ബൈസണ്‍വാലി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി...

ബൈസണ്‍വാലി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.
പള്ളിവാസല്‍ പവര്‍ഹൗസിന് സമീപം പൈപ്പ്‌ലൈനിനടുത്ത് വാടകക്ക് താമസിക്കുന്ന വണ്ടിത്തറയില്‍ രാജേഷിന്റെ മകള്‍ രേഷ്മയെയാണ് (17) വള്ളക്കടവ്-പവര്‍ഹൗസ് റോഡരികില്‍ കുറ്റിക്കാട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
കുട്ടിക്കൊപ്പം പിതാവിന്റെ അര്‍ധസഹോദരന്‍ നീണ്ടപാറ സ്വദേശി വണ്ടിത്തറയില്‍ അരുണ്‍ (28) നടന്നുപോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ഇയാളാകാം കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. സ്‌കൂള്‍ വിട്ട് വീട്ടിലെത്തേണ്ട സമയം കഴിഞ്ഞിട്ടും രേഷ്മയെ കാണാതെ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്.
ബൈസണ്‍വാലിയില്‍ നിന്ന് സ്വകാര്യബസില്‍ വള്ളക്കടവിലിറങ്ങിയ രേഷ്മ അരുണിന്റെ കൂടെ വീട്ടിലേക്കുള്ള റോഡിലൂടെ പോകുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. സമീപത്തെ റിസോര്‍ട്ടിന്റെ സി.സി.ടി.വി കാമറയിലാണ് ദൃശ്യം പതിഞ്ഞത്. രക്ഷിതാക്കളുടെ പരാതിയെത്തുടര്‍ന്ന് നാട്ടുകാരും പൊലീസും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് വള്ളക്കടവ്-പവര്‍ഹൗസ് റോഡിന് നൂറടി താഴെ കുത്തേറ്റ് മരിച്ചനിലയില്‍ രേഷ്മയെ കണ്ടെത്തിയത്.
കഴുത്തിനും കൈയിലും നെഞ്ചിലും കുത്തേറ്റിട്ടുണ്ട്. മൃതദേഹം കണ്ടെത്തിയതിന് സമീപത്തുനിന്ന് രേഷ്മയുടെ സ്‌കൂള്‍ ബാഗും അരുണിന്‍േറതെന്ന് സംശയിക്കുന്ന മൊബൈല്‍ ഫോണിന്റെ കവറും ബാറ്ററിയും ലഭിച്ചു. വെള്ളിയാഴ്ച രാത്രി 9.45നാണ് മൃതദേഹം കണ്ടെത്തിയത്. സംഭവശേഷം അരുണിനെ കാണാതായി.
ഫോറന്‍സിക് വിദഗ്ധരും പൊലീസ് നായും സ്ഥലത്തെത്തി. അരുണ്‍ പെണ്‍കുട്ടിയോട് തുടരെ പ്രണയാഭ്യര്‍ഥന നടത്തിയിരുന്നതായി സൂചനയുണ്ട്. ഇയാള്‍ രാജകുമാരിയിലെ ഫര്‍ണിച്ചര്‍ കടയില്‍ ജീവനക്കാരനാണ്.
കോതമംഗലം വടാട്ടുപാറ സ്വദേശിയായ രാജേഷ് വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം പവര്‍ഹൗസിലാണ് താമസിക്കുന്നത്. രേഷ്മയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.
"
https://www.facebook.com/Malayalivartha