വ്യാപക കള്ളവോട്ട്, സംഘര്‍ഷം; മൂന്നാംഘട്ടം സംഘര്‍ഷഭരിതം; കോഴിക്കോടും കണ്ണൂരും കള്ളവോട്ട്; കല്ല്യാശ്ശേരിയില്‍ മരണപ്പെട്ട 292 പേര്‍ ലിസ്റ്റില്‍; കള്ളവോട്ട് ചെയ്ത മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍; നാദാപുരത്ത് സംഘര്‍ഷം

മൂന്നാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുമ്പോള്‍ വ്യാപക കള്ളവോട്ട് ആരോപണവും ഉയരുകയാണ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് കള്ളവോട്ട് ആരോപണം ഉയര്‍ന്നത്. കണ്ണൂരില്‍ കള്ളവോട്ട് ചെയ്യാനെത്തിയ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ പിടിയിലായി. കടന്നപ്പള്ളി പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ ആറാം വാര്‍ഡ് ആലക്കാടില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച മുസ്ലിംലീഗ് പ്രവര്‍ത്തകന്‍ മുര്‍ഫിദ് ആണ് പിടിയിലായത്. നിലവില്‍ ഗള്‍ഫില്‍ ജോലി ചെയ്യുന്ന ജ്യേഷ്ഠന്‍ മുര്‍ഷിദിന്റെ വോട്ട് ചെയ്യാനാണ് മുര്‍ഫിദ് ബൂത്തിലെത്തിയത്. ആള്‍മാറാട്ടം ശ്രദ്ധയില്‍പ്പെട്ട എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ ബുത്തിലെ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തി. തുടര്‍ന്ന് പരിയാരം പൊലീസ് മുര്‍ഫിദിനെ കസ്റ്റഡിയിലെടുത്തു. 18 വയസുണ്ടെങ്കിലും മുര്‍ഫിദ് വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ത്തിരുന്നില്ല.
തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയില്‍ വ്യാപക കള്ളവോട്ടിന് സിപിഎം ശ്രമിക്കുന്നതായി പരാതി. കണ്ണൂരിലെ കല്യാശ്ശേരി പഞ്ചായത്തിലെ വ്യത്യസ്ത ബൂത്തുകളിലായി ഇക്കുറി വോട്ടര്‍പട്ടികയില്‍ ഇടം നേടിയത് 292 പരേതര്‍. മരിച്ചവരുടെയും സ്ഥലത്ത് ഇല്ലാത്തവരുടെയും പേരുകള്‍ വോട്ടര്‍ പട്ടികയിലുണ്ട്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് യുഡിഎഫ് കല്യാശ്ശേരി മണ്ഡലം കമ്മറ്റി വരണാധികാരിക്ക് ലിസ്റ്റ് നല്‍കി. പരേതരുടെയും സ്ഥലത്തില്ലാത്തവുടെയും വാര്‍ഡ് അടിസ്ഥാനത്തിലുള്ള പട്ടികയാണ് അധികൃതര്‍ക്ക് കൈമാറിയത്.
പോളിങ്ങിനിടെ മലപ്പുറം ജില്ലയില്‍ രണ്ടിടത്ത് സംഘര്‍ഷം ഉണ്ടായി. എല്‍.എഡി.എഫ്- യുഡിഎഫ് തമ്മില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു.കോഴിക്കോട് കോടഞ്ചേരിയില്‍ കാട്ടുപന്നിയുടെ കുത്തേറ്റ് ബിജെപി സ്ഥാനാര്‍ത്ഥിക്ക് പരിക്കേറ്റു. ബേപ്പൂരില്‍ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. വോട്ടിങ്ങ് യന്ത്ര തകരാറ് മൂലം ചിലയിടങ്ങളില്‍ അല്‍പ നേരം പോളിങ്ങ് തടസ്സപ്പെട്ടു.
