ഇഡിക്ക് മുന്നേ പാഞ്ഞെത്തി ക്രൈംബ്രാഞ്ച്; ശബ്ദരേഖ ചോർച്ചയിൽ സ്വപ്നയെ ജയിലിലെത്തി ചോദ്യം ചെയ്യുന്നു

കള്ളപ്പണക്കേസിലും ശബ്ദരേഖ ചോർച്ചയിലും സ്വപ്ന സുരേഷിനെ ചോദ്യം ചെയ്യാനുള്ള നിർണ്ണായക നടപടികളുമായി ഇഡിയും ക്രൈംബ്രാഞ്ചും. ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഇല്ലാതെ ചോദ്യം ചെയ്യാൻ ഇഡിക്ക് കോടതി അനുമതി നൽകി. ഇതിനിടെ ശബ്ദരേഖ ചോർച്ചയിൽ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യൽ തുടങ്ങി.സ്വപ്നയുടെ രഹസ്യമൊഴിയിൽ ഉന്നതരുണ്ടെന്ന വിവരങ്ങളാണ് പുറത്തുവന്നത്. ഇഡി തനിക്ക് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന സ്വപ്നയുടെ ശബ്ദരേഖയും വിവാദങ്ങൾ ശക്തമാക്കി. ശബ്ദരേഖക്ക് പിന്നിൽ പൊലീസ് ഉദ്യോഗസ്ഥരാണെന്ന സൂചനകളും വരുന്നതിനിടെയാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. കസ്റ്റംസിനോട് സ്വപ്ന നടത്തിയിട്ടുള്ള പുതിയ വെളിപ്പെടുത്തലുകളെ കുറിച്ചുള്ള വിവരങ്ങളാകും ഇഡി തേടുക. അതിനിടെ, ജയിൽ ഉദ്യോഗസ്ഥരുടെ സാന്നിധ്യമില്ലാതെ ചോദ്യം ചെയ്യണമെന്ന ഇഡിയുടെ ആവശ്യവും എറണാകുളം സെഷൻസ് കോടതി അംഗീകരിച്ചു. മൂന്ന് ദിവസമായിരിക്കും ഇഡി ചോദ്യം ചെയ്യൽ. സ്വപ്നയുടെ ശബ്ദരേഖ ചോർന്നതിൽ വിമർശനം നേരിടേണ്ടിവന്നത് എൻഫോഴ്മെൻറാണ്. ഈ സാഹചര്യത്തിൽ ചോദ്യം ചെയ്യലിൻ്റെ വിശദാംശങ്ങള്‍ ചോർന്നു പോകാതിരിക്കാനായിരുന്നു ജയിൽ ഉദ്യോഗസ്ഥരെ മാറ്റിനിർത്താൻ ഇഡി ആവശ്യപ്പെട്ടത്. പ്രതികള്‍ക്ക് മാനസിക സംഘർഷമുണ്ടാക്കരുതെന്ന് കോടതി നിർദ്ദേശവും നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ പ്രേരിച്ചുവെന്ന സ്വപ്നയുടെ ശബ്ദരേഖയുടെ വിശദാശങ്ങളും ഇഡി തേടും. അതേസമയം, ശബ്ദരേഖ ചോർന്ന അന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന് സ്വപ്നയെ ചോദ്യം ചെയ്യാൻ സാമ്പത്തിക കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന കോടതി അനുമതി നൽകി. പൊലീസിനെ വെട്ടിലാക്കുന്ന മൊഴികളാണ് സ്വപ്ന നൽകുന്നതെങ്കിൽ സർക്കാർ കൂടുതൽ പ്രതിസന്ധിയിലാകും.
