2015ല്‍ എറണാകുളത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പോറ്റി വളര്‍ത്താന്‍ സ്വീകരിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

2015ല്‍ എറണാകുളത്തെ ചില്‍ഡ്രന്‍സ് ഹോമില്‍ നിന്നും പോറ്റി വളര്‍ത്താന്‍ സ്വീകരിച്ച പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. എറണാകുളത്തെ മുന്‍ ശിശുക്ഷേമ സമിതിയ്ക്ക് തെറ്റുപറ്റിയിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. ഒപ്പം കുട്ടിക്ക് എല്ലാവിധ സംരക്ഷണവും ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.
നേരത്തെ രണ്ട് തവണ വിവാഹം ചെയ്തതും അതില്‍ കുട്ടികളുള്ള കാര്യവും മറച്ചുവച്ച് വിമുക്ത ഭടനാണെന്ന് തെറ്റിധരിപ്പിച്ചാണ് സി ജി ശശികുമാര്‍ കൂത്തുപറമ്ബില്‍ താമസിച്ചിരുന്നത്. 2017ല്‍ കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചതും ഗര്‍ഭം അലസിപ്പിച്ചതും ദിവസങ്ങള്‍ക്കു മുമ്ബ് സഹോദരി വെളിപ്പെടുത്തിയപ്പോഴാണ് സംഭവം പുറംലോകമറിഞ്ഞത്. പോറ്റിവളര്‍ത്താന്‍ ശിശുക്ഷേമ സമിതിയില്‍ നിന്നും സ്വീകരിച്ച കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി എന്ന കേസില്‍ ശനിയാഴ്ചയാണ് ശശികുമാര്‍ അറസ്റ്റിലായത്.
https://www.facebook.com/Malayalivartha