രാജ്യത്ത് കോവിഡ് ബാധിതര്‍ ഒരു കോടി കടന്നു....കഴിഞ്ഞ 24 മണിക്കൂറിനിടെ 26,624 പേര്‍ക്ക് കൂടിയാണ് രോഗബാധ കണ്ടെത്തിയത്

രാജ്യത്ത് കോവിഡ് ബാധിതര്‍ ഒരു കോടി കടന്നു. 1,00,31,223 പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 26,624 പേര്‍ക്ക് കൂടിയാണ് രോഗബാധ കണ്ടെത്തിയത്.
രാജ്യത്ത് പുതിയതായി 29,690 പേര്‍ കൂടി രോഗമുക്തരായി. ഇതോടെ രോഗമുക്തി നിരക്ക് 95.51 ശതമാനം ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 341 മരണങ്ങളും കോവിഡിനെ തുടര്‍ന്നുണ്ടായി. ഇതോടെ മൊത്തം മരണസംഖ്യ 1,45,447 ആയി.
https://www.facebook.com/Malayalivartha