പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യുഡിഎഫ് പ്രതിഷേധങ്ങൾക്ക് തടയിടാൻ പുതുവഴി തേടി സർക്കാർ; ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങള്‍ നല്കാന് എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം

യുഡിഎഫ് ഭരണകാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരം തേടി സര്‍ക്കാര്‍. പിന്‍വാതില്‍ നിയമനങ്ങള്‍ക്കെതിരെ യുഡിഎഫ് പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സര്‍ക്കാര്‍ നീക്കം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സ്ഥിരപ്പെടുത്തിയവരുടെ വിവരങ്ങള്‍ നല്കാന് എല്ലാ വകുപ്പ് സെക്രട്ടറിമാര്‍ക്കും മുഖ്യമന്ത്രി നിര്‍ദ്ദേശം നല്കി. ഇന്ന് തന്നെ റിപ്പോര്‍ട്ട് നല്‍കാനാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശം. അതോടൊപ്പം ഓരോ വകുപ്പിലും പൊതുമേഖല സ്ഥാപനങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാനുള്ള ഒഴിവുകളുടെ എണ്ണവും അടിയന്തരമായി കൈമാറാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























