ശസ്ത്രക്രിയക്കായി രോഗിയുടെ ബന്ധുവിനെക്കൊണ്ട് വാങ്ങിയ മരുന്ന് ആശുപത്രി മറിച്ചുവിറ്റു; മെഡിക്കല്‍ കോളേജ് ജീവനക്കാരിക്കെതിരെ ആരോപണം

മെഡിക്കല്‍ കോളേജ് ജീവനക്കാരിക്കെതിരെ ആരോപണം . ശസ്ത്രക്രിയക്കായി രോഗിയുടെ ബന്ധുവിനെക്കൊണ്ട് വാങ്ങിയ മരുന്ന് ആശുപത്രി മറിച്ചുവിറ്റുവെന്ന് ആരോപണം ഉയരുന്നത് . ഓപ്പറേഷന് മുമ്പായി മയക്കുന്നതിനായി രോഗിക്ക് കുത്തിവയ്ക്കാനുള്ള 3,000 രൂപയുടെ മരുന്നായിരുന്നു മറിച്ചു വിറ്റത്. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അസ്ഥിരോഗ വിഭാഗത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം നടന്നത് .
ആശുപത്രി സൂപ്രണ്ടിന് രോഗിയുടെ ബന്ധുക്കള്‍ നല്കിയ പരാതിയെ തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയ തിയേറ്ററിലെ മുഴുവന്‍ ജീവനക്കാരെയും തിരിച്ചറിയല്‍ പരേഡിന് വിധേയമാക്കുകയും ചെയ്തു . ആരോപണ വിധേയയായ ജീവനക്കാരിയെ രോഗിയുടെ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. വനിതാ ജീവനക്കാരിക്കെതിരെ നടപടിയെടുക്കും . ആശുപത്രി അധികൃതര്‍ വിശദമായ പരിശോധന തുടങ്ങി . മരുന്ന് നല്കിയ കടയിലെത്തി ആശുപത്രി അധികൃതര്‍ അന്വേഷിക്കുകയും സി.സി ടി.വി പരിശോധിക്കുകയും ചെയ്തു. തിയേറ്ററിലേക്ക് വാങ്ങിയ മരുന്ന് തിരികെ കൊണ്ടു വന്നത് ജീവനക്കാരിയുടെ ഭര്‍ത്താവാണെന്ന് വ്യക്തമായി അറിയുന്നുണ്ട് . ആരോപണം ശരിയെന്ന് ബോദ്ധ്യപ്പെട്ടാല്‍ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്യുന്നതടക്കമുള്ള നടപടിയുണ്ടാകുമെന്ന് മെഡിക്കല്‍ കോളേജ് ആധികൃതര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha