കേരളത്തില്‍ സര്‍ക്കാര്‍ വിശ്വാസ സംരക്ഷണത്തിന് എതിര് നില്കുമ്പോള്‍ ഉത്തര്‍പ്രദേശില്‍ വിശ്വാസ സംരക്ഷണം ഊട്ടി ഉറപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്, ലോകം മുഴുവന്‍ കേരള സര്‍ക്കാരിനെ കണ്ട് ചിരിക്കുന്നുവെന്നും വിമര്‍ശനം

കേരള സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബി ജെ പിയുടെ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ നയിക്കുന്ന വിജയയാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യോഗി ആദിത്യനാഥ്. കേരളത്തില്‍ സര്‍ക്കാര്‍ വിശ്വാസ സംരക്ഷണത്തിന് എതിരെ നില്ക്കുകയാണെന്നും ശബരിമല വിഷയം അതിന് ഉദാഹരണമാണെന്നും യോഗി കുറ്റപ്പെടുത്തി. ഉത്തര്‍പ്രദേശില്‍ വിശ്വാസ സംരക്ഷണം ഊട്ടി ഉറപ്പിക്കുകയാണ്. രാമക്ഷേത്ര നിര്‍മ്മാണം അതിന്റെ ഉദാഹരണമാണ്. കേരളത്തില്‍ മാറി വരുന്ന സി പി എം-കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ അഴിമതി അല്ലാതെ മറ്റൊന്നും തന്നെ ചെയ്തിട്ടില്ല. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഇരുവരും കുഴപ്പങ്ങള്‍ സൃഷ്ടിക്കുകയാണ്. ജനങ്ങളുടെ വികാരമാണ് ഇവരുടെ കൈമുതല്‍.
കേന്ദ്ര സര്‍ക്കാരിന്റെ സഹായമുള്ളത് കൊണ്ടാണ് ഉത്തര്‍പ്രദേശില്‍ കോവിഡ് വ്യാപനം തടയാനായത് എന്നും. കേരളത്തില്‍ കോവിഡ് വ്യാപനം തടയാന്‍ ഇതു വരെ സര്‍ക്കാരിന് സാധിച്ചിട്ടില്ലെന്നും യോഗി പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ കൊണ്ട് വരുന്ന പദ്ധതികള്‍ പേരു മാറ്റി നടപ്പിലാക്കിയതിന് ശേഷം കൈയടി നേടാനാണ് കേരളത്തിന്റെ മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും കേരളത്തില്‍ അര്‍ഹരായവര്‍ക്ക് പോലും നീതി ലഭിക്കുന്നില്ലെന്നും യോഗി ആദിത്യനാഥ് കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha