ആലപ്പുഴയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി

ആലപ്പുഴ പൂച്ചാക്കലില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥികളെ ബംഗളൂരുവില്‍ നിന്നും കണ്ടെത്തി. ബെംഗളൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ നിന്നാണ് ഇരുവരെയും കണ്ടെത്തിയത്. ഇന്നലെ വൈകിട്ട് സ്‌കൂള്‍ വിട്ട് വീട്ടില്‍ എത്തിയ ശേഷം പുറത്ത് പോയ കുട്ടികള്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് ഇവര്‍ ബംഗളൂരുവില്‍ ഉണ്ടെന്ന് റെയില്‍വേ പൊലീസ് അറിയിച്ചത്.
എറണാകുളത്ത് നിന്നാണ് കുട്ടികള്‍ ട്രെയിനില്‍ ബെംഗളൂരുവിലേക്ക് പോയത്. ബംഗളൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍ കുട്ടികള്‍ വന്നിറങ്ങുന്നത് കണ്ട് സംശയം തോന്നിയ റെയില്‍വേ പൊലീസ് വിവരങ്ങള്‍ തിരക്കുകയും തുടര്‍ന്ന് പൂച്ചാക്കല്‍ പൊലീസ് സ്‌റ്റേഷനിലും ബന്ധുക്കളെയും വിവരമറിയിക്കുകയുമായിരുന്നു. വിദ്യാര്‍ത്ഥികളെ വൈകാതെ നാട്ടില്‍ എത്തിക്കും.
https://www.facebook.com/Malayalivartha