ജയില്‍ ഡിഐജി അന്വേഷിച്ചപ്പോള്‍ ശബ്ദം തന്റേതെങ്കിലും എപ്പോള്‍ റെക്കോര്‍ഡ് ചെയ്തുവെന്ന് ഓര്‍മ്മയില്ലെന്നാണ് സ്വപ്ന പറഞ്ഞത്. എന്നാല്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലില്‍ എല്ലാം മണിമണിയായി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദമെന്ന ശബ്ദസന്ദേശം തന്റേതു തന്നെയാണെന്നും ഇതിനു പിന്നില്‍ പൊലീസിലെ ചിലരായിരുന്നുവെന്നും സ്വര്‍ണക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷിന്റെ വെളിപ്പെടുത്തല്‍. കഴിഞ്ഞദിവസം കസ്റ്റംസിന്റെ ചോദ്യം ചെയ്യലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഉന്നത നിര്‍ദേശപ്രകാരം സംസ്ഥാന സ്‌പെഷല്‍ ബ്രാഞ്ചിലെ ഉദ്യോഗസ്ഥനാണ് ഓപ്പറേഷനു നേതൃത്വം നല്‍കിയതെന്നും ഓഗസ്റ്റ് ആറിനു നടന്ന ഫോണ്‍ സംഭാഷണമാണു പുറത്തുവന്നതെന്നും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കു വിവരം ലഭിച്ചു.കേന്ദ്ര ഏജന്‍സികളുടെ കസ്റ്റഡിയിലായിരിക്കുമ്പോഴും കേരള പൊലീസാണു സ്വപ്നയ്ക്കു കാവലിനുള്ളത്. കൊച്ചിയില്‍ ഇഡി കസ്റ്റഡിയിലായിരിക്കെ, 5 വനിതാ പൊലീസുകാരാണു ഡ്യൂട്ടിയിലുണ്ടായിരുന്നത്. ഇവരിലൊരാള്‍ സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥനെ ഫോണില്‍ വിളിക്കുകയും തുടര്‍ന്നു ഫോണ്‍ സ്വപ്നയ്ക്കു കൈമാറുകയും ചെയ്‌തെന്നാണു വിവരം. മറുവശത്ത് ആരാണെന്നു പറഞ്ഞിരുന്നില്ലെന്നു സ്വപ്ന അറിയിച്ചു.ഫോണില്‍ പറയേണ്ട കാര്യങ്ങള്‍ മുന്‍കൂട്ടി ധരിപ്പിച്ചിരുന്നു. സ്‌പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥന്‍ സംഭാഷണം റിക്കോര്‍ഡ് ചെയ്തു. ഇതിലൊരു ഭാഗമാണു ചോര്‍ന്നതെന്നും സ്വപ്ന അറിയിച്ചു. നവംബര്‍ 18ന് ഒരു ഓണ്‍ലൈന്‍ മാധ്യമമാണു ശബ്ദരേഖ പുറത്തുവിട്ടത്.മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് ഇഡി വാഗ്ദാനം നല്‍കിയതായും കൃത്യമായി വായിച്ചുനോക്കാന്‍ സാവകാശം നല്‍കാതെ മൊഴിപ്രസ്താവനയില്‍ ഒപ്പിട്ടുവാങ്ങിയതായും സ്വപ്ന പറയുന്ന ശബ്ദരേഖ ഏറെ വിവാദമുയര്‍ത്തിയിരുന്നു.ശിവശങ്കറിനൊപ്പം ദുബായില്‍ പോയി മുഖ്യമന്ത്രിക്കു വേണ്ടി ഫിനാന്‍ഷ്യല്‍ നെഗോസ്യേഷന്‍ നടത്തിയെന്നു പറയാന്‍ സമ്മര്‍ദമുണ്ടെന്നാണു സന്ദേശത്തിലുള്ളത്.അതേസമയം നീക്കത്തിനു പിന്നിലുള്ള എല്ലാവരെയും കണ്ടെത്തി കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാനാണു കേന്ദ്ര ഏജന്‍സികളുടെ സംയുക്ത തീരുമാനം. ശബ്ദസന്ദേശം ചോര്‍ന്നതിനെക്കുറിച്ച് ജയില്‍ ഡിജിപിയുടെ അഭ്യര്‍ഥന പ്രകാരം ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചിരുന്നെങ്കിലും അന്വേഷണം മുന്നോട്ടുപോയില്ല. സ്വപ്നയുടെ മൊഴിയെടുക്കാന്‍ അവസരമില്ലാതിരുന്നതാണു കാരണം. അട്ടക്കുളങ്ങര ജയിലില്‍ വച്ചല്ല സംഭവമെന്നായിരുന്നു ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha