ഗുഡ്സ് ഓട്ടോ ബസിനടിയില്‍പ്പെട്ട് അപകടം; മൂന്നുപേർക്ക് ദാരുണാന്ത്യം; രണ്ടുപേരെ തിരിച്ചറിഞ്ഞില്ല

മങ്കട (മലപ്പുറം) ∙ ചെടിത്തൈകളുമായി പോയ ഗുഡ്സ് ഓട്ടോ ബസിനടിയില്‍പ്പെട്ട് 3 പേര്‍ മരിച്ചു. തിരൂര്‍ക്കാട്- ആനക്കയം റോഡില്‍ മങ്കട വേരുംപുലാക്കലില്‍ ഉച്ചയ്ക്കുശേഷം 3.15നാണ് അപകടം നടന്നത്. കോഴിക്കോട് മുക്കം സ്വദേശികളാണ് മരിച്ചതെന്നാണു നിഗമനം. വാഹനത്തില്‍നിന്നു ലഭിച്ച ഡ്രൈവിങ് ലൈസന്‍സ് പ്രകാരം അഗസ്ത്യന്‍മൂഴി സ്വദേശി വെങ്കലത്ത് ഷിജു എന്നാണ് ഒരാളുടെ പേര്. മറ്റു 2 പേരെ തിരിച്ചറിഞ്ഞിട്ടില്ല.
https://www.facebook.com/Malayalivartha


