താനൂര്‍ നഗരസഭയിലെ പതിനാറാം വാര്‍ഡിലും യുഡിഎഫ് - എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. മുന്‍ കൗണ്‍സിലര്‍ ലാമിഹ് റഹ്മാന് പരിക്കേറ്റു. വോട്ടര്‍മാരെ സ്വധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്നായിരുന്നു സംഘര്‍ഷം. കണ്ണൂര്‍ പരിയാരം പഞ്ചായത്തിലെ മാവിശേരിയില്‍ ബൂത്ത് ഏജന്റിനെ സിപിഎം പ്രവര്‍ത്തര്‍ മര്‍ദ്ദിച്ചതായി പരാതി ഉയര്‍ന്നു. കോണ്‍ഗ്രസ്സിന്റെ ബൂത്ത് ഏജന്റ് നിസാറിനാണ് പരിക്കേറ്റത്. കോഴിക്കോട് ബേപ്പൂര്‍ ഹാര്‍ബര്‍ ബൂത്തില്‍ വോട്ട് ചെയ്ത് മടങ്ങിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചു. ബേപ്പൂര്‍ സ്വദേശി ദേവിയാണ് മരിച്ചത്.കോഴിക്കോട് കോടഞ്ചേരിയില്‍ ബൂത്തിലേക്ക് വരുന്ന വഴി സ്ഥാനാര്‍ത്ഥിയെ കാട്ടു പന്നി കുത്തി. കോടഞ്ചേരി പഞ്ചായത്ത് പത്തൊന്‍പതാം വാര്‍ഡ് ബി ജെ പി സ്ഥാനാര്‍ഥി വാസുകുഞ്ഞനെയാണ് കാട്ടുപന്നികുത്തിയത്. പരിക്കേറ്റ വാസുകുഞ്ഞനെ നെല്ലിപ്പൊയിലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കോഴിക്കോട് പയ്യാനയ്ക്കലില്‍ വോട്ട്‌ചെയ്യാനെത്തിയ വ്യക്തിക്ക് വോട്ട് നിഷേധിച്ചതായി പരാതിയുണ്ടായി. കോവിഡ് രോഗികളുടെ ലിസ്റ്റിലുണ്ടെന്ന് പറഞ്ഞ് പ്രിസൈഡിങ് ഓഫിസര്‍ വോട്ട് നിഷേധിച്ചെന്ന് പയ്യാനക്കല്‍ സ്വദേശി അര്‍ഷാദ് പരാതിപ്പെട്ടു.കണ്ണൂര്‍ മുഴപ്പിലങ്ങാട് പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ വോട്ട് മാറി ചെയ്തതായി പരാതി ഉയര്‍ന്നു. കണ്ണന്‍വയല്‍ പടന്നക്കണ്ടി ഈസ്റ്റ് എല്‍പി സ്‌കൂളിലാണ് സംഭവം. മുഴുപ്പിലങ്ങാട് സ്വദേശി പ്രേമദാസന്റെ പേരില്‍ പ്രേമന്‍ എന്നയാള്‍ വോട്ടു ചെയ്തു. പ്രേമദാസന് പ്രിസൈഡിങ്ങ് ഓഫീസര്‍ ചലഞ്ച് വോട്ടു ചെയ്യാന്‍ അവസരം നല്‍കി. വിവിധ ജില്ലകളിലായി ചിലയിടങ്ങളില്‍ വോട്ട് യന്ത്രം തകരാറിലായത് പോളിങ്ങിനെ ബാധിച്ചു. ഇവിടങ്ങിളില്‍ യന്ത്രതകരാറ് പരിഹരിച്ച് പോളിങ്ങ് വീണ്ടും തുടങ്ങി. വോട്ടെടുപ്പ് തുടങ്ങിയതു മുതല്‍ മിക്കയിടത്തും വോട്ടര്‍മാരുടെ നീണ്ട നിര ഉണ്ടായിരുന്നു. സാമൂഹിക അകലം പാലിക്കാന്‍ അടയാളങ്ങള്‍ ഉള്‍പ്പെടെ രേഖപ്പെടുത്തിയിരുന്നെങ്കിലും പലയിടത്തും അത് പാളി.
കനത്ത പോളിംഗാണ് വടക്കന്‍ ജില്ലകളില്‍ രേഖപ്പെടുത്തത്. വോട്ടെടുപ്പ് ആറ് മണിക്കൂര്‍ പിന്നിടുമ്പോള്‍ പോളിംഗ് ശതമാനം അമ്പതിനു മുകളിലെത്തി. വോട്ടെടുപ്പ് നടക്കുന്ന എല്ലാ ജില്ലകളിലും അമ്പതിലധികമാണ് ഇതുവരെയുള്ള പോളിംഗ് ശതമാനം. കാസര്‍കോട് - 52.68, കണ്ണൂര്‍ - 53. 5, കോഴിക്കോട് - 52.99, മലപ്പുറം - 53.49 എന്നിങ്ങനെയാണ് ജില്ലകള്‍ തിരിച്ചുള്ള പോളിംഗ് ശതമാനം.
https://www.facebook.com/Malayalivartha