തെരഞ്ഞടുപ്പില് ബൂത്ത് ഏജന്റായി പ്രവർത്തിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു; മുപ്പത്തിമൂന്ന് കാരൻ പ്രവർത്തിച്ചത് വാർഡിലെ സ്വതന്ത്ര സ്ഥാനാർത്ഥിക്ക് വേണ്ടി

തേഞ്ഞിപ്പല്ലത്ത് തെരഞ്ഞടുപ്പില് ബൂത്ത് ഏജന്റായി പ്രവര്ത്തിക്കുന്നതിനിടെ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. പള്ളിക്കല് നെടുങ്ങോട്ട്മാട് അസൈന് സാദിഖാണ് (33) മരിച്ചത്. രാവിലെ പള്ളിക്കല് പഞ്ചായത്തിലെ 19-ാം വാര്ഡില് ചെനക്കല് കോ-ഓപ്പറേറ്റീവ് കോളേജില് ബൂത്ത് ഏജന്റായിരുന്നു.
നെഞ്ച് വേദന അനുഭവപ്പെട്ട് ചേളാരിയിലെയും ചുങ്കത്തെയും സ്വകാര്യ ആശുപത്രികളില് ആദ്യം എത്തിച്ചെങ്കിലും പിന്നീട് കോഴിക്കോട് സ്വാകര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകവെ വഴി മധ്യേ മരണപ്പെടുകയായിരുന്നു. വാര്ഡിലെ സ്വതന്ത്ര സ്ഥാനാര്ത്ഥി ബഷീര് കണ്ണനാരിയുടെ ബൂത്ത് ഏജന്റായിരുന്നു അസൈന് സാദിഖ്.
https://www.facebook.com/Malayalivartha