സെക്രട്ടേറിയറ്റിന് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനിടെ സംഘര്‍ഷം

സെക്രട്ടേറിയറ്റിന് മുന്നില്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജ് നടത്തുകയും ചെയ്തു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. പ്രകടനമായി എത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകോപിതരായതാണ് പൊലീസ് നടപടിയിലേക്ക് നയിച്ചത്. സമരക്കാര്‍ റോഡ് ഉപരോധിക്കുകയും പൊലീസ് ബാരിക്കേഡ് തകര്‍ക്കാര്‍ ശ്രമിക്കുകയും ചെയ്തതോടെയാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. 'സര്‍ക്കാരേ കണ്ണു തുറക്കൂ' എന്നെഴുതിയ ബോര്‍ഡുകളുമായി സിവില്‍ പൊലീസ് റാങ്ക് ലിസ്റ്റ് കാലാവധി നീട്ടണമെന്ന് ആവശ്യപ്പെട്ട് ഉദ്യോഗാര്‍ഥികള്‍ ഇന്ന് സെക്രട്ടേറിയറ്റിനു മുന്നിലെ കെട്ടിടത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയിരുന്നു.
https://www.facebook.com/Malayalivartha


























