ഇടുക്കിയില്‍ മണ്‍തിട്ട ഇടിഞ്ഞു വീണ് 2 തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം

ഇടുക്കിയില്‍ സംരക്ഷണഭിത്തി നിര്‍മ്മാണത്തിനിടെ മണ്‍തിട്ട ഇടിഞ്ഞുവീണ് രണ്ടു തൊഴിലാളികള്‍ മരിച്ചു. ആനച്ചാല്‍ സ്വദേശി രാജീവ്, പള്ളിവാസല്‍ സ്വദേശിയായ മറ്റൊരു തൊഴിലാളിയുമാണ് അപകടത്തില്‍ മരിച്ചത്.
ചിത്തിരപുരത്ത് റിസോര്‍ട്ടിന്റെ സംരക്ഷണഭിത്തി നിര്‍മ്മിക്കാന്‍ മണ്ണെടുക്കുന്നതിനിടെ മണ്‍കൂന ഇടിഞ്ഞ് വീണാണ് അപകടമുണ്ടായത്. അടിമാലി മൂന്നാര്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തിയാണ് ഇവരെ പുറത്തെടുത്തത്.
https://www.facebook.com/Malayalivartha