ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ കത്ത്; റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ പ്രതിപക്ഷമായി ചിത്രീകരിച്ച് മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍

ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ലാസ്റ്റ് ഗ്രേഡ് ഉദ്യോഗാര്‍ഥികളുടെ കത്ത്. ജോലി ലഭിച്ചില്ലെങ്കില്‍ ജീവിതം അവസാനിപ്പിക്കല്‍ മാത്രമേ മുന്നിലുള്ളൂവെന്ന് കാണിച്ചാണ് സമരത്തിെന്റ 15ാം ദിവസം ഉദ്യോഗാര്‍ഥികള്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത്.
സമരം നാടകമാണെന്ന വിമര്‍ശനങ്ങള്‍ക്കെതിരെ ശക്തമായ പ്രതിഷേധമാണ് സമരപ്പന്തലില്‍ ഉയരുന്നത്. കഷ്ടപ്പെട്ട് പഠിച്ച് റാങ്ക്ലിസ്റ്റില് ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ പ്രതിപക്ഷമായി ചിത്രീകരിച്ച് മുഖം രക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. രണ്ടരവര്‍ഷമായി അര്‍ഹമായ നിയമനം നല്‍കാത്തതിലുള്ള മനോവിഷമമാണ് ആത്മഹത്യ സമരരീതികളിലേക്ക് നീങ്ങിയത്.
രണ്ടരവര്‍ഷത്തിനിടെ തങ്ങള്‍ പോയിക്കാണാത്ത നേതാക്കളോ മന്ത്രിമാരോ ഇല്ല. നിയമപ്രകാരം നടന്നാല്‍ തന്നെ കഴിഞ്ഞ റാങ്ക് ലിസ്റ്റിനേക്കാള്‍ നിയമനം നടക്കാനുള്ള സാധ്യതയുണ്ടായിരുന്നെന്ന് ഭാരവാഹികള്‍ പറഞ്ഞു. 15ാം ദിവസം വന്‍ പങ്കാളിത്തമാണ് സമരപ്പന്തലിലുണ്ടായത്. സമരത്തിനെതിരെ സൈബര്‍ ആക്രമണമുണ്ടായ സാഹചര്യത്തില്‍ വിശേഷിച്ചും. സമരം പ്രതിപക്ഷം ഇളക്കി വിട്ടതാണെന്ന മന്ത്രി തോമസ് ഐസക്കിെന്റ പ്രസ്താവനക്കെതിരെയും ലാസ്റ്റ് ഗ്രേഡ് റാങ്ക് പട്ടികക്കാര്‍ രംഗത്തുവന്നു.
https://www.facebook.com/Malayalivartha


























