യാന്‍ വിളിക്കുമ്ബോള്‍ മാത്രം രോഗം വരുന്ന പ്രത്യേകത സംശയിക്കേണ്ടിയിരിക്കുന്നുവെന്നും ചെന്നിത്തല പറഞ്ഞു . രവീന്ദ്രന് സുരക്ഷിതത്വം ഏര്‍പ്പെടുത്തണം. അദ്ദേഹത്തിന്റെ ജീവന് പോലും അപകടമുണ്ടെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരാണ് റിവേഴ്‌സ് ഹവാലയിലെ ഉന്നതനെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. ആരാണ് ഭരണഘടനപദവി വഹിക്കുന്ന വ്യക്തിയെന്ന് ജനങ്ങള്‍ അറിയണം.
ഞെട്ടിക്കുന്ന വസ്‌തുതയാണെന്ന് കോടതി പറഞ്ഞിട്ടുണ്ട്. വാസ്‌തവത്തില്‍ സീല്‍ വച്ച കവറിലെ കാര്യങ്ങള്‍ വായിച്ചാല്‍ ജനങ്ങള്‍ ബോധരഹിതരാകും. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം.തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് സംവദിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. മുഖ്യമന്ത്രിയ്‌ക്ക് ജനങ്ങളോട് ഭയമാണ്. രണ്ട്, മൂന്ന് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പുകളിലും യു ഡി എഫിന് ജനപിന്തുണയുണ്ടാകും. ബി ജെ പിയ്‌ക്കും സി പി എമ്മിനും ഒരേ ഭാഷയാണ് ഉള്ളത് . വിജയരാഘവന്‍ കുറേക്കാലമായി ആര്‍ എസ് എസിന്റെ ഭാഷയിലാണ് സംസാരിക്കുന്നത്. അദ്ദേഹത്തിന് ആര്‍ എസ് എസിന്റെ സ്വരമാണ്. കേന്ദ്രത്തില്‍ അധികാരം ഉണ്ടെന്ന് കരുതി കേരളത്തില്‍ ക്ലച്ച് പിടിക്കുമെന്ന് ബി ജെ പി കരുതേണ്ട എന്നും രമേശ് ചെന്നിത്തല പറഞ്ഞു . കേരളത്തിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍ എന്നും അദ്ദേഹം വെല്ലുവിളിച്ചു . സി പി എമ്മിന്റെ നില പരുങ്ങലിലായതു കൊണ്ടാണ് അവര്‍ കോണ്‍ഗ്രസിനെ ആക്രമിക്കുന്നത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സി പി എം തോല്‍ക്കാന്‍ പോവുകയാണ്.
https://www.facebook.com/Malayalivartha