ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാർ

ഓൺലൈൻ ചൂതാട്ടം നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരുമെന്ന് സംസ്ഥാന സർക്കാർ. പോളി വടക്കൻ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമാണെന്നും നിയന്ത്രിക്കാൻ കഴിയുന്നില്ലെന്നും പ്രശസ്തരെ വച്ച് പരസ്യം നൽകി യുവാക്കളെ ആകർഷിച്ച് ചതിക്കുഴിയിൽ വീഴ്ത്തി പണം തട്ടുകയാണെന്നുമാണ് പൊതുതാൽപര്യ ഹർജിയിൽ പറയുന്നത്
ഹൈക്കോടതിയിലാണ് സർക്കാർ നിലപാട് വ്യക്തമാക്കിയത്. പൊലീസ് മേധാവിയുടെ നിർദ്ദേശം നിയമ വകുപ്പിന്റെ പരിഗണനയിലാണെന്നും സർക്കാർ പറഞ്ഞു. നിയമം നടപ്പാക്കുന്നതിന് എത്ര സമയമെടുക്കുമെന്ന് നാളെ അറിയിക്കാൻ സംസ്ഥാന നിയമ സെക്രട്ടറിക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട് .
ഓൺലൈൻ പന്തയം ഗുരുതരമായ സാമൂഹിക വിപത്തെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.
നടത്തിപ്പുകാർക്കും സെലിബ്രിറ്റികളായ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, സിനിമാ താരങ്ങളായ അജു വർഗീസ്, തമന്ന ഭാട്ടിയ എന്നിവർക്ക് കോടതി പ്രത്യേക ദൂതൻ വഴി അടിയന്തര നോട്ടീസ് അയച്ചു
https://www.facebook.com/Malayalivartha


